ബ്രിട്ടിഷ് രാജകുമാരന്‍ ഹാരിയും മേഗന്‍ മര്‍ക്കലും വിവാഹിതരായത് അഞ്ചുവര്‍ഷം മുമ്പാണ്. രാജകുടുംബത്തില്‍ നിന്നുള്ള വലിയ എതിര്‍പ്പുകളെ മറികടന്നുള്ള വിവാഹം ചരിത്രം കുറിക്കുകയും ചെയ്തു. അമേരിക്കന്‍ നടിയും മോഡലുമായിരുന്ന മേഗനെ ഹാരിയുടെ വധുവായി സ്വീകരിക്കാന്‍ കൊട്ടാരം ആദ്യം തയ്യാറായിരുന്നില്ലന്നൊണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. വിവാഹത്തിനു പിന്നാലെ ഒട്ടേറെ വിവാദങ്ങളിലൂടെയാണ് ദമ്പതിമാരുടെ ജീവിതം കടന്നുപോയത്. രാജകുടുംബത്തില്‍ നിന്ന് മാനസികപീഡനമേല്‍ക്കേണ്ടിവന്നിട്ടുണ്ടെന്നും ജീവിതം കഠിനമേറിയതായിരുന്നുവെന്നും ഹാരിയും മേഗനും തുറന്നുപറഞ്ഞു.
ഹാരി രാജകുമാരനെ വിവാഹം ചെയ്യാനായി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെല്ലാം മേഗന്‍ പ്രവര്‍ത്തനരഹിതമാക്കിയിരുന്നു. അഭിനയജീവിതത്തോടും വിടപറഞ്ഞു. 2018-ല്‍ ബ്രിട്ടിഷ് രാജകുടുംബത്തിന്റെ ഭാഗമാകുംമുമ്പ് ഇന്‍സ്റ്റഗ്രാമില്‍ മൂന്നു മില്യണ്‍ ഫോളോവേഴ്‌സുണ്ടായിരുന്നു മേഗന്. ഹാരിയുമായി വിവാഹനിശ്ചയം നടക്കുന്നതിന് മാസങ്ങള്‍ക്കു മുമ്പ് സോഷ്യല്‍ മീഡിയ പേജ് ഡിലീറ്റ് ചെയ്തു. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ആദ്യമായി ഇന്‍സ്റ്റഗ്രാമിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മേഗനിപ്പോള്‍. പുതുവത്സരദിനത്തിലാണ് മേഗന്റെ തിരിച്ചുവരവ്.
മോണ്ടിസിറ്റോ ബീച്ചിലേക്ക് മേഗന്‍ ഓടിയെത്തുന്നതും മണലില്‍ 2025 എന്നെഴുതുന്നതും വീഡിയോയില്‍ കാണാം. ഫില്‍റ്ററുകളൊന്നുമിടാത്ത, എഡിറ്റുചെയ്യാത്ത വീഡിയോ പകര്‍ത്തിയത് ഹാരി രാജകുമാരനാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്‍സ്റ്റഗ്രാമിലേക്ക് തിരിച്ചുവരുന്നുവെന്ന് രണ്ടുവര്‍ഷം മുമ്പ് മേഗന്‍ സൂചന നല്‍കിയിരുന്നു. ദമ്പതിമാര്‍ ഇപ്പോള്‍ അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് താമസിക്കുന്നത്.
മേഗനും ഹാരിയും രാജകുടുംബത്തിലെ സജീവ അംഗങ്ങളായിരുന്ന കാലത്ത്, അവരെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ കെന്‍സിങ്ടണ്‍ റോയല്‍ എന്ന അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടിരുന്നത്. സഹോദരന്‍ വില്യം രാജകുമാരനെയും കേറ്റ് മിഡില്‍ടണിനെയും കുറിച്ചുള്ള വാര്‍ത്തകള്‍ക്കൊപ്പമായിരുന്നു ഇത്. കര്‍ശനമായ രാജകീയ നിയന്ത്രണങ്ങളുള്ളതിനാല്‍ എല്ലാ അപ്ഡേറ്റുകളും പ്രസിദ്ധീകരിക്കാനാവുമായിരുന്നില്ല.
കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലും നിയന്ത്രണങ്ങളുണ്ടായിരുന്നു. ഇതിനെപ്പറ്റി ദമ്പതിമാര്‍ പിന്നീട് തുറന്നുപറഞ്ഞിട്ടുണ്ട്. ആര്‍ച്ചി, ലിലിബെറ്റ് എന്നിങ്ങനെ രണ്ടുമക്കളാണിവര്‍ക്ക്. അതേസമയം,, സസ്സെക്‌സ് റോയല്‍ എന്ന പേരില്‍ ദമ്പതിമാര്‍ ഒരു സ്വതന്ത്രഅക്കൗണ്ട് നിലനിര്‍ത്തിയിരുന്നെങ്കിലും 2020-ല്‍ കൊട്ടാരത്തില്‍ നിന്ന് പടിയിറങ്ങിയതോടെ അതിലും സജീവമല്ലാതായി.
നെറ്റ്ഫ്‌ളിക്‌സ് തയ്യാറാക്കിയ ഡോക്യുമെന്ററിയില്‍ രാജകുടുംബത്തിലെ നിയമങ്ങള്‍ വ്യക്തിജീവിതത്തെ എങ്ങനെ ബാധിച്ചുവെന്ന് ഹാരിയും മേഗനും തുറന്നുപറഞ്ഞിരുന്നു. അതേസമയം, ഹാരി-മേഗന്‍ ബന്ധത്തില്‍ വിള്ളല്‍ ശക്തമാകുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഹാരി ബ്രിട്ടനിലേക്ക് തിരിച്ചുവരാന്‍ താത്പര്യപ്പെടുന്നുവെന്നാണ് ബ്രിട്ടിഷ് മാധ്യമങ്ങള്‍ പറയുന്നത്.
Content Highlights: meghan markle returns to instagram for the first time since marriage
Published: 02 Jan 2025, 12:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented