
ലഞ്ചറോൺ(exclusivegranada.com)
പല വിചിത്രമായ ആചാരങ്ങളും നിയമങ്ങളും നടപ്പിലാക്കുന്ന നിരവധി രാജ്യങ്ങളെ നമുക്കറിയാം. എന്നാല്‍ മരണം നിയമവിരുദ്ധമാക്കിയ പട്ടണത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാല്‍ അങ്ങനെയൊരു പട്ടണമുണ്ട്. സ്‌പെയിനിലെ ലഞ്ചറോണ്‍ എന്ന പട്ടണത്തിലാണ് ഈ വിചിത്രമായ നിയമം നിലവിലുള്ളത്. അവിടെവെച്ച് ആരെങ്കിലും മരണപ്പെടുകയാണെങ്കിൽ അത് നിയമവിരുദ്ധമായി കണക്കാക്കപ്പെടും.
സ്‌പെയിനിലെ ഗ്രാനഡയിലെ അല്‍പുജാറ മേഖലയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ പട്ടണമാണ് ലഞ്ചറോണ്‍. ധാതുകലവറകളാല്‍ സമ്പന്നമായ സ്ഥലമാണിവിടം. ഏകദേശം 4000 ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈപട്ടണം, അല്‍പുജാറ മേഖലയിലേക്കുള്ള കവാടം കൂടിയാണ്.
പുതിയ ശവസംസ്‌കാരങ്ങള്‍ക്ക് സ്ഥലമില്ലാതെ സെമിത്തേരി നിറഞ്ഞതോടെയാണ് ഇത്തരത്തിലൊരു വിചിത്രമായ നിയമം ഇവിടെ നടപ്പിലാക്കിയത്. ഇതേത്തുടര്‍ന്ന് 1999 -ല്‍ അന്നത്തെ മേയര്‍ ജോസ് റൂബിയോ ഈ പട്ടണത്തില്‍ മരണം നിയമവിരുദ്ധമാണെന്ന് ഉത്തരവിറക്കി. പുതിയ ശ്മശാനത്തിനായി അധികാരികള്‍ സ്ഥലം വാങ്ങുന്നതുവരെ പട്ടണത്തിലുള്ളവർ ഈ നിയമത്തിന് പ്രധാന്യം നല്‍കണമെന്നും അവര്‍ പ്രഖ്യാപിച്ചു.
'ഞാന്‍ ഒരു മേയര്‍ മാത്രമാണ്. എനിക്ക് മുകളില്‍ ദൈവമുണ്ട്, ആത്യന്തികമായി കാര്യങ്ങള്‍ നിയന്ത്രിക്കുന്നവന്‍ അവനാണ്. എല്ലാവരും ഈ വിളംബരത്തെ നര്‍മ്മബോധത്തോടെയും പാലിക്കാനുള്ള ആഗ്രഹത്തോടെയും സ്വീകരിച്ചാലും' -നിയമം നടപ്പിലാക്കിക്കൊണ്ട് റൂബിയോ പറഞ്ഞു. മേയറുടെ നർമ്മം നിറഞ്ഞ സമീപനം അന്ന് പട്ടണത്തിലുള്ളവർക്ക് ഇഷ്ടപ്പെട്ടെങ്കിലും ഇരുപത്തിയാറ് വര്‍ഷങ്ങളായിട്ടും ലഞ്ചറോണിൽ ഇപ്പോഴും ഒരു ശ്മശാനം മാത്രമേയുള്ളൂ. വിചിത്രമായ ഈ നിയമം മാറ്റിനിര്‍ത്തിയാല്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദകേന്ദ്രമാണിവിടം.
നോര്‍വേയിലെ ലോങ്ങിയര്‍ബൈനിലും ലഞ്ചറോണിന് സമാനമായി 1950- മുതല്‍ ഇത്തരത്തിലൊരു നിയമം നിലവിലുണ്ട്. ഇവിടുത്തെ കാലാവസ്ഥയില്‍ കുഴിച്ചിട്ട മൃതദേഹങ്ങള്‍ അഴുകുന്നില്ലെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതിയതിനെത്തുടർന്നാണ് നിയമം നടപ്പിലാക്കിയത്. ഇന്‍ഫ്‌ളുവന്‍സ വൈറസിന്റെ ജീവനുള്ള സാമ്പിളുകള്‍ പോലും കുഴിച്ചിട്ട മൃതദേഹങ്ങളില്‍ നിന്ന് കണ്ടെടുത്തു. രോഗവ്യാപനത്തെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം പുതിയ ശവസംസ്‌കാരങ്ങള്‍ ഇവിടെ നടത്താന്‍ പാടില്ലെന്ന നിയമത്തിലേക്ക് അധികാരികൾ എത്തിച്ചേർന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover Lanjarón in Spain, where death is illegal
Published: 07 Aug 2025, 12:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented