സ്ത്രീകളെ അടിച്ചമർത്തുന്നത് ആഗോളതാപനത്തിന് കാരണമാകുന്നു എന്ന ബോളിവുഡ് നടി ദിയ മിർസയുടെ പരാമർശം വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ ടെലിവിഷൻ നടൻ അഭിനവ് ശുക്ലയും അത്തരമൊരു വാദവുമായി രംഗത്തെത്തിയിരിക്കുകയാണ്. പോൺ കാണുന്നത് ആഗോളതാപനത്തിന് കാരണമാകുന്നുവെന്നാണ് അഭിനവിന്റെ വാദം. നടി റുബീന ദിലൈക്, ഹിനാ ഖാൻ, റോക്കി ജയ്സ്വാൾ എന്നിവർ പങ്കെടുത്ത 'the4POV' എന്ന പോഡ്‌കാസ്റ്റിലാണ് പരാമർശം. ദിയ മിർസയുടെ ആഗോളതാപന പരാമർശം സംഘം ചർച്ചയ്ക്കു വെച്ചപ്പോഴായിരുന്നു ഇത്.
പോൺ വീഡിയോകളുടെ ചിത്രീകരണത്തിനും നിർമാണത്തിനും വിതരണത്തിനുമെല്ലാം വലിയ തോതിൽ ഊർജം ചെലവാവുന്നു എന്നാണ് അഭിനവിന്റെ നിരീക്ഷണം. ഒപ്പം തന്നെ പോൺ അപകടകരമാണെന്നും അഭിനവ് പറഞ്ഞു. പോൺ യാഥാർത്ഥ്യത്തെപ്പറ്റി ആളുകളിൽ അനാവശ്യമായ പ്രതീക്ഷകൾ സൃഷ്ടിക്കും, പുരുഷൻമാരുടെ ലക്ഷ്യബോധം നഷ്ടപ്പെടുത്തും, അമിതമായ ഉപയോഗം പുരുഷന്മാരുടെ പ്രചോദനത്തെയും ഉത്പാദനക്ഷമതയെയും ബാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. താൻ പോൺ കണ്ടിട്ടുണ്ടെന്നും ചർച്ചയിൽ അഭിനവ് സമ്മതിച്ചു.
താനും പോൺ കണ്ടിട്ടുണ്ടെന്ന് പറഞ്ഞ ഹിനാ ഖാൻ എന്നാൽ അതിൽ താല്പര്യമില്ലെന്നും പറഞ്ഞു. പോൺ കാണുന്നത് ആസക്തിക്ക് കാരണമാകുമെന്ന് താൻ വായിച്ചിട്ടുണ്ടെന്നായിരുന്നു റുബീനയുടെ പ്രതികരണം. പോഡ്‌കാസ്റ്റിലെ ഒരു ക്ലിപ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചതോടെ ആളുകളിൽ നിന്ന് വിമർശനങ്ങൾ വരുന്നുണ്ട്.
നിങ്ങൾ പോൺ കാണില്ലെന്ന് പറയുന്നു, എന്നാൽ സോഫ്റ്റ് പോൺ തരത്തിലുള്ള വെബ് സീരീസുകളിൽ അഭിനയിക്കുകയും ചെയ്യും, ആരെയാണ് നിങ്ങൾ പറ്റിക്കുന്നത്?’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇത് ശരിയല്ല, സുഹൃത്തുക്കളേയെന്ന് മറ്റൊരാളും കമന്റ് ചെയ്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Abhinav Shukla claims porn production consumes significant energy, contributing to global warming., The discussion took place on The4POV podcast featuring Rubina Dilaik and Hina Khan., Abhinav suggests porn creates unrealistic expectations and impacts productivity., The remarks drew mixed reactions from social media users., The podcast also referenced Dia Mirza's previous controversial link between patriarchy and climate change.
Published: 21 Jul 2026, 04:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented