ഷാറൂഖ് ഖാനും കമലഹാസനും ഭാവനയും ഒന്നിച്ചൊരു മുഖത്ത്; വൈറലായ ട്രാന്‍സ്‌ഫോര്‍മേഷന്‍


അക്ഷര അര്‍ജുന്‍

4 min read
Read later
Print
Share

സ്വന്തം മുഖത്ത് പലമുഖങ്ങള്‍ തീര്‍ത്ത് സോഷ്യല്‍ മീഡിയാരംഗത്തെ ട്രാന്‍സ്‌ഫോര്‍മേഷന്‍ മേക്കപ്പ് ക്വീന്‍ ആയി മാറിയിരിക്കുകയാണ് നിവ്യ

വൈറൽ ട്രാൻസ്‌ഫോർമേഷനുമായി നിവ്യ

വേറെ ഒരാളെ പോലെയാകാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്ന ഈ കാലത്ത് സ്വന്തം മുഖത്ത് പലമുഖങ്ങള്‍ സൃഷ്ടിക്കുകയാണ് തൃശ്ശൂര്‍ക്കാരി നിവ്യ. മുഖം കാന്‍വാസാക്കി മാറ്റിക്കൊണ്ടാണ് പ്രിയതാരങ്ങളെ ആരാധകര്‍ക്കു മുമ്പില്‍ നിവ്യ എത്തിക്കുന്നത്. മേക്കപ്പ് കിറ്റുകൊണ്ട് തീര്‍ക്കുന്ന ഈ കൗതുകം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഇപ്പോള്‍. പൊന്നിയിന്‍ ശെല്‍വനിലെ ജയം രവി, നടിമാരായ ഭാവന, രജിഷ വിജയന്‍,ബിഗ്‌ബോസ്‌ താരങ്ങള്‍, കമലഹാസന്‍, ഷാരൂഖ് ഖാന്‍.. എന്നിങ്ങനെ പ്രസിദ്ധരായ നിരവധി താരങ്ങള്‍ നിവ്യയുടെ കരവിരുതില്‍ വിരിയുന്നുണ്ട്. niv-vin-arts എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും നിവ്യയുടെ ട്രാന്‍സ്‌ഫോര്‍മേഷന്‍ മേക്കപ്പുകള്‍ കാണാന്‍ ആരാധകരേറെയാണ്.

നയന്‍താര റീക്രിയേഷന്‍ പ്രചോദനമായി

ക്ലാസ്സിക്കല്‍ ഡാന്‍സും വരയും പെയിന്റിങുമെല്ലാം ചെറുപ്പത്തിലെ ചെയ്യാറുണ്ട്. കല്യാണശേഷം കുട്ടികളുടെ കാര്യത്തിലായി ശ്രദ്ധ. ഇളയമകള്‍ ജനിച്ചശേഷമാണ് വീണ്ടും കരിയറും ഡാന്‍സുമൊക്കെ ഫോക്കസ് ചെയ്യണം എന്ന ചിന്ത വന്നത്. അങ്ങനെ യൂട്യൂബ് ചാനല്‍ തുടങ്ങി. ഭര്‍ത്താവ് വിനീഷ് മാധവിനൊപ്പം യു.കെ യില്‍ എത്തിയതോടെ വീട്ടിലിരുപ്പ് വല്ലാതെ മടുപ്പിച്ചു. ഡാന്‍സിനും ക്രാഫ്റ്റിനും വേണ്ടി തുടങ്ങിയതായിരുന്നു ചാനല്‍. അതെനിക്ക് മാനസികമായി വലിയ സന്തോഷം നല്‍കി. ചിത്രം വരയ്ക്കാറുണ്ട്. ഇതുകൊണ്ടാവാം ട്രാന്‍സ്‌ഫോര്‍മേഷന്‍ മേക്കപ്പ് കൂടുതല്‍ ഈസിയായി ചെയ്യാന്‍ കഴിഞ്ഞതും. കണ്ണന്‍ രാജമാണിക്യം എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ നയന്‍താര റീക്രീയേഷന്‍ എന്ന വീഡിയോ ഒരുപാട് വൈറലായിരുന്നു. ആ വീഡിയോയാണ് ഇത്തരത്തിലൊരു ശ്രമം നടത്താന്‍ എനിക്ക് പ്രചോദനമായത്.

മേക്കപ്പ് കൊണ്ട് ഒരാളുടെ മുഖത്ത് മറ്റൊരാളുടെ മുഖം ക്രീയേറ്റ് ചെയ്‌തെടുക്കാം എന്ന ഐഡിയ കൗതുകമായി തോന്നി. മേക്കപ്പൊന്നും ഞാന്‍ പഠിച്ചിട്ടില്ല, പക്ഷേ കൈയ്യിലുള്ള സാധനങ്ങള്‍ വെച്ച് എന്റെ ഫേസില്‍ ഞാന്‍ ആദ്യമായി പരീക്ഷിച്ചതും നയന്‍താരയുടെ മുഖമാണ്. കോന്‍ഡൂറും ഹൈലൈറ്റുമൊക്കെ വെച്ച് കണ്ണാടിക്കു മുമ്പില്‍ നിന്ന് ചെയ്തു നോക്കി. എനിക്കു തന്നെ എന്റെ മുഖം വ്യത്യാസപ്പെടുന്നതു പോലെ തോന്നി. വീട്ടുകാരെ കാണിച്ചു. ഫോട്ടോയെടുത്ത് അടുത്ത സുഹൃത്തുക്കള്‍ക്കയച്ചു. തുടക്കത്തില്‍ ഇപ്പോള്‍ കാണുന്നതു പോലെയുള്ള പെര്‍ഫെക്ഷനൊന്നും ഉണ്ടായിരുന്നില്ല. പിന്നെ എല്ലാവരും സപ്പോര്‍ട്ട് ചെയ്തു കൂടുതല്‍ ആളുകളുടെ ഫേസ് ചെയ്തു. വ്യത്യാസം സ്വയം കണ്ടു തുടങ്ങി. മേക്കപ്പ് കിറ്റ് വെച്ച് എല്ലാവര്‍ക്കും ട്രൈ ചെയ്ത് നോക്കാന്‍ പറ്റിയ ഒന്നാണിത്. അധികം ആളുകളും കണ്ടുപരിചയമില്ലാത്ത ഒരു കോണ്‍സെപ്റ്റായതുകൊണ്ടായിരിക്കാം പെട്ടെന്ന് വൈറലായത്. ഡാന്‍സും ക്രാഫ്റ്റ് വീഡിയോകളും ഇടുമ്പോഴൊന്നും ഇത്തരത്തിലൊരു സ്വീകാര്യത ലഭിച്ചിരുന്നില്ല. ട്രാന്‍സ്‌ഫോര്‍മേഷന്‍ വീഡിയോകള്‍ കാണാനും അഭിപ്രായങ്ങള്‍ പറയാനും നിരവധിപേരാണ് മുന്നോട്ടു വരുന്നത്.

ആറു തവണ നോക്കിയിട്ടും ശരിയാകാത്ത ഒരാളുണ്ട്. അതില്‍ വിഷമമുണ്ട്.

തുടക്കത്തിലൊക്കെ പരാജയമായിരുന്നു. ഒന്നും ശെരിയാകുമായിരുന്നില്ല. ഓരോരുത്തരുടെ ഫേസ് ചെയ്യുമ്പോഴും ഇതു ശരിയാകുമോ ഇല്ലയോ എന്ന ഒരു ഐഡിയയുമില്ലാതെയാണ് തുടങ്ങുന്നത്. ചില ആളുകളുടേത് ചെയ്യുമ്പോള്‍ ഭാഗ്യത്തിന് മാത്രം ഫസ്റ്റ് ശ്രമത്തില്‍ തന്നെ ശരിയാകാറുണ്ട്. പലതും മൂന്നും നാലും തവണ ചെയ്ത ശേഷമാണ് ശരിയാകുന്നത്. ഒരു തവണത്തെ മേക്കപ്പ് ചെയ്യാന്‍ തന്നെ നാലു മണിക്കൂര്‍ വരെ എടുക്കും. റീട്രൈ ചെയ്യുന്ന വീഡിയോസ് എടുത്തുകഴിയാന്‍ ചിലപ്പോള്‍ ഒരു ദിവസം തന്നെ വേണ്ടിവരും. കുറേ വട്ടം ചെയ്ത് പരാജയപ്പെടുമ്പോള്‍ മടുക്കും. ഇനി കഴിയില്ല എന്ന് തോന്നും. ആ സമയങ്ങളില്‍ കൂടെ കൂടിയ സബ്‌സ്‌ക്രെബ്‌ഴ്‌സിന്റെ സപ്പോര്‍ട്ട് വളരെ വലുതാണ്. ആ വീഡിയോ ചെയ്യാമോ. ചെയ്യാന്‍ പറ്റും എന്ന രീതിയിലുള്ള പോസിറ്റീവ് കമന്റുകള്‍ ധൈര്യം പകരും. വീണ്ടും ഇറങ്ങും. അതാണ് പുതിയ ട്രാന്‍്‌സ്‌ഫോര്‍മേഷന്‍ വീഡിയോ ചെയ്യാനുള്ള പിന്തുണ.

ഇതുവരെ ഞാന്‍ ആറു തവണയോളം ചെയ്തു നോക്കിയിട്ടും ശരിയാകാത്ത ഒരാളാണ് ലക്ഷ്മി നക്ഷത്ര. ആളുകളുടെ ഇഷ്ടപ്രകാരമാണ് ലക്ഷ്മി നക്ഷത്രയുടെ മുഖം ചെയ്യാന്‍ തീരുമാനിച്ചത്. പക്ഷേ ഒട്ടും ശരിയാകുന്നില്ല. ആ കാര്യത്തില്‍ എനിക്ക് ഇപ്പോഴും നല്ല വിഷമമുണ്ട്. വിനീഷാണ് പ്രധാന പിന്തുണ. ഏതെങ്കിലും വീഡിയോസ് ചെയ്ത് പരാജയപ്പെട്ട് വിഷമിച്ചിരിക്കുമ്പോള്‍ അടുത്ത തവണ ശരിയാകും, എന്ന് പറഞ്ഞ് ആശ്വസിപ്പിക്കും. അടുത്തിടെ വൈറലായ നടന്‍ കമല്‍ഹാസന്റെ ട്രാന്‍സഫോര്‍മേഷന്‍ വീഡിയോ എന്നോട് ചെയ്യാന്‍ ആവശ്യപ്പെട്ടതും അദ്ദേഹമാണ്.

നവ്യ നായരുടെ അഭിനന്ദനവും കാര്‍ത്തിക് സൂര്യയുടെ പിന്തുണയും

വെക്കേഷന്‍ സമയത്ത് നാട്ടില്‍ പോയി തിരിച്ചു വന്ന സമയത്ത് ഫ്‌ളൈറ്റില്‍ വെച്ചാണ് നവ്യ ചേച്ചിയെ കാണുന്നത്. ഞാന്‍ നവ്യ ചേച്ചിയുടെ ട്രാന്‍സ്‌ഫോര്‍മേഷന്‍ വീഡിയോ ചെയ്തിട്ടുണ്ട്. നേരിട്ട് വീഡിയോ കാണിച്ച് റിയാക്ഷന്‍ അറിയണമെന്നുണ്ടായിരുന്നു. സംസാരിച്ചപ്പോള്‍ ഞാന്‍ ചെയ്ത വീഡിയോ നവ്യ ചേച്ചി കണ്ടിട്ടുണ്ട്. നന്നായിട്ടുണ്ട്. ഇനിയും ചെയ്യണമെന്നു പറഞ്ഞു. ഫോട്ടോയും എടുത്തു. ഒരുപാട് സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്. അതുപോലെ തന്നെ കാര്‍ത്തിക് സൂര്യയുടെ ട്രാന്‍സ്‌ഫോര്‍മേഷന്‍ മേക്കപ്പ് ഒരുപാട് വൈറലായി. കാര്‍ത്തിക് സൂര്യ ആ വീഡിയോ കണ്ട് അത് സോഷ്യല്‍ മീഡിയ പേജില്‍ ഷെയര്‍ ചെയ്തു. യൂട്യൂബിലും പങ്കുവെച്ചു ചെയ്തു. അതെനിക്കും ഗുണമായി. സബ്‌സ്‌ക്രൈബേഴ്‌സ് കൂടി. പുതിയതലമുറ യൂട്യൂബഴേ്‌സിനെ നല്ല രീതിയില്‍ സപ്പോര്‍ട്ട് ചെയ്യുന്നൊരാളാണ് കാര്‍ത്തിക് സൂര്യ.

നിവ്യ കുടുംബത്തോടൊപ്പം

ക്ലിക്കാവുക പുരുഷന്മാരുടെ മുഖം

രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോസായാണ് യൂട്യൂബിലിടുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ സെക്കന്റുകള്‍ മാത്രമുള്ള ഷോര്‍ട്ടുസുകളും. സ്വന്തം മുഖത്താണ് ഇത്രയും മുഖങ്ങള്‍ അപ്പോള്‍ അതിന്റേതായ പരിമിതിയുമുണ്ടാകും. പുരുഷന്മാരുടെ വീഡിയോകള്‍ ചെയ്യുമ്പോഴാണ് പോസീറ്റീവായ അഭിപ്രായങ്ങള്‍ വരുന്നത്. സ്ത്രീകളുടെ ഫേസ് ചെയ്യുമ്പോള്‍ പെട്ടെന്ന് ക്ലിക്ക് ആകാറില്ല. സ്്ത്രീകളുടെ മുഖം ചെയ്യുമ്പോള്‍ നമ്മുടെ മുഖത്തു നിന്നും പെട്ടെന്നൊരു വ്യത്യാസം ആളുകള്‍ക്ക് കാണാന്‍ സാധിക്കാത്തത് കൊണ്ടായിരിക്കാം.

എനിക്ക് പല ആളുകളുടെ ഫേസ് കട്ട് ഉണ്ട് എന്നു പലരും പറയാറുണ്ട്. ശ്രുതി രാമചന്ദ്രന്‍, റെനീഷ റെഹ്മാന്‍(ബിഗ് ബോസ്സ് താരം) അസിന്‍... അങ്ങനെ ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഉള്ളിലൊരു ചിരിയും സന്തോഷവും തോന്നും. ഞാന്‍ ആരുടെയാണോ ട്രാന്‍സ്‌ഫേര്‍മേഷന്‍ ചെയ്യുന്നത് അവരുടെ ഫേസ്‌കട്ട് എനിക്കുണ്ടെന്നാണ് ആളുകള്‍ കമന്റ് ചെയ്യാറ്. ആത്മവിശ്വാസം തോന്നിയാല്‍ മാത്രമേ അത് പോസ്റ്റ് ചെയ്യൂ. എനിക്ക് ഓക്കെയായെന്നു തോന്നുന്ന മേക്കപ്പ് വീഡിയോകള്‍ അടുപ്പമുള്ളവരെ കാണിച്ച് അവര്‍ ആരെങ്കിലും ഓക്കെ പറഞ്ഞാല്‍ മാത്രമേ പോസ്റ്റ് ചെയ്യൂ. ബാക്കി കാഴ്ച്ചക്കാര്‍ക്ക് വിടും. ഇപ്പോള്‍ നാട്ടില്‍ വരുമ്പോള്‍ ധാരാളം ആളുകള്‍ തിരിച്ചറിയുന്നുണ്ട്. അത് വലിയൊരു സന്തോഷമാണ്.


Content Highlights: viral story of makeup transformation artist Nivya

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anziya

5 min

ഒന്നരക്കോടി രൂപ വിറ്റുവരവുള്ള കമ്പനിയുടെ ഉടമ ഈ പ്ലസ്ടുക്കാരി

Sep 28, 2023


Minnu mani

2 min

ചൈനയില്‍ നിന്നും ആ സ്വര്‍ണം വയനാട്ടിലേക്ക്, മിന്നുമണിയിലൂടെ

Sep 26, 2023


Avani. S S
Welfare of Cancer Patients Day

5 min

''എനിക്ക് കാന്‍സറാണോ വല്ല്യമ്മേ, തൊണ്ട മുറിച്ചാല്‍ പാടാന്‍ കഴിയില്ലല്ലോ?"

Sep 22, 2023