To advertise here, Contact Usഹൃദയാഘാതം വന്നതിനെപ്പറ്റി തുറന്നുപറഞ്ഞ് സുസ്മിത സെന്‍- 'അത് സംഭവിക്കാനുള്ളതായിരുന്നു'


2 min read
Read later
Print
Share

സുസ്മിത സെൻ | AFP, ANI

പ്രൊഫഷണല്‍ ജീവിതത്തില്‍ നേരിടേണ്ടിവന്ന വെല്ലുവിളികളെപ്പറ്റിയും വ്യക്തിപരമായ കാര്യങ്ങളും തുറന്നുപറയാന്‍ മടിക്കാത്ത വ്യക്തിയാണ് മുന്‍ മിസ് യൂണിവേഴ്‌സും ബോളിവുഡ് നടിയുമായ സുസ്മിത സെന്‍. 2023-ല്‍ അവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചെന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് പ്രേക്ഷകര്‍ കേട്ടത്. അത് സംഭവിക്കാനുള്ളതായിരുന്നു എന്നാണ് ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സുസ്മിത സെന്‍ തുറന്നുപറഞ്ഞിരിക്കുന്നത്.

To advertise here, Contact Us

'ഫിറ്റായിരിക്കുക എന്നുവെച്ചാല്‍, നിങ്ങള്‍ക്ക് കുഴപ്പങ്ങളൊന്നുമുണ്ടാകില്ലെന്ന് അര്‍ഥമില്ല. അതിന് കാരണം ജനിതകപരമായതോ അല്ലാത്തതോ ആവട്ടെ. എന്റെ കാര്യത്തില്‍, ഇത് ജനിതകപരമായിരുന്നു, എന്റെ മാതാപിതാക്കള്‍ രണ്ടുപേര്‍ക്കും ഹൃദയസംബന്ധമായ അസുഖമുണ്ട്. കുടുംബത്തില്‍ അതുള്ളതുകൊണ്ട് ദീര്‍ഘകാലമായി ഞങ്ങള്‍ പരിശോധനയ്ക്കു വിധേയരായി വരികയായിരുന്നു. എങ്കിലും സംഭവിച്ചു.

അത് സംഭവിക്കാനുള്ളതായിരുന്നെന്ന് ഞാന്‍ കരുതുന്നു. അതിജീവിക്കുകയും വേഗത്തില്‍ സുഖം പ്രാപിക്കുകയും ചെയ്തത് ഒരു വലിയ അനുഗ്രഹമാണ്, അതനുഭവിക്കുന്ന ഏതൊരാള്‍ക്കും അങ്ങനെ സാധിക്കട്ടേയെന്ന് ഞാന്‍ ആശംസിക്കുന്നു.

Also Read

ഗ്രേറ്റ് ബ്രിട്ടനിലെ ആ ഗ്രാമത്തിൽനിന്നാണ്, ...

'മലയാളം സീരിയലുകളെടുത്തുനോക്കൂ, ആവശ്യമില്ലാത്ത ...

ജീവിതത്തിന് ഒരു വേഗതയുണ്ടെന്ന് ഈ സംഭവം എന്നെ പഠിപ്പിച്ചു, നിങ്ങള്‍ എന്ത് സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ഏത് പരിതസ്ഥിതിയില്‍ ആണെങ്കിലും ആ വേഗത നിങ്ങള്‍ പിന്തുടരേണ്ടതുണ്ട്, ശരീരം എന്താണ് ആഗ്രഹിക്കുന്നതെന്നതിനെക്കുറിച്ച്‌ നിങ്ങള്‍ ബോധവാനായിരിക്കണം- അത് നിങ്ങള്‍ക്ക് സൂചനകള്‍ നല്‍കും. ഞാന്‍ എപ്പോഴും ജീവിതം ആഘോഷിച്ചു, അതൊന്നും മാറിയിട്ടില്ല. എന്നാല്‍ എന്റെ ശരീരത്തെക്കുറിച്ചും അതിന്റെ ആവശ്യങ്ങളെക്കുറിച്ചും തീര്‍ച്ചയായും കൂടുതല്‍ ബോധവതിയായിട്ടുണ്ട്.'-സുസ്മിത പറഞ്ഞു.

ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള തന്റെ ഫിറ്റ്‌നസ് ദിനചര്യയെക്കുറിച്ചും സുസ്മിത സെന്‍ സംസാരിച്ചു. 'വളരെ മന്ദഗതിയിലാണത്. എനിക്ക് ഹൃദയാഘാതം സംഭവിച്ചിട്ട് ഈ ഫെബ്രുവരിയില്‍ ഒരുവര്‍ഷം തികഞ്ഞു. ഫിറ്റ്‌നസിലേക്ക് മടങ്ങിവന്നത് ക്രമേണയായിരുന്നു. വാം-അപ്പുകളും സ്‌ട്രെച്ചുകളും ആണ് പ്രധാനം. കുറച്ച് ഫ്‌ളോര്‍ വ്യായാമങ്ങളും ചെയ്യുന്നുണ്ട്. ഇപ്പോഴെനിക്ക് ഭാരമെടുക്കാന്‍ അനുവാദമുണ്ട്. അതിനാല്‍ ഭാരമെടുത്തുള്ള പരിശീലനവും തുടങ്ങി. എനിക്ക് ഓടാന്‍ അനുവാദമില്ല, പക്ഷേ വേഗത്തില്‍ നടക്കാം. ഞാന്‍ കഴിക്കുന്ന മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ട്. അതിനാല്‍, ശരീരത്തെ സ്വയം ശ്രദ്ധിച്ച് ഓരോ ദിവസവും എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് നിരീക്ഷിക്കുന്നു.

നേരത്തെ, ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍, ഹൃദയാഘാതം വന്നതിനു തൊട്ടുപിന്നാലെ താന്‍ ആര്യ 3- യില്‍ ഒരു രംഗം ചിത്രീകരിച്ചെന്ന് സുസ്മിത സെന്‍ വെളിപ്പെടുത്തിയിരുന്നു. 'ട്രെയിലറില്‍ നിങ്ങള്‍ കാണുന്ന എല്ലാ കാര്യങ്ങളും എനിക്ക് ഹൃദയാഘാതം വന്ന് ഒരു മാസത്തിന് ശേഷം ചിത്രീകരിച്ചതാണ്.'- സുസ്മിത പറഞ്ഞു. സുസ്മിത സെന്നിന്റെ ഏറ്റവും പുതിയ സിനിമയായ ആര്യ 3 ഡിസ്‌നി+ ഹോട്ട്സ്റ്റാറില്‍ ലഭ്യമാണ്.

Content Highlights: sushmita sen on surviving heart attack, it was meant to happen

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
zheng yi sao

5 min

ലൈംഗികതൊഴിലുപേക്ഷിച്ച് കൊളളക്കാരനെ വിവാഹം ചെയ്തു; ലോകം കണ്ട ഏറ്റവും വലിയ കടൽക്കൊള്ളക്കാരിയുടെ ജീവിതം

May 17, 2024


janaki

2 min

ജയലളിതയ്ക്ക് എം.ജി.ആര്‍ കൂടുതല്‍ അംഗീകാരവും സ്ഥാനവും കൊടുക്കുന്നത് ജാനകിയെ വേദനിപ്പിച്ചു

May 20, 2024


gaddafi

5 min

സൈനികര്‍ക്ക് വയാഗ്ര കൊടുത്ത് ബലാത്സംഗത്തിനയച്ച ഭരണാധികാരി; സഞ്ചരിച്ചത് 'കന്യക'മാരുടെ സംരക്ഷണത്തില്‍

Mar 6, 2024

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us