To advertise here, Contact Usമൂന്നുവയസ്സുമുതല്‍ 80 വയസ്സുവരെയുള്ളവര്‍ ഇവിടെ പാട്ടുപഠിക്കാനെത്തുന്നു


അക്ഷര അർജുൻ

3 min read
Read later
Print
Share

പ്രായമായവരുടെ സംഗീതമോഹത്തിന് താളമാകുന്നിടം. തലമുറകളുടെ സംഗീത സംഗമത്തിന് സാക്ഷിയാകുന്ന ഒരു സംഗീതാധ്യാപികയുടെ സ്വപ്‌നസാക്ഷാത്കാരമായ സപര്യ കലാക്ഷേത്രയുടെ കഥ...

രജനി പ്രവീൺ ശിഷ്യരോടൊപ്പം

പാട്ടിന് പ്രായമുണ്ടോ? കലയ്ക്ക് പ്രായമുണ്ടെന്ന് പറയുന്നവരോട് അങ്ങനെയില്ലെന്നാണ് രജനി ടീച്ചറുടെ വാദം. കലയെയും കലാകാരന്മാരെയും എന്നും ഹൃദയത്തോട് ചേര്‍ക്കുന്ന നാടാണ് കോഴിക്കോട്. പാട്ടിനുമുന്നില്‍ പ്രായംമറക്കുന്ന സ്വരങ്ങളാണ് കോഴിക്കോട് ഫറോക്കിലെ സപര്യ കലാക്ഷേത്രയുടെ മുഖമുദ്ര. ഈ സംഗീതപാഠശാലയുടെ പടവുകള്‍ കയറിയാല്‍ സപ്തസ്വരങ്ങളുടെ വ്യത്യസ്ത ഭാവങ്ങള്‍ ആസ്വദിക്കാം. ആറുവയസ്സുകാരനും അറുപതുകാരിയും ഒരുപോലെ സംഗീതം പഠിക്കുന്ന കാഴ്ച. കൊച്ചുമകന്റെ അടുത്തിരുന്ന് സംഗീതം അഭ്യസിക്കുന്ന അമ്മയും അച്ഛനും അമ്മൂമ്മയും. സപര്യ കലാക്ഷേത്രയുടെ പാട്ടുവഴിയ്ക്ക് തലമുറകളുടെ സംഗമം സാക്ഷി. പാട്ടിലൂടെ പ്രായത്തെ ഓടിത്തോല്‍പ്പിക്കുന്ന ഇവര്‍ക്കൊപ്പം വര്‍ഷങ്ങളായി സംഗീതം ജീവശ്വാസമാക്കിയ അധ്യാപിക രജനി പ്രവീണുമുണ്ട്. പ്രായമായവരെ സംഗീതം പഠിപ്പിക്കുമ്പോള്‍ ഒരു പോസിറ്റീവ് എനര്‍ജി ലഭിക്കുമെന്ന്‌ രജനി പറയുന്നു.

To advertise here, Contact Us

സംഗീതം രജനീഗന്ധം
കുഞ്ഞുന്നാളിലെ പാട്ടെന്ന സ്വപ്നത്തെ ചേര്‍ത്തുപിടിച്ച് സംഗീതത്തിന്റെ വഴിയെ ഇറങ്ങിത്തിരിച്ച രജനി, ഇന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലും ഖത്തറിലുമായി 22-ലധികം ശാഖകളുള്ള സപര്യ കലാക്ഷേത്രയുടെ പ്രിന്‍സിപ്പാളും സംഗീതാധ്യാപകയുമാണ്. സംഗീതപഠനത്തിനുപുറമെ വയലിന്‍ അധ്യാപിക എന്ന പരിവേഷം കൂടിയുണ്ടിവര്‍ക്ക്. അന്‍പതുകള്‍ പിന്നിട്ട നിരവധി പേരാണ് ഇന്ന് രജനിയുടെ ശിഷ്യഗണങ്ങള്‍. ഇതിനെല്ലാമപ്പുറം കുണ്ടായിത്തോട് സെന്റ് ഫ്രാന്‍സിസ് സ്‌കൂളിലെ സംഗീതാധ്യാപികയും. സംഗീത സപര്യയിലേക്കുള്ള പടവുകളില്‍ നിരവധി പുരസ്‌കാരങ്ങളാണ് രജനിയെ തേടിയെത്തിയത്. സംഗീത വഴിയില്‍ രജനിയ്ക്ക് പിന്തുണയുമായി മകള്‍ പവന പ്രവീണും മുന്നില്‍ തന്നെയുണ്ട്.

''ചെറുപ്പം മുതലെ പാട്ടുപാടുമായിരുന്നു. ഗുരുനാഥന്‍ പി.കെ ബാലകൃഷ്ണന്‍ സാറാണ് എന്നിലെ സംഗീതത്തെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചത്. സഹോദരന്‍മാരുടെ മരണവും മാതാപിതാക്കളുടെ രോഗവും സംഗീതത്തിന് വിലങ്ങുതടിയായി. 18-ാം വയസ്സില്‍ വിവാഹം കഴിഞ്ഞപ്പോഴും സംഗീതത്തോടുള്ള ആഗ്രഹം തന്നെയായിരുന്നു മനസ്സില്‍. അങ്ങനെ പാലക്കാട് ചെമ്പൈ സംഗീത കോളേജില്‍ ബി. എ മ്യൂസിക്കിന് ചേര്‍ന്നു. കാലടിയില്‍ എം.എയും, എം.ജി യൂണിവേഴ്റ്റിയില്‍ നിന്ന് എം. ഫിലും പൂര്‍ത്തിയാക്കി. പഠിക്കുന്ന സമയത്തുതന്നെ ബാലകൃഷ്ണന്‍ മാഷിന്റെ ശ്രീരഞ്ജിനി കലാലയത്തില്‍ സംഗീതാധ്യാപികയായിരുന്നു. പിന്നീട് സെന്റ് ഫ്രാന്‍സിസില്‍ അധ്യാപികയായി ജോലി കിട്ടി. ആ സമയത്താണ് സ്വന്തമായൊരു സംഗീതവിദ്യാലയം എന്ന സ്വപ്‌നം മനസ്സില്‍ ഇടം പിടിക്കുന്നത്. ഗുരുനാഥന്മാരുടെ സഹായത്തോടെ 2014-ല്‍ സപര്യ കലാക്ഷേത്ര ആരംഭിച്ചു. നിരവധി ആല്‍ബം സോങ്‌സും കീര്‍ത്തനങ്ങളും പാടാന്‍ അവസരം കിട്ടി. 2008-ല്‍ ആദിശങ്കരാ സംഗീത കോളേജിലെ സംഗീത ശിഷ്യത്വപുരസ്‌കാരം, 2021-ല്‍ ട്രൂത്ത് ഇന്ത്യയുടെ വിമെന്‍ എക്‌സലെന്‍സ് അവാര്‍ഡ്, കലാകൈരളി പുരസ്‌കാരം, 2022-ല്‍ എം.എസ് ബാബുരാജ് അവാര്‍ഡ്, ടി.പി. ഉമ്മര്‍ അവാര്‍ഡ്, കേന്ദ്ര സര്‍ക്കാരിന്റെ അക്ഷര പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടാന്‍ സാധിച്ചു. നിലവില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ 'തിരമാലകളുടെ സംഗീതം' എന്ന വിഷയത്തില്‍ പി.എച്ച്.ഡി ചെയ്യുകയാണ്. ''

Also Read

കുഞ്ഞുങ്ങളെ കൊള്ളയടിക്കുന്ന രക്ഷിതാവാണോ ...

എ. ആർ. റഹ്മാന്റെ മനം കവർന്ന വൈറൽ ഗായിക; ...

INTERVIEW

ഇതുവരെ കാണാത്ത ഫഹദ്, 'ആവേശം' തിയേറ്ററിൽ ...

പാട്ടിനെന്തു പ്രായം
വിശ്രമജീവിതത്തിലെ ഒഴിവുസമയം പണ്ടെങ്ങോ മറന്നുവെച്ച സംഗീതത്തിന്റെ താളത്തിനൊപ്പം ചെലവിടാനാണ് ചിലര്‍ സപര്യയുടെ പടവുകള്‍ കയറുന്നത്. എന്നാല്‍ ചെറുപ്പത്തിലെ നടക്കാതെ പോയ ആഗ്രഹത്തെ പൊടിതട്ടിയെടുക്കാനാണ് മറ്റുചിലരുടെ രംഗപ്രവേശം. കൊച്ചുമക്കളെയും മക്കളെയും പാട്ടുപഠിപ്പിക്കാന്‍ കൂടെവന്ന് രജനിയുടെ ശിഷ്യരായവരാണ് കൂടുതലും. നേരിട്ടുള്ള സംഗീതപഠനക്ലാസ്സുകള്‍ക്കുപുറമെ ഓണ്‍ലൈന്‍ ക്ലാസ്സുകളും നടത്തുന്നുണ്ട്. തിരിച്ചറിയപ്പെടാതെ പോകുന്ന ആയിരം സ്വപ്‌നങ്ങള്‍ക്കിടയിലും ചിലതെങ്കിലും സാക്ഷാത്കാരിക്കപ്പെടണമെന്ന ആഗ്രഹമാണ് വയോജനങ്ങളുടെ സംഗീതക്ലാസ്സിലൂടെ താന്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് രജനി പറയുന്നു.

''മൂന്നുവയസ്സുമുതല്‍ 80 വയസ്സുവരെയുള്ളവരാണ് സപര്യ കലാക്ഷേത്രയിലെ വിദ്യാര്‍ഥികള്‍. കോവിഡ് കാലത്താണ് സംഗീതക്ലാസ്സിലേക്ക് പ്രായമായവര്‍ എത്തിത്തുടങ്ങിയത്. കൊച്ചുമക്കളെയും മക്കളെയും സംഗീതപഠനത്തിന് എത്തിച്ച മാതാപിതാക്കളും മുത്തശ്ശിമാരും തങ്ങള്‍ക്കും സംഗീതം പഠിക്കാന്‍ പറ്റുമോ? എന്ന ആവശ്യം ഉന്നയിച്ചു. ആ ചോദ്യത്തില്‍ നിന്നാണ് പ്രായമായവര്‍ക്കായുള്ള സംഗീതക്ലാസ്സ് ആരംഭിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് പുറത്തിറങ്ങാന്‍ ഒട്ടും തന്നെ അനുവാദം ഇല്ലാത്തതിനാല്‍ ആദ്യം ഓണ്‍ലൈനായി ക്ലാസ്സെടുത്തു. ആദ്യ ബാച്ചില്‍ തന്നെ സംഗീതത്തോട് അഭിനിവേശമുള്ള ഒരുപാട് ആളുകളെ കണ്ടെത്തി. പകുതിവെച്ച് പാട്ട് മുടങ്ങിയവരും, പണ്ടുമുതലെ ആഗ്രഹം ഉണ്ടായിരുന്നവരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. ജയശ്രീയും മരുമകള്‍ ഉമാദേവിയും മകള്‍ മായയും അവരുടെ മകന്‍ ആദിയും ബന്ധു സജിതയുമായി അങ്ങനെ വീടുതന്നെയുണ്ട് സപര്യയുടെ പാട്ടുകൊട്ടാരത്തില്‍. ചെറുമക്കളെ പാട്ടുപാടിപ്പിക്കാനെത്തിയ ഹരിദാസും മക്കളും ഇന്ന് സംഗീതക്ലാസ്സിലെ വിദ്യാര്‍ഥികളാണ്. ലോക്ക് ഡൗണിനുശേഷം നേരിട്ടുള്ള ക്ലാസ്സുകളിലേക്ക് മാറി. പിന്നെ നിരവധിപേര്‍ വന്നുതുടങ്ങി. ഇന്ന് 300-ലധികം വയോജനങ്ങളാണ് പാട്ടുപഠിക്കാനെത്തുന്നത്. ഇന്നവര്‍ അന്‍പത് വേദികളില്‍ കീര്‍ത്തനങ്ങളും കച്ചേരിയും നടത്തിക്കഴിഞ്ഞു.''

Content Highlights: life story of singer rajani praveen and her music school saparya kalakshetra

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
zheng yi sao

5 min

ലൈംഗികതൊഴിലുപേക്ഷിച്ച് കൊളളക്കാരനെ വിവാഹം ചെയ്തു; ലോകം കണ്ട ഏറ്റവും വലിയ കടൽക്കൊള്ളക്കാരിയുടെ ജീവിതം

May 17, 2024


janaki

2 min

ജയലളിതയ്ക്ക് എം.ജി.ആര്‍ കൂടുതല്‍ അംഗീകാരവും സ്ഥാനവും കൊടുക്കുന്നത് ജാനകിയെ വേദനിപ്പിച്ചു

May 20, 2024


gaddafi

5 min

സൈനികര്‍ക്ക് വയാഗ്ര കൊടുത്ത് ബലാത്സംഗത്തിനയച്ച ഭരണാധികാരി; സഞ്ചരിച്ചത് 'കന്യക'മാരുടെ സംരക്ഷണത്തില്‍

Mar 6, 2024

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us