To advertise here, Contact Usനിങ്ങളെ പറ്റിച്ചവരോട് നിങ്ങള്‍ എങ്ങനെയാണ് പെരുമാറുക, അത്രയേ ഞാനും ചെയ്തുള്ളൂ; ശ്രീനാഥ് ഭാസി


പി.പ്രജിത്ത്

1 min read
Read later
Print
Share

അഭിനയിക്കുന്നത് സിനിമയില്‍ മാത്രമാണ്, അതിനുപുറത്ത് ഞാനൊരു സാധാരണമനുഷ്യനാണ്.

ശ്രീനാഥ് ഭാസി

കാര്‍മേഘങ്ങള്‍ വിട്ടൊഴിയാത്ത കൊച്ചിയിലെ സിനിമാസെറ്റിലിരുന്ന് ഭാസി വിവാദ വിഷയങ്ങളില്‍ നിലപാടുകള്‍ കടുപ്പിച്ചു. മാധ്യമങ്ങള്‍ക്ക് മുഖംനല്‍കാതെ മാറിനടന്നതിന്റെ കാരണം വ്യക്തമാക്കി, വിവാദങ്ങളും വിമര്‍ശനങ്ങളും മുന്‍നിര്‍ത്തി ആദ്യമായി തുറന്നുസംസാരിക്കുകയാണിവിടെ...

To advertise here, Contact Us

ലൊക്കേഷനില്‍ മോശമായി പെരുമാറുന്നു, തെറിവിളിക്കുന്നു, ലഹരി ഉപയോഗിക്കുന്നു... ആരോപണങ്ങള്‍ പലതാണ്...

മാധ്യമങ്ങളെ വിളിച്ചുകൂട്ടി ഇത്തരം കാര്യങ്ങളെല്ലാം വിവരിക്കുന്നവര്‍, ഇന്ന് സിനിമ ചെയ്യുന്നവരാണോ എന്നന്വേഷിക്കണം. എന്നെവെച്ച് സിനിമ ചെയ്തവരോ,ചെയ്യുന്നവരോ അല്ല ഇതൊക്കെ പറയുന്നത്. അഭിനയമാണ് എന്റെ ജോലി. ആ ജോലി ചെയ്യാനാണ് ഞാന്‍ സെറ്റില്‍ പോകുന്നത്. ജോലിയുമായി മുന്നോട്ടുപോകുന്നതുകൊണ്ടുതന്നെയാണ് ഇത്തരം കാര്യങ്ങള്‍ക്ക് മറുപടിപറയാന്‍ നില്‍ക്കാത്തത്.

എന്നെ മലയാളസിനിമയില്‍ നിര്‍ത്തില്ല എന്ന പ്രഖ്യാപനം ഈയിടെ കേള്‍ക്കുകയുണ്ടായി. ഇവരാണോ അതെല്ലാം തീരുമാനിക്കുന്നത്. മലയാളസിനിമയെന്നത് ഈ പറയുന്നവരുടെ അടുക്കളയില്‍ ഉണ്ടാക്കുന്നതാണോ.

മോശമായി പെരുമാറിയതും തെറിപറഞ്ഞതും പണം തരാതെ പറ്റിച്ചു കടന്നുകളഞ്ഞവരെ നേരില്‍ക്കണ്ടപ്പോഴാണ്. ജോലിയുടെ കൂലിതരാതെ പറ്റിക്കുന്നവരെ പൂമാലയിട്ട് സ്വീകരിക്കാന്‍ കഴിയുമോ? നിങ്ങളെ പറ്റിച്ചവരോട് നിങ്ങള്‍ എങ്ങനെയാണ് പെരുമാറുക, അത്രയേ ഞാനും ചെയ്തുള്ളൂ.

അഭിനയിക്കുന്നത് സിനിമയില്‍ മാത്രമാണ്, അതിനുപുറത്ത് ഞാനൊരു സാധാരണമനുഷ്യനാണ്. അത്തരമൊരാളുടെ ദേഷ്യവും വിയോജിപ്പും പ്രതിഷേധവുമെല്ലാം എന്നില്‍നിന്നും പ്രതീക്ഷിക്കാം. അത്രയ്ക്കു വിഷമമുണ്ട്. ഒരുപാട് പറ്റിക്കപ്പെട്ടിട്ടുണ്ട്.

ലഹരിയുടെ കാര്യം... എനിക്കെതിരേ ലഹരി ആരോപണങ്ങള്‍ ഉയര്‍ത്തുന്ന അങ്കിള്‍മാരെല്ലാം വൈകീട്ട് രണ്ടെണ്ണം അടിച്ച് വട്ടമേശസമ്മേളനം നടത്തുന്നവരാണെന്ന് എല്ലാവര്‍ക്കുമറിയാം. അവര്‍ കഴിക്കുന്ന മദ്യം ലഹരിയല്ലേ?

മലയാളസിനിമയില്‍ ലഹരി ഉപയോഗിക്കുന്ന ഏക വ്യക്തി ശ്രീനാഥ് ഭാസി മാത്രമാണെന്നാണോ? ഇവരെന്തുകൊണ്ടാണ് ലഹരി ഉപയോഗിക്കുന്ന എല്ലാവരെപ്പറ്റിയും പറയാത്തത്? ചിലരെക്കുറിച്ച് ചിലതൊക്കെ പറയാം എന്ന നിലപാടാണിത്. എന്തെങ്കിലും ഒരു പ്രശ്‌നമുയരുമ്പോള്‍ അതിനൊപ്പം ലഹരി ഉപയോഗം എന്ന ആരോപണംകൂടി തിരുകിക്കയറ്റുന്നത് സ്ഥിരം രീതിയാണ്.

(നടന്‍ ശ്രീനാഥ് ഭാസിയുടെ അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ പുതിയ ലക്കം ഗൃഹലക്ഷ്മി ഓണപ്പതിപ്പ് വാങ്ങാം)

Content Highlights: Sreenath bhasi exclusive interview

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
lakshmi gopalaswamy

3 min

'നാല്‍പ്പത്തഞ്ച് കഴിഞ്ഞ അഭിനേത്രികള്‍ക്കെല്ലാം ഈ പ്രയാസമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു'

May 19, 2024


mohanlal and sathyan anthikkad
മോഹൻലാലിന് പിറന്നാളാശംസകൾ

7 min

മോഹന്‍ലാല്‍ ഫോണിലൂടെ ഒരുപാട് ചതിക്കുഴികള്‍ കുഴിച്ചു,അതിലൊക്കെ ഞാന്‍ വീണു:സത്യന്‍ അന്തിക്കാട്

May 21, 2024


taruni sachdev

2 min

രസ്‌ന ഗേളില്‍നിന്ന് ബിഗ് ബിയുടെ ക്ലാസ്‌മേറ്റിലേക്ക്; വിമാനാപകടത്തില്‍ പൊലിഞ്ഞുപോയ ആ കൊച്ചുതാരം

May 15, 2024

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us