കഴിഞ്ഞവർഷമാണ് ബോളിവുഡ് താരം സോനാക്ഷി സിൻഹയും സഹീർ ഇക്ബാലും വിവാഹിതരായത്. ഇതിനുപിന്നാലെ ബാന്ദ്രയിലെ തന്റെ അപ്പാർട്ട്മെന്റ് സോനാക്ഷി വിൽക്കുകയാണെന്നും പുതിയ ഇടത്തേക്ക് താമസം മാറുകയാണെന്നും റിപ്പോർട്ടുണ്ടായിരുന്നു. ബോളിവുഡ് സെലിബ്രിറ്റികളുടെയും സമ്പന്നരുടെയും താമസകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന മുംബൈയിലെ ബാന്ദ്ര വെസ്റ്റില്‍ അഞ്ചുകൊല്ലം മുമ്പാണ് അവർ അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയത്. 14 കോടി രൂപ ചെലവിട്ട് വാങ്ങിയ അപ്പാർട്ട്മെന്റ് വലിയ ലാഭത്തില്‍ വിറ്റുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ജനുവരിയിലായിരുന്നു വില്‍പന.
4.48 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന എം.ജെ. ഷായുടെ പ്രോജക്ടായ 81 ഔറീറ്റിലെ അപ്പാര്‍ട്ട്‌മെന്റാണിത്. അച്ഛനും അമ്മയ്ക്കും ഒപ്പം താമസിക്കുമ്പോൾ ജോലിചെയ്യാനും മീറ്റിങ്ങുകൾ നടത്താനും സുഹൃത്തുക്കൾക്കൊപ്പം ചിൽ ചെയ്യാനുമൊക്കെയാണ് ഈ വീട് ഉപയോഗിച്ചിരുന്നതെന്ന് സോനാക്ഷി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. നാല് ബെഡ്‌റൂമുകളുണ്ടിതിന്. മൂന്ന് കാര്‍ പാര്‍ക്കിങ് സ്‌പേസുകളും.
1.35 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും 30000 രൂപ രജിസ്‌ട്രേഷന്‍ ഫീസുമാണ് വിൽപനയ്ക്ക് ആയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. 22.50 കോടിക്ക് വില്‍പന നടത്തിയതിലൂടെ 61 ശതമാനം ലാഭമാണ് സോനാക്ഷി നേടിയത്. ഇവിടെത്തന്നെ മറ്റൊരു അപ്പാര്‍ട്ട്‌മെന്റും താരത്തിന് സ്വന്തമായി ഉണ്ട്. 2023-ല്‍ 11 കോടി കൊടുത്ത് സ്വന്തമാക്കിയതാണിത്.
ജി.ക്യു. നല്‍കുന്ന വിവരമനുസരിച്ച് സോനാക്ഷി സിന്‍ഹയ്ക്കും സഹീര്‍ ഇക്ബാലിനും ചേര്‍ന്ന് 100 കോടി രൂപയുടെ ആസ്തിയുണ്ട്. മുംബൈയില്‍ കടലിന് അഭിമുഖമായുള്ള രണ്ട് അപ്പാര്‍ട്ട്‌മെന്റുകളും ഇതില്‍പ്പെടും. 1.42 കോടി വിലവരുന്ന മെഴ്‌സിഡസ് ബെന്‍സ് എസ്350 മോഡലും 87 ലക്ഷത്തിന്റെ മെഴ്‌സിഡസ് ബെന്‍സ് ജി.എല്‍.എസ്. 350 ഡിയും 75.90 ലക്ഷം വരുന്ന ബി.എം.ഡബ്ല്യു 6 സീരീസിലെ ജി.ടി.യും ഇവർക്ക് സ്വന്തമായുണ്ട്.
Content Highlights: sonakshi sinha sells bandra apartment for Rs 22.50 crore
Published: 04 Feb 2025, 01:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented