മഞ്ജരിയും ജെറിനും (Photo: സിദ്ദീക്കുൽ അക്ബർ)
മഞ്ജരി എന്ന ഗായികയുടെ മധുരസ്വരം മലയാളിക്ക് പരിചിതമായിട്ട് ഇരുപതാണ്ട് അടുക്കുന്നു. കര്‍ണാടക സംഗീതവും ഹിന്ദുസ്ഥാനിയും ഗസലും ഒരേ മിഴിവോടെ, അഴകോടെ ആസ്വാദകരിലേക്ക് പകരാന്‍ പ്രതിഭയുള്ള ചുരുക്കം ഗായികമാരില്‍ ഒരാള്‍. സ്റ്റേജുകളില്‍ നിന്ന് സ്റ്റുഡിയോകളിലേക്കും ഗസല്‍ രാവുകളിലേക്കും കച്ചേരികളിലേക്കും രാഗക്കടലായി ഒഴുകിക്കൊണ്ടിരിക്കുന്ന ഗായിക ഗൃഹലക്ഷ്മിയോട് സംസാരിക്കുന്നു. ജീവിതപങ്കാളി ജെറിനും ഒപ്പമുണ്ട്.
വിവാഹം ലളിതമായിരുന്നല്ലോ. അടുത്ത കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത സ്‌നേഹവേള. വേദിയായത് മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി നടത്തുന്ന മാജിക് അക്കാദമി.
മഞ്ജരി: ''ഞാന്‍ ഇടയ്ക്ക് പോകാറുള്ള ഇടമാണത്. വാദ്യമേളങ്ങള്‍, സംഗീതം, ഡാന്‍സ്, പെയിന്റിങ്, മാജിക്...ഇങ്ങനെ പല വിഭാഗങ്ങള്‍ അവിടെയുണ്ട്. കേള്‍വിയില്ലാത്ത കുട്ടികള്‍ എത്ര ഗംഭീരമായാണ് വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്നതെന്ന് കണ്ടാല്‍ ഞെട്ടിപ്പോകും. അമ്മമാര്‍ക്ക് കരകൗശലവസ്തുക്കള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കാനുള്ള സഹായങ്ങളും നല്‍കുന്നുണ്ട്.
കുറച്ചുകാലം എന്നെ കാണാതിരുന്നാല്‍ ആ കുട്ടികള്‍ ചോദിക്കും, എവിടെയായിരുന്നു മുത്തേ എന്ന്. അവരുടെ കൂടെ സമയം ചെലവഴിക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നും. അവിടുത്തെ അമ്മമാരുമായി സംസാരിച്ചിട്ടുണ്ട്. അവരുടെ സങ്കടങ്ങള്‍ കേട്ടിട്ടുണ്ട്. കല്യാണത്തിന് ക്ഷണിക്കുന്നവരൊക്കെ മുഖത്തടിച്ചത് പോലെ അവരോടു പറയുമത്രെ, മക്കളെ ചടങ്ങിന് കൊണ്ടുവരരുതെന്ന്. ആ വാക്കുകള്‍ എന്നെ വേദനിപ്പിച്ചു. വിവാഹം അവര്‍ക്കൊപ്പമാണ് ആഘോഷിക്കേണ്ടതെന്ന് തോന്നി. എല്ലാവരെയും ഇങ്ങോട്ട് ക്ഷണിക്കുന്നതിനേക്കാള്‍ നല്ലത് ഞാന്‍ അങ്ങോട്ട് ചെല്ലുന്നതാകുമല്ലോ. ആഗ്രഹം മനസ്സില്‍ തോന്നിയപ്പോള്‍ തന്നെ ജെറിനോട് പറഞ്ഞു. ജെറിനും സന്തോഷം.
ജെറിന്‍: മഞ്ജു വന്നുപറഞ്ഞപ്പോള്‍ അതാകും ഏറ്റവും നല്ല വേദിയെന്ന് എനിക്കും തോന്നി. ഒരുപാട് അവഗണന നേരിടുന്നവരാണ് ആ കുട്ടികള്‍. അവര്‍ക്കൊപ്പം സമയം ചെലവഴിക്കണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..