2000-ത്തിലിറങ്ങിയ റൊമാന്റിക് കോമഡി ചിത്രം ‘ദുൽഹൻ ഹം ലേ ജായേംഗെ’യിൽ സൽമാൻ ഖാനും കരിഷ്മ കപൂറുമായിരുന്നു താരങ്ങൾ. ചിത്രീകരണത്തിനിടെ, തന്റെ അൽപം തുറന്നതും ശരീരത്തോട് ഒട്ടിനിൽക്കുന്നതുമായ വസ്ത്രധാരണം കാരണം സൽമാൻ കൂടെയഭിനയിക്കാൻ വിസമ്മതിച്ചെന്ന് പറയുകയാണ് കരിഷ്മ കപൂർ ഇപ്പോൾ. കോഫി വിത്ത് കരണിൽ സൽമാനും കരിഷ്മയും ഒന്നിച്ചെത്തിയപ്പോഴായിരുന്നു വെളിപ്പെടുത്തൽ. സംഭാഷണത്തിനിടയിൽ, സെറ്റിൽ ഇരുവരും തമ്മിൽ വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നും കരിഷ്മ പറഞ്ഞു.
"‘ആ ഐക്കണിക് വസ്ത്രത്തിൽ എനിക്ക് വലിയ ആവേശമുണ്ടായിരുന്നു, ഞാൻ അതിൽ തരംഗം സൃഷ്ടിക്കുമെന്ന് കരുതി, എന്നാൽ അദ്ദേഹം പറഞ്ഞു, 'നീ എന്താണ് ധരിച്ചിരിക്കുന്നത്? ഇതുപോലെ വസ്ത്രം ധരിച്ചാൽ നിന്നോടൊപ്പം ഞാൻ ഷൂട്ട് ചെയ്യില്ല.'"
സൽമാൻ വസ്ത്രം ധരിക്കാൻ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ് കരിഷ്മ സംവിധായകൻ ഡേവിഡ് ധവാനോട് പരാതിപ്പെടുക പോലും ചെയ്തു. വസ്ത്രം വളരെ സെക്സി ആയതുകൊണ്ടാണോ സൽമാൻ പ്രശ്നമുണ്ടാക്കിയതെന്ന് കരൺ ചോദിച്ചപ്പോൾ, കരിഷ്മ അത് സമ്മതിച്ചു കൊണ്ട് പറഞ്ഞു, "അതെ, കാരണം വസ്ത്രം തുറന്നതും ശരീരത്തോട് ഒട്ടിനിൽക്കുന്നതുമായിരുന്നു." തുടർന്ന് സൽമാൻ അത് നിഷേധിക്കുകയും വസ്ത്രം വളരെ ചെറുതാണെന്ന് വ്യക്തമാക്കുകയും ചെയ്തു, "ഓരോ ടേക്കിനും മുമ്പ് അത് താഴേക്ക് വലിച്ചിടാൻ ഞാൻ അവളോട് ആവശ്യപ്പെടുമായിരുന്നു. അത് സുതാര്യമായിരുന്നു."-അദ്ദേഹം പറഞ്ഞു.
അതേസമയം, സൽമാന്റെ കെയറിങ് മനോഭാവത്തെ കരിഷ്മ ശരിവെച്ചു. "അദ്ദേഹം പറയും, 'പോയി ഇത് മാറു, എനിക്ക് ഈ വസ്ത്രം ഇഷ്ടമല്ല.' അതുകൊണ്ടുതന്നെ ധാരാളം വഴക്കും ഉണ്ടായിരുന്നു."-കരീഷ്മ പറഞ്ഞു.
അതേസമയം, ഈ ചിത്രം വലിയ വിജയവുമായിരുന്നു. 1990-കളിലും 2000-ത്തിന്റെ തുടക്കത്തിലും ബോളിവുഡിലെ ജനപ്രിയ ഓൺ-സ്ക്രീൻ ജോഡികളായിരുന്നു സൽമാനും കരിഷ്മയും.
സൽമാന് മധുരപലഹാരങ്ങൾ വലിയ ഇഷ്ടമാണ്, ഒരു ചിത്രത്തിന്റെ ഷൂട്ടിനിടെ, പ്രഭാതഭക്ഷണത്തോടൊപ്പം ചോക്ലേറ്റുകൾ കഴിച്ചതും കരിഷ്മ ഷോയിൽ ഓർത്തെടുത്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Karisma recalled Salman refused to shoot Dulhan Hum Le Jayenge due to her open and clingy outfit. Salman admitted he felt the outfit was too short and sheer, showing his protective nature
Published: 15 Oct 2026, 12:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented