2024-ൽ പുറത്തിറങ്ങിയ പ്രഭാസ് ചിത്രം 'കൽക്കി 2898 എഡി' ബോക്സ് ഓഫീസിൽ വലിയ വിജയമാണ് നേടിയത്. പ്രധാന സ്ത്രീ കഥാപാത്രമായെത്തിയ ദീപികാ പദുകോൺ സുമതിയെന്ന ഗർഭിണിയുടെ വേഷം മികച്ച രീതിയിൽ കൈകാര്യം ചെയ്തിരുന്നു. കമൽ ഹാസൻ, അമിതാഭ് ബച്ചൻ, ശോഭന, വിജയ് ദേവരകൊണ്ട തുടങ്ങിയവരും അണിനിരന്ന ചിത്രത്തിന്റെ രണ്ടാംഭാഗത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
ഏറ്റവുംപുതിയ വിവരമനുസരിച്ച് രണ്ടാംഭാഗത്തിന്റെ ചിത്രീകരണം അടുത്തമാസം ആരംഭിക്കും. അതേസമയം, ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്തിരുന്ന ദീപിക പദുകോണിനെ രണ്ടാംഭാഗത്തിൽ നിന്നൊഴിവാക്കിയിരുന്നു. ഈ വാർത്ത ഏറെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ദീപികയ്ക്കു പകരം ആലിയ ഭട്ട് ചിത്രത്തിലെത്തുമെന്ന് നേരത്തേ പ്രചാരണമുണ്ടായിരുന്നു. ഇപ്പോഴിതാ കൽക്കിയുടെ രണ്ടാം ഭാഗത്തിൽ ദീപിക പദുകോണിന് പകരം സായ് പല്ലവി എത്തുമെന്നാണ് അറിയുന്നത്. എങ്കിലും, നിർമ്മാതാക്കൾ ഔദ്യോഗിക സ്ഥിരീകരണം നൽകാത്തതിനാൽ നിലവിലിത് ഊഹാപോഹം മാത്രമാണ്.
ദീപിക പദുകോണുമായി സഹകരിക്കില്ലെന്ന്ചിത്രത്തിന്റെ നിർമ്മാതാക്കൾ നേരത്തെ സ്ഥിരീകരിച്ചിരുന്നു. തൊഴിൽ സമയവുമായി ബന്ധപ്പെട്ടുണ്ടായ വിവാദമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്കെത്താൻ കാരണം. എട്ടുമണിക്കൂർ ജോലി സമയമെന്ന നടിയുടെ ആവശ്യം നിർമാതാക്കൾ അംഗീകരിച്ചിരുന്നില്ല.
അതേസമയം, വരാനിരിക്കുന്ന രണ്ടാം ഭാഗത്തിൽ ഭൈരവ, കർണ്ണൻ എന്നീ ഇരട്ട വേഷങ്ങളിൽ പ്രഭാസ് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഫെബ്രുവരി രണ്ടുമുതൽ പ്രഭാസ് കൽക്കിയുടെ ചിത്രീകരണത്തിന്റെ ഭാഗമാകും. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം 2028-ൽ റിലീസ് ചെയ്യാനാണ് പദ്ധതി.
സ്പിരിറ്റ്, ഫൗജി എന്നീ സിനിമകളുടെ ചിത്രീകരണംകൂടി നടക്കുന്നതിനാൽ പ്രഭാസ് കൂടുതൽ തിരക്കിലാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നു. പ്രഭാസിന്റെ മൂന്നു ചിത്രങ്ങളും തുടർച്ചയായ റിലീസുകളായിട്ടായിരിക്കും എത്തുക.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Reports suggest Sai Pallavi might replace Deepika Padukone in Prabhas` Kalki 2898 AD Part 2. Find out more about the potential casting news for the highly anticipated sequel.
Published: 29 Jan 2026, 12:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented