To advertise here, Contact Us'ഭ്രമയുഗ'ത്തില്‍ ഒളിപ്പിച്ചതെന്ത്; സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി പുഞ്ചമണ്‍ പോറ്റിയും.... 


സൂരജ് സുകുമാരന്‍

2 min read
Read later
Print
Share

ഹൊറര്‍ ഴോണറില്‍ വരുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നത് മുതല്‍ ചിത്രത്തിന്റെ പ്രമേയത്തെ സംബന്ധിച്ച് പലരീതിയിലുള്ള ഊഹാപോഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്

ഭ്രമയുഗത്തിൽ മമ്മൂട്ടി

നയ്ക്കലെ അതിഥി കാത്ത് നില്‍ക്കുന്ന മുറുക്കി ചുവപ്പിച്ച ചുണ്ടുള്ള കാരണവര്‍, ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പ് കണ്ടത് മുതല്‍ മലയാളി കാത്തിരിക്കുകയാണ് സിനിമയുടെ ആദ്യ പ്രദര്‍ശനത്തിനായി. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തില്‍ കരിയറില്‍ ഇതുവരെ പ്രത്യക്ഷപ്പെടാത്ത ഗെറ്റപ്പിലാണ് മമ്മൂട്ടി എത്തുന്നത്. പൂര്‍ണമായും ബ്ലാക്ക് ആന്റ് വൈറ്റിലാണ് ചിത്രമെത്തുക എന്നാണ് അഭ്യൂഹങ്ങള്‍. ഹൊറര്‍ ഴോണറില്‍ വരുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നത് മുതല്‍ ചിത്രത്തിന്റെ പ്രമേയത്തെ സംബന്ധിച്ച് പലരീതിയിലുള്ള ഊഹാപോഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ചുരുക്കം കഥാപാത്രങ്ങളുള്ള ചിത്രത്തിന്റെ ടീസര്‍ കൂടി പുറത്തിറങ്ങിയതോടെ അത്തരം ഊഹപോഹങ്ങളുടെ വലിപ്പമേറുകയാണ്.

To advertise here, Contact Us

മഹാമാന്ത്രികനായ പുഞ്ചമണ്‍ പോറ്റിയെയും ഇല്ലത്തെയും ബന്ധപ്പെടുത്തിയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പടരുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ ഗെറ്റപ്പിന് സമാനമാണ് പുഞ്ചമണ്‍ പോറ്റിയുടെ രൂപമെന്നും അതിനാല്‍ എന്തെങ്കിലും ബന്ധമുണ്ടാകാം എന്നൊക്കെയാണ് ചിലരുടെ കണ്ടെത്തല്‍...

ആരാണ് പുഞ്ചമണ്‍ പോറ്റി...?

മാന്ത്രിക വിദ്യകളുടെ ഈറ്റില്ലം എന്നാണ് പുഞ്ചമണ്‍ ഇല്ലത്തെ വിശേഷിപ്പിക്കുന്നത്. കോട്ടയം ജില്ലയിലെ പുതുപ്പള്ളിക്കടുത്താണ് ഇല്ലം സ്ഥിതിചെയ്യുന്നത്. മാന്ത്രിക വിദ്യകളുടെ രാജാവെന്ന് അറിയപ്പെടുന്ന പുഞ്ചമണ്‍ പോറ്റി രാജാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് മൂന്ന് നൂറ്റാണ്ട് മുമ്പ് ഇന്ന് ഇല്ലം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് എത്തിയതും ഇന്ന് കാണുന്ന ഇല്ലം നിര്‍മിച്ചതും. അതുവരെ അദ്ദേഹം മാവേലിക്കരയിലായിരുന്നു താമസം. ബാലശാസ്താവ് (കുട്ടിച്ചാത്തന്‍) നെ പ്രത്യേകമായി പുഞ്ചമണ്‍ ഇല്ലത്ത് ഉപാസിച്ചിരുന്നു. ഈ ഉപാസനകളില്‍ നിന്ന് കിട്ടിയ സിദ്ധിയായ മന്ത്രവാദത്തില്‍ ഈ ഇല്ലത്തെ ഓരോ തലമുറയില്‍പ്പെട്ടവര്‍ പ്രഗത്ഭരാകുകയും ചെയ്തു. പുഞ്ചമണ്‍ പോറ്റിയെ തേടി അന്ന് ദക്ഷിണേന്ത്യയിലെ പലഭാഗത്തുനിന്നും ആള്‍ക്കാര്‍ ഇവിടേക്ക് എത്തിയിട്ടുണ്ട്.

സമാനകാലത്ത് തന്നെ ജീവിച്ചിരുന്ന മഹാമാന്ത്രികനായ കടമറ്റത്ത് കത്തനാര്‍ പുഞ്ചമണ്‍ പോറ്റിയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു. പോറ്റിയുടെ ക്ഷണപ്രകാരം ഒരിക്കല്‍ വള്ളത്തില്‍ കത്തനാര്‍ ഇല്ലം സന്ദര്‍ശിക്കാനെത്തി. കടവില്‍ ചെന്ന് അദ്ദേഹത്തെ സ്വീകരിച്ച് ഇല്ലത്തേക്ക് കൊണ്ടുവന്ന് നല്ല രീതിയില്‍ തന്നെ പോറ്റി സല്‍ക്കരിച്ചു. തിരിച്ചുപോകാനായി കടവിലേക്ക് ചെന്നപ്പോള്‍ അവിടെ കത്തനാര്‍ വന്ന വള്ളം കാണാനില്ലായിരുന്നു. പുഞ്ചമണ്‍ പോറ്റി തന്റെ മന്ത്രസിദ്ധി ഉപയോഗിച്ച് കത്തനാറുടെ വള്ളം മരത്തിന് മുകളിലേക്ക് കയറ്റിവച്ചിരുന്നു.

' അങ്ങ് മഹാമാന്ത്രികനല്ലേ, ചെയ്യാവുന്നത് ചെയ്യൂ' എന്ന പുഞ്ചിരിച്ചുകൊണ്ട് പോറ്റി, കത്തനാറോട് പറഞ്ഞു. ' വള്ളമിറക്കാന്‍ ഞാന്‍ ഇല്ലത്തെ അന്തര്‍ജനങ്ങളെ വരുത്തിക്കും' എന്ന് കത്തനാര്‍ മറുപടി പറഞ്ഞപ്പോള്‍ തോല്‍വി സമ്മതിച്ച പോറ്റി മന്ത്രിച്ച് വള്ളം താഴേക്ക് ഇറക്കി. എന്നാല്‍ ഇനി ഞാന്‍ വേറെ വഴിയില്‍ പൊയ്‌ക്കൊള്ളാന്‍ എന്ന് പറഞ്ഞ കത്തനാര്‍ ഒരുവാഴയില വള്ളമാക്കി അവിടെ നിന്ന് യാത്രതിരിച്ചു എന്നതാണ് കഥ.

ചരിത്രത്തിന്റെ ശേഷിപ്പുകള്‍ ഇന്നും പുഞ്ചമണ്‍ ഇല്ലത്തുണ്ട്. ഇന്നും മന്ത്രങ്ങളടക്കം അമൂല്യവിവരങ്ങളടങ്ങുന്ന താളിയോലകളും ഗ്രന്ഥങ്ങളുമെല്ലാം പുഞ്ചമണ്‍ ഇല്ലത്ത് സൂക്ഷിച്ചിട്ടുണ്ട്. ഇവരുടെ ഉപാസനമൂര്‍ത്തികളുടെ പ്രതിഷ്ഠകളും ഇന്നും ഇല്ലത്ത് കാണാം.

വില്ലനോ..? നായകനോ...?

ഒറ്റനോട്ടത്തില്‍ കണ്ടാല്‍ പറയാനാകില്ല, ഭ്രമയുഗത്തില്‍ മമ്മൂട്ടി നായകനാണോ വില്ലനാണോ എന്ന്. കാരണം ലുക്കില്‍ നിഗൂഢത ജനിപ്പിക്കുന്ന ഭാവങ്ങളുമായാണ് മമ്മൂട്ടിയുടെ നില്‍പ്പ്. പുറത്തുവന്ന ടീസറിലും ആ നിഗൂഢത നിലനിര്‍ത്താന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. പ്രമുഖ സാഹിത്യകാരനായ ടി.ഡി.രാമകൃഷ്ണനാണ് 'ഭ്രമയുഗ'ത്തിന് സംഭാഷണങ്ങളൊരുക്കിയിരിക്കുന്നത്.

2024 ഇന്ത്യന്‍ സിനിമ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ആദ്യ പത്തില്‍ തന്നെ 'ഭ്രമയുഗ' മുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ' അഥര്‍വ്വ'ത്തില്‍ മന്ത്രവാദിയായി നിറഞ്ഞാടിയ മമ്മൂട്ടി ഒരിക്കല്‍ കൂടി അതേ വേഷം കെട്ടുകയാണ് . പക്ഷേ ഇത്തവണ ഗെറ്റപ്പും ലുക്കും പശ്ചാത്തലവുമെല്ലാം വ്യത്യസ്തം.

കരിയറിലെ ഏറ്റവും വ്യത്യസ്തകള്‍ നിറഞ്ഞ സിനിമകളിലൂടെ യാത്ര ചെയ്യുന്ന മമ്മൂട്ടി ഭ്രമയുഗത്തില്‍ അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട് എന്നാണ് പ്രേക്ഷകരും സിനിമ നിരൂപകരും പറയുന്നത്.


Content Highlights: rumurs behind the upcoming film bramayugam acted by mammootty

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sushmita Sen

1 min

ടേബിള്‍ മാനേഴ്‌സ് അറിയില്ലായിരുന്നെന്ന് സുസ്മിത സെന്‍, മിസ് യൂണിവേഴ്‌സ് വിരുന്നില്‍ കുഴങ്ങിയെന്നും

Feb 20, 2024


jagadish

7 min

രമ പോയതോടെ ജീവിതത്തിന് ത്രില്ലില്ലാതെയായി, അങ്ങനെയൊരു സ്‌നേഹമായിരുന്നു രമ

Feb 15, 2024


instagram

1 min

ദംഗലിലെ ആമിര്‍ ഖാന്റെ മകള്‍, പത്തൊമ്പതാം വയസ്സില്‍ വിടപറഞ്ഞു

Feb 17, 2024

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us