To advertise here, Contact Us



അപര്‍ണ ദാസും ദീപക് പറമ്പോലും വിവാഹിതരാകുന്നു; താരവിവാഹം ഏപ്രില്‍ 24 ന്


1 min read
Read later
Print
Share

അപർണാ ദാസ്, ദീപക് പറമ്പോൽ

ലയാള സിനിമ വീണ്ടുമൊരു താരവിവാഹത്തിന് സാക്ഷ്യം വഹിക്കുന്നു. നടി അപര്‍ണാ ദാസും നടന്‍ ദീപക് പറമ്പോലുമാണ് വിവാഹിതരാകുന്നത്. ഏപ്രില്‍ 24 ന് വടക്കാഞ്ചേരിയിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. പാലക്കാട് സ്വദേശിയായ അപര്‍ണാ ദാസ് ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് മനോഹരം, വിജയ് ചിത്രം ബീസ്റ്റ്, പ്രിയന്‍ ഓട്ടത്തിലാണ്, തമിഴ് ചിത്രം ദാദ എന്നിവയില്‍ സുപ്രധാന വേഷങ്ങളിലെത്തി. റിലീസിനൊരുങ്ങുന്ന സീക്രട്ട് ഹോം, സീക്രട്ട് എന്നിവയാണ് നടിയുടെ പുതിയ ചിത്രങ്ങള്‍.

To advertise here, Contact Us

കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ ദീപക് പറമ്പോള്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയാണ് സിനിമ രംഗത്തേക്ക് എത്തിയത്. തട്ടത്തിന്‍ മറയത്തിലൂടെ ദീപക് കൈയടി നേടി. തിര, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു ഒപ്പ്, ഒറ്റമുറി വെളിച്ചം, ബി ടെക്, മനോഹരം, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്തു. അടുത്തിടെ തരംഗമായ മഞ്ഞുമ്മല്‍ ബോയ്‌സിലും നായക നിരയില്‍ ദീപക് പറമ്പോല്‍ ഉണ്ടായിരുന്നു. വിഷു റിലീസായെത്തുന്ന വിനീത് ശ്രീനിവാസന്‍ ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷത്തിലും ദീപക്കുണ്ട്. മനോഹരം എന്ന ചിത്രത്തില്‍ ദീപകും അപര്‍ണയും ഒന്നിച്ചഭിനയിച്ചിരുന്നു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് സൂചന. വടക്കാഞ്ചേരിയില്‍ നടക്കുന്ന വിവാഹ ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുക എന്നാണ് വിവരം.

Content Highlights: malayalam film stars aparna das and deepak parambol getting married

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
lakshmi gopalaswamy

3 min

'നാല്‍പ്പത്തഞ്ച് കഴിഞ്ഞ അഭിനേത്രികള്‍ക്കെല്ലാം ഈ പ്രയാസമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു'

May 19, 2024


mohanlal and sathyan anthikkad
മോഹൻലാലിന് പിറന്നാളാശംസകൾ

7 min

മോഹന്‍ലാല്‍ ഫോണിലൂടെ ഒരുപാട് ചതിക്കുഴികള്‍ കുഴിച്ചു,അതിലൊക്കെ ഞാന്‍ വീണു:സത്യന്‍ അന്തിക്കാട്

May 21, 2024


taruni sachdev

2 min

രസ്‌ന ഗേളില്‍നിന്ന് ബിഗ് ബിയുടെ ക്ലാസ്‌മേറ്റിലേക്ക്; വിമാനാപകടത്തില്‍ പൊലിഞ്ഞുപോയ ആ കൊച്ചുതാരം

May 15, 2024

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us