നാടകാഭിനേതാക്കളായ ചവറ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകളായി തിരുവനന്തപുരത്ത് ജനനം
യഥാര്‍ഥ പേര് കവിത രഞ്ജിനി. കലാരഞ്ജിനി, കല്പന, കമല്‍റോയ്, പ്രിന്‍സ് എന്നിവര്‍ സഹോദരങ്ങളാണ്
എട്ടാമത്തെ വയസ്സില്‍ ബാലതാരമായിട്ടായിരുന്നു സിനിമയില്‍ തുടക്കം. 'വിടരുന്ന മൊട്ടുകളാ'ണ് മലയാളത്തിലെ ആദ്യത്തെ സിനിമ
മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലായി എഴുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചു
രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും അഞ്ച് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടി
നായികയായും പ്രതിനായികയായും സഹനടിയായും ഹാസ്യതാരമായും വെള്ളിത്തിര കൈയടക്കിയ ഉര്‍വശി ഏതു കഥാപാത്രവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. ഒരിക്കലും ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടില്ല എന്നതു തന്നെയാണ് ഉര്‍വശിയുടെ വിജയവും
ഞാന്‍ ഒരു നടന്റെയും നായികയായിരുന്നില്ല. സംവിധായകരുടെ നായികയാണെന്ന് വ്യക്തമാക്കിയ ഉര്‍വശി അന്നും ഇന്നും ലേഡി സൂപ്പര്‍സ്റ്റാറാണ്
ചാള്‍സ് എന്റര്‍പ്രൈസസ് ആണ് ഉര്‍വശിയുടെ ഏറ്റവും പുതിയ സിനിമ