To advertise here, Contact Usഉര്‍വശി ചേച്ചിയാണ് ഞാന്‍ കണ്ടതില്‍ എക്കാലത്തെയും മികച്ച അഭിനേത്രി...


സൂരജ് സുകുമാരന്‍

2 min read
Read later
Print
Share

' ആറ് വര്‍ഷമായി മലയാളത്തില്‍ ഒരുസിനിമ ചെയ്തിട്ട്. ജലധാര പമ്പ്‌സെറ്റിലൂടെ വീണ്ടും മലയാളി പ്രേക്ഷകരിലേക്ക് തിരിച്ചുവരാന്‍ സാധിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണ്'- സനുഷ സംസാരിക്കുന്നു 

സനുഷ സന്തോഷ്‌

ബാലതാരമായി വന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ എന്നേന്നേക്കുമായി കൂടുകൂട്ടിയ താരമാണ് സനുഷ സന്തോഷ്. ബാലതാരത്തില്‍ നിന്ന് നായികാ നിരയിലേക്ക് വന്നപ്പോഴും ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ സനുഷ മലയാളത്തിന് സമ്മാനിച്ചു. ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും നായികാ വേഷത്തില്‍ സനുഷ മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ് ജലധാര പമ്പ്സെറ്റിലൂടെ. ചിത്രത്തിന്റെ വിശേഷങ്ങളുമായി സനുഷ സന്തോഷ്.

To advertise here, Contact Us

ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളി പ്രേക്ഷകരിലേക്ക്, ഇടവേളകള്‍ മനപ്പൂര്‍വം എടുക്കുന്നതാണോ...?

അങ്ങനെയൊരു ഇടവേളയൊന്നും എടുത്തിട്ടില്ല. അഭിനയത്തിനൊപ്പം തന്നെ പഠിപ്പും കൊണ്ടുപോകുന്നുണ്ട്. അതിനാല്‍ സെലക്ടീവായ സിനിമകളിലാണ് അഭിനയിക്കുന്നത്. തമിഴിലും തെലുഗിലും കന്നടയിലുമൊക്കെ പോയ വര്‍ഷങ്ങളില്‍ ഞാന്‍ സിനിമകള്‍ ചെയ്തിരുന്നു. മലയാളത്തില്‍ മാത്രമാണ് ഇത്രനീണ്ടയൊരു ഇടവേളയെടുത്ത്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുറച്ച് മികച്ചവ ചെയ്യണമെന്ന തീരുമാനമായിരുന്നു ആ ഇടവേളയ്ക്ക് പിന്നില്‍. ആറ് വര്‍ഷമായി മലയാളത്തില്‍ ഒരുസിനിമ ചെയ്തിട്ട്. ജലധാര പമ്പ്‌സെറ്റിലൂടെ വീണ്ടും മലയാളി പ്രേക്ഷകരിലേക്ക് തിരിച്ചുവരാന്‍ സാധിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണ്. ഇതിന് പുറമേ മറ്റ് രണ്ട് സിനിമകള്‍ കൂടി ഞാന്‍ മലയാളത്തില്‍ ചെയ്തിട്ടുണ്ട്. അവ പോസ്റ്റ് പ്രൊഡക്ഷന്‍ സ്‌റ്റേജിലാണ്‌. വൈകാതെ തന്നെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തും. ഒരിക്കലും സിനിമ വിട്ട് മറ്റൊരു കരിയറിനെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ല. ഭാഷ ഏതായാലും സിനിമയില്‍ തന്നെ സജീവമായി തുടരാനാണ് തീരുമാനം.

ജലധാര പമ്പ്സെറ്റിലേക്ക് എങ്ങനെ എത്തി, കഥാപാത്രത്തെ കുറിച്ച്...?

ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ് ജലധാര പമ്പ്സെറ്റ്. ചിപ്പി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ഉര്‍വശി ചേച്ചി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകളായിട്ടാണ് അഭിനയിക്കുന്നത്. ഇന്ദ്രന്‍സേട്ടന്‍, ജോണി ആന്റണി, ടി.ജി. രവി അങ്കിള്‍ തുടങ്ങി മികച്ച താരനിര തന്നെ ചിത്രത്തിലുണ്ട്.
ഞാന്‍ ഇതുവരെ ചെയ്തവയില്‍ മികച്ചൊരു കഥാപാത്രമായി ചിപ്പി മാറുമെന്ന് ഉറപ്പുണ്ട്. ഉര്‍വശി ചേച്ചിയ്‌ക്കൊപ്പം സ്‌ക്രീന്‍ ഷെയര്‍ചെയ്യുക എന്നത് ഏറെക്കാലമായി ഞാന്‍ കണ്ട സ്വപ്‌നമാണ്. അത് ഈ സിനിമയിലൂടെ സാധിച്ചു. വളരെ അടുത്ത് നിന്ന് ചേച്ചിയുടെ അഭിനയം കാണാനും ഒരുപാട് കാര്യങ്ങള്‍ സംസാരിക്കാനുമൊക്കെ കഴിഞ്ഞു. വളരെ രസകരമായ ദിവസങ്ങളായിരുന്നു. മലയാളത്തിലെ ഏറ്റവും മികച്ച നടി ഉര്‍വശി ചേച്ചിയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുപോലെ ഇന്ദ്രന്‍സ് ചേട്ടനെ പോലെ താരജാഡകളൊന്നുമില്ലാത്ത മറ്റൊരു മനുഷ്യനെ നമുക്ക് സിനിമയില്‍ കാണാന്‍ കഴിയില്ല. സാധാരണക്കാരനില്‍ സാധാരണക്കാരനായാണ് അദ്ദേഹം സെറ്റിലേക്ക് വരുന്നതും ആളുകളോട് പെരുമാറുന്നതുമെല്ലാം.

Also Read

'എനിക്ക് അഭിനയിക്കാനറിയാം എന്ന് തെളിയിക്കാൻ ...

എല്ലാ സിനിമകളിലും കൊല്ലപ്പെടാനാണല്ലോ വിധി, ...

'ഈ അടയാളം കണ്ടോ...വെടിയുണ്ട വന്നിടിച്ചതാണ് ...

സിനിമയേക്കാള്‍ പഠനത്തിനാണ് സനുഷ പരിഗണന നല്‍കുന്നതെന്ന് തോന്നുന്നു, എന്താണ് കാരണം..?

അങ്ങനെയില്ല, രണ്ടിനും തുല്യപ്രാധാന്യം നല്‍കിയാണ് മുന്നോട്ട് പോകുന്നത്. മാതാപിതാക്കളും രണ്ടിനും ഒരുപോലെ പ്രധാന്യം നല്‍കാനാണ് എന്നോട് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ഒന്നിനുവേണ്ടി മറ്റൊന്നിനെ ഉപേക്ഷിക്കാന്‍ എനിക്കാവില്ല. പഠനവും അഭിനയവും ഒരുപോലെ ആസ്വദിക്കുന്നു. വലിയ പ്രശ്‌നങ്ങളില്ലാതെ രണ്ടുഒരുപോലെ കൊണ്ടുപോകാന്‍ ദൈവം സഹായിക്കുന്നത് കൊണ്ട് മുന്നോട്ട് പോകുന്നു.

വരാനിരിക്കുന്ന പുതിയ സിനിമകള്‍....?

മരതകം, ലിക്വര്‍ ഐസ്‌ലന്‍ഡ് എന്നീ സിനിമകളാണ് ഇനി വരാനുള്ളത്

Content Highlights: interview of actress sanusha santhosh based on her new fil jaladhara pumpset

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sushmita Sen

1 min

ടേബിള്‍ മാനേഴ്‌സ് അറിയില്ലായിരുന്നെന്ന് സുസ്മിത സെന്‍, മിസ് യൂണിവേഴ്‌സ് വിരുന്നില്‍ കുഴങ്ങിയെന്നും

Feb 20, 2024


jagadish

7 min

രമ പോയതോടെ ജീവിതത്തിന് ത്രില്ലില്ലാതെയായി, അങ്ങനെയൊരു സ്‌നേഹമായിരുന്നു രമ

Feb 15, 2024


instagram

1 min

ദംഗലിലെ ആമിര്‍ ഖാന്റെ മകള്‍, പത്തൊമ്പതാം വയസ്സില്‍ വിടപറഞ്ഞു

Feb 17, 2024

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us