To advertise here, Contact Us



റിലീസ് ചെയ്തിട്ട് രണ്ടാഴ്ച; ഫൈറ്ററില്‍ ഒരു പാട്ടുകൂടി ചേര്‍ത്ത് വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍


1 min read
Read later
Print
Share

ഫൈറ്റർ

ഹൃത്വിക് റോഷനും ദീപിക പദുക്കോണും ഒന്നിക്കുന്ന 'ഫൈറ്റര്‍' എന്ന ചിത്രം ജനുവരി 25-നാണ് തിയേറ്ററുകളിലെത്തിയത്. രണ്ടാഴ്ചയായി വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രം ലോകമെമ്പാടും ബോക്സ് ഓഫീസില്‍ 300 കോടി രൂപയുടെ നേട്ടമുണ്ടാക്കി. ആരാധകര്‍ക്ക് വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ ട്രീറ്റായി ചിത്രത്തില്‍ ഒരു ഗാനം കൂടി ചേര്‍ത്തിരിക്കുകയാണ് സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ്.

To advertise here, Contact Us

'ബേക്കാര്‍ ദില്‍' എന്ന റൊമാന്റിക് ഗാനം വെള്ളിയാഴ് തിയേറ്ററില്‍ റിലീസ് ചെയ്യും. അന്നുമുതല്‍ സിനിമയ്‌ക്കൊപ്പം പാട്ടുംകൂടി കാണാനാവുമെന്ന് സംവിധായകന്‍ എക്സിലൂടെ പ്രഖ്യാപിച്ചു.

സിനിമ റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഒരു പാട്ടുകൂടി ചേര്‍ത്തിരിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. പാട്ടുകൂടി എത്തുന്നതോടെ വന്‍പ്രേക്ഷകസ്വീകാര്യതയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംവിധായകന്‍. 2019-ലെ പുല്‍വാമ ആക്രമണം, 2019 ബാലാകോട്ട് വ്യോമാക്രമണം, 2019 ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട് ചിത്രത്തില്‍.

Content Highlights: hrithik-deepika's 'fighter' song 'bekaar dil' added to film 2 weeks after release

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sushmita Sen

1 min

ടേബിള്‍ മാനേഴ്‌സ് അറിയില്ലായിരുന്നെന്ന് സുസ്മിത സെന്‍, മിസ് യൂണിവേഴ്‌സ് വിരുന്നില്‍ കുഴങ്ങിയെന്നും

Feb 20, 2024


jagadish

7 min

രമ പോയതോടെ ജീവിതത്തിന് ത്രില്ലില്ലാതെയായി, അങ്ങനെയൊരു സ്‌നേഹമായിരുന്നു രമ

Feb 15, 2024


instagram

1 min

ദംഗലിലെ ആമിര്‍ ഖാന്റെ മകള്‍, പത്തൊമ്പതാം വയസ്സില്‍ വിടപറഞ്ഞു

Feb 17, 2024

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us