നടനും നിർമ്മാതാവുമായ അർബാസ് ഖാന്റെയും മലൈക അറോറയുടെയും മകനാണ് അർഹാൻ ഖാൻ, കണ്ടന്റ് ക്രിയേറ്ററായ അദ്ദേഹത്തിന് 'ഡംബ് ബിരിയാണി' എന്ന പേരിലൊരു യൂട്യൂബ് ചാനലുണ്ട്. തന്റെ യാത്രകളുടെയും ഭക്ഷണത്തിന്റെയുമൊക്കെ വിശേഷങ്ങളും സുഹൃത്തുക്കൾക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളുമെല്ലാം ചാനലിലൂടെ അദ്ദേഹം പങ്കുവെക്കാറുണ്ട്. അർഹാൻ ഖാൻ അടുത്തിടെ തന്റെ സുഹൃത്ത് ആദി ശെഖാവത്തിനൊപ്പം ഗ്രീസ് സന്ദർശിച്ചിരുന്നു.
ഗ്രീക്ക് ഭക്ഷണവും ചരിത്രവും തത്വചിന്തയും കേന്ദ്രീകരിച്ചാണ് യാത്ര തുടങ്ങിയതെങ്കിലും സുഹൃത്തുക്കളുടെ പ്രാങ്ക്, സ്വതസിദ്ധമായ സംഭാഷണങ്ങൾ, വഴിയിൽ വെച്ച് കണ്ടുമുട്ടിയ ആളുകൾ എന്നിവയെല്ലാം ചേർന്ന് രസകരമായ വീഡിയോകളും അദ്ദേഹമവിടെ ചിത്രീകരിച്ചു. അതിൽ ശ്രദ്ധിക്കപ്പെട്ടൊരു ഭാഗം ബോളിവുഡ് നടൻ ഹൃത്വിക് റോഷനുമായി ബന്ധപ്പെട്ടതാണ്. ഹൃത്വിക്കിന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലഭിക്കുന്ന വിശേഷണങ്ങളിൽ ഒന്നാണ് അദ്ദേഹത്തിന് ഗ്രീക്ക് ദേവന്റെ മുഖച്ഛായയാണെന്നത്. ഗ്രീസിലെ ഒരാളോട് തന്നെ ഇക്കാര്യം ചോദിച്ചു നോക്കാൻ അർഹാനും ആദിയും പദ്ധതിയിടുകയായിരുന്നു. "അങ്ങനെ, ഹൃതിക് റോഷന് യഥാർത്ഥത്തിൽ ഗ്രീക്ക് മുഖഛായയുണ്ടോ (Greek features) എന്ന് ഞങ്ങൾ ഗ്രീസിലെ നാട്ടുകാരോട് ചോദിക്കാൻ പോവുകയാണ്."-വീഡിയോയിൽ അവർ പറയുന്നു.
തുടർന്ന് അതുവഴി കടന്നുപോയ നാട്ടുകാരിയായ യുവതിയെ ഇരുവരും ഹൃത്വിക്കിന്റെ ചിത്രം കാണിച്ചു. “ഗ്രീക്കുകാർ ഇദ്ദേഹത്തെപ്പോലെ ഇരുന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോവുകയാണ്,” എന്നായിരുന്നു യുവതിയുടെ മറുപടി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Arhaan Khan travels to Greece for his YouTube channel Dumb Biryani., Local Greek woman gives a hilarious response after seeing Hrithik Roshan's photo., Arhaan's mother Malaika Arora makes a brief appearance in the vlog., Details on Hrithik Roshan's recent and upcoming film projects including War 2 and Jailer 2.
Published: 28 Aug 2026, 04:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented