To advertise here, Contact Us'ഞാന്‍ മരിച്ചാലും എന്റെ ഗ്ലാമറസ് ഫോട്ടോകള്‍ പോസ്റ്റ് ചെയ്യരുത്, അക്കാലം ഞാന്‍ മറന്നുകഴിഞ്ഞു'


2 min read
Read later
Print
Share

മുംതാസ് / കടപ്പാട്: Instagram

താണ്ഡവം എന്ന മലയാളസിനിമയിലെ നൃത്തത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് മുംതാസ്. തമിഴിലായിരുന്നു അവരേറ്റവും കൂടുതല്‍ തിളങ്ങിയത്. മോനിഷ എന്‍ മൊണാലിസ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. പിന്നീട് ഖുഷി, ചോക്ലേറ്റ്, ജെമിനി, ലണ്ടന്‍...ഇങ്ങനെ ഒരുപാട് സിനിമകള്‍. മുംബൈയില്‍നിന്ന് വന്ന് തമിഴകം കീഴടക്കിയ കഥയാണ് മുംതാസിന്റേത്. അക്കാലത്ത് മുംതാസ് എന്നാല്‍ ഗ്ലാമര്‍ റോളുകളുടെ പര്യായമായിരുന്നു.

To advertise here, Contact Us

സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന കാലത്തുതന്നെയാണ് അവര്‍ അതില്‍നിന്നും വിട്ടുനില്‍ക്കുന്നത്. അക്കാലത്തെക്കുറിച്ച് അവര്‍ പിന്നീട് പറഞ്ഞു, ''മുമ്പെനിക്ക് ശരീരഭാരം വല്ലാതെ കൂടിയിരുന്നു. ഭക്ഷണം കുറച്ചിട്ടും വ്യായാമം ചെയ്തിട്ടും തടി കുറഞ്ഞില്ല. ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണെന്ന് പിന്നീടാണ് അറിഞ്ഞത്. അതിനൊപ്പം ആര്‍ത്രൈറ്റിസും വന്നു. അങ്ങനെയാണ് സിനിമയില്‍നിന്ന് മാറിനിന്നത്''. ശരീരഭാരം കുറച്ച് അവര്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചുവന്നു. 'ശരീരഭാരം കുറഞ്ഞെങ്കിലും അതിന്റേതായ പ്രശ്‌നങ്ങള്‍ അപ്പോഴുമുണ്ടായിരുന്നു. ശാരീരികമായി ഒരുപാട് വേദനകള്‍ അനുഭവിച്ചു. ആ സമയത്ത് മറ്റൊരാള്‍ക്ക് ഞാനൊരു ഭാരമാവാന്‍ തീരെ ആഗ്രഹിച്ചില്ല. അതുകൊണ്ട് വിവാഹവും കഴിച്ചില്ല''.

മടങ്ങിവരവിലും സിനിമയില്‍ അധികകാലം അവര്‍ തുടര്‍ന്നില്ല. 2009-ല്‍ അവര്‍ തമിഴ് സിനിമയില്‍നിന്നും പൂര്‍ണമായി അകന്നു. തെലുഗുവില്‍ എണ്ണംപറഞ്ഞ സിനിമകളില്‍ അഭിനയിച്ചെങ്കിലും, പിന്നീടതും നിര്‍ത്തി. ഒടുവില്‍ ആത്മീയതയിലേക്ക് തിരിയുകയായിരുന്നു. ഇപ്പോള്‍ സിനിമയില്‍നിന്ന് മാറി ഇസ്ലാമികവിശ്വാസപ്രകാരമുള്ള സാധാരണജീവിതം നയിക്കുകയാണവര്‍. താന്‍ മുമ്പ് ചെയ്ത പല കാര്യങ്ങളെക്കുറിച്ചും തനിക്ക് കുറ്റബോധമുണ്ടെന്ന് തുറന്നുപറയുകയാണവരിപ്പോള്‍.

''ഞാന്‍ സിനിമയില്‍ അഭിനയിച്ചിരുന്നത് പണത്തിനുവേണ്ടി മാത്രമായിരുന്നില്ല. ഒരുഘട്ടത്തില്‍ സിനിമ ചെയ്യേണ്ടിയിരുന്നില്ലെന്ന് വരെ എനിക്കുതോന്നി. കാരണം, നമ്മളൊരു കാര്യത്തോട് വിധേയത്വം കാണിച്ചാല്‍, അതില്‍നിന്ന് വരുന്ന നിര്‍ദേശങ്ങളെല്ലാം അനുസരിക്കേണ്ടിവരും''.

തന്റെ ഭൂതകാലം പലര്‍ക്കും ഇപ്പോഴും മറക്കാനായിട്ടില്ലെന്ന് മുംതാസ് പറയുന്നു. 'ചിലയാളുകള്‍ ഇപ്പോഴും എന്റെ ഭൂതകാലം തിരഞ്ഞുനടക്കുകയാണ്. അക്കാലമെല്ലാം മറന്ന് ഞാനിപ്പോള്‍ അവിടുന്ന് ഒരുപാട് മുമ്പോട്ട് വന്നുകഴിഞ്ഞു. എന്റെ ഭൂതകാലം തിരയുന്നവരും അങ്ങനെ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം''.

മുമ്പ് അഭിനയിച്ച സിനിമകളിലും ധരിച്ച വസ്ത്രങ്ങളിലും കുറ്റബോധമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ''ഞാനൊരു മുസ്ലിം കുടുംബത്തിലാണ് ജനിച്ചത്. ഖുറാന്‍ ഒക്കെ വായിക്കുമായിരുന്നു ഞാന്‍. പക്ഷേ ആദ്യം എനിക്കതിന്റെ അര്‍ഥമൊന്നും മനസ്സിലായിരുന്നില്ല. ഒരുഘട്ടത്തില്‍ എനിക്കത് മനസ്സിലാക്കാന്‍ പറ്റി. അപ്പോഴാണ് എനിക്ക് മാറ്റങ്ങളുണ്ടായി തുടങ്ങിയതും. ഇനി സിനിമകളില്‍ ഇങ്ങനെ ചെയ്യരുതെന്നും അത്തരം സിനിമകളില്‍ അഭിനയിക്കരുതെന്നും ഞാനുറപ്പിച്ചു. പുറത്തുപോവുമ്പോള്‍ ശരീരം പൂര്‍ണമായും മറയുന്ന വസ്ത്രം ധരിച്ചുതുടങ്ങി. സിനിമയില്‍ സ്വിമ്മിങ് സ്യൂട്ടും മറ്റും ധരിച്ചിരുന്ന എന്നെ സംബന്ധിച്ചിടത്തോളം അതൊരു വലിയ മാറ്റം തന്നെയായിരുന്നു''.

''പുതിയ ആളുകള്‍ക്ക് എന്റെ ഭൂതകാലം അറിയില്ല. അക്കാലം ഞാന്‍ വിചാരിച്ചാല്‍ മായ്ച്ചുകളയാന്‍ സാധിക്കുകയുമില്ല. എങ്കിലും എന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ ആരും കാണാന്‍ പാടില്ലെന്നാണ് ഞാനാഗ്രഹിക്കുന്നത്. നാളെ ഞാന്‍ മരിച്ചുപോയാലും എന്റെ ഗ്ലാമറസ് ഫോട്ടോകള്‍ ആരും പോസ്റ്റ് ചെയ്യരുത്'', വികാരാധീനയായി മുംതാസ് പറയുന്നു.


Content Highlights: glamour actress mumtaj talking about her cinema days

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
lakshmi gopalaswamy

3 min

'നാല്‍പ്പത്തഞ്ച് കഴിഞ്ഞ അഭിനേത്രികള്‍ക്കെല്ലാം ഈ പ്രയാസമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു'

May 19, 2024


mohanlal and sathyan anthikkad
മോഹൻലാലിന് പിറന്നാളാശംസകൾ

7 min

മോഹന്‍ലാല്‍ ഫോണിലൂടെ ഒരുപാട് ചതിക്കുഴികള്‍ കുഴിച്ചു,അതിലൊക്കെ ഞാന്‍ വീണു:സത്യന്‍ അന്തിക്കാട്

May 21, 2024


taruni sachdev

2 min

രസ്‌ന ഗേളില്‍നിന്ന് ബിഗ് ബിയുടെ ക്ലാസ്‌മേറ്റിലേക്ക്; വിമാനാപകടത്തില്‍ പൊലിഞ്ഞുപോയ ആ കൊച്ചുതാരം

May 15, 2024

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us