മുംബൈയിലെ പാലി ഹില്ലിൽ ആലിയ ഭട്ടിനും രൺബീർ കപൂറിനുമായി 250 കോടി രൂപയുടെ ആഡംബര ബംഗ്ലാവ് ഒരുങ്ങുന്നുവെന്ന വാർത്ത നേരത്തേ പുറത്തുവന്നിരുന്നു. ഇന്ത്യയിലെ ഏറ്റവും വിലയേറിയ സെലിബ്രിറ്റി വീടുകളിൽ ഒന്നാണിത്. നിർമാണഘട്ടത്തിലുടനീളം ആലിയയും രൺബീറും സ്ഥിരമായി സൈറ്റിലെത്തി ജോലികൾ വിലയിരുത്തിയിരുന്നു. ഈ ദീപാവലിയോടനുബന്ധിച്ചുതന്നെ കുടുംബം ഗൃഹപ്രവേശം നടത്തുമെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. മകൾ റാഹയുടെ പേരിൽ രജിസ്റ്റർ ചെയ്ത വീട്ടിൽ നീതു സിങ്ങിനൊപ്പമായിരിക്കും ദമ്പതികളുടെ താമസം.
ആലിയയും രൺബീറും വ്യക്തിഗതമായി പങ്കുവെച്ചതെന്ന് തോന്നിക്കുന്ന ഒരു അറിയിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ദീപാവലിക്ക് തന്നെ ഗൃഹപ്രവേശമുണ്ടെന്ന് വാർത്തകളും പരന്നത്. കുറിപ്പിൽ പുതിയ വീട്ടിലേക്ക് മാറുമ്പോൾ സ്വകാര്യതയെ മാനിക്കണമെന്ന് ഇരുവരും അഭ്യർഥിക്കുന്നുണ്ട്.
“ദീപാവലി നന്ദിയുടെയും പുതിയ തുടക്കങ്ങളുടെയും ഉത്സവമാണ്. പുതിയ വീട്ടിലേക്ക് മാറുമ്പോൾ, നിങ്ങൾ നൽകിയ എല്ലാ ഊഷ്മളതയ്ക്കും പിന്തുണയ്ക്കും ഞങ്ങൾ നന്ദിയുള്ളവരാണ്. ഞങ്ങളുടെയും കുടുംബത്തിന്റെയും വീടിന്റെയും അയൽക്കാരുടെയും സ്വകാര്യതയെ തുടർന്നും മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഉത്സവകാലത്ത് നിങ്ങൾക്കും കുടുംബത്തിനും ഞങ്ങളുടെ സ്നേഹം. ദീപാവലി ആശംസകൾ!”
അതേസമയം, പുതിയ വീടിന്റെ ചില വീഡിയോ നേരത്തേ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആറ് നിലകളുള്ള ബംഗ്ലാവിന്റെ മനോഹരമായ അലങ്കാരങ്ങളും ആധുനിക രൂപകൽപ്പനയും പച്ചപ്പ് നിറഞ്ഞ പൂന്തോട്ടങ്ങളും ടെറസ് ഗാർഡനും വീഡിയോയിൽ കാണാമായിരുന്നു. കപൂർ കുടുംബത്തിന്റെ സമ്പന്നമായ പാരമ്പര്യത്തിനൊത്ത്, പൈതൃകവും ആധുനിക ആഡംബരവും സമന്വയിപ്പിച്ചാണ് നിർമാണം. അതേസമയം, തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ വീഡിയോ പകർത്തിയതിനെ ആലിയ വിമർശിക്കുകയും ചെയ്തു.
കപൂർ കുടുംബത്തിന്റെ പരമ്പരാഗത വസതിയായ കൃഷ്ണരാജ് ബംഗ്ലാവ് സ്ഥിതിചെയ്ത അതേ സ്ഥലത്താണ് പുതിയ ബംഗ്ലാവുമൊരുങ്ങുന്നത്. രൺബീറിന്റെ മുത്തശ്ശനും മുത്തശ്ശിയുമായ രാജ് കപൂറിന്റെയും കൃഷ്ണരാജ് കപൂറിന്റെയും ഉടമസ്ഥതയിലായിരുന്നു ഇത്. കൃഷ്ണ രാജ് എന്നുതന്നെയാണ് പുതിയ ബംഗ്ലാവിനും പേരിട്ടിരിക്കുന്നത്.
സിനിമയുടെ കാര്യത്തിൽ, ആലിയ ഭട്ടും രൺബീറും ഒന്നിച്ചഭിനയിക്കുന്ന സഞ്ജയ് ലീല ബൻസാലി ചിത്രം 'ലവ് ആൻഡ് വാർ' അടുത്തവർഷം റിലീസ് ചെയ്യും.
കൂടുതല് ഫീച്ചറുകള് വായിക്കാന് ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില് അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Bollywood power couple Alia Bhatt and Ranbir Kapoor are set to move into their lavish Rs 250 crore bungalow in Mumbai this Diwali. The home, named Krishna Raj, is registered under their daughter Raha`s name.
Published: 18 Oct 2025, 01:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented