To advertise here, Contact Us



സ്വാസികയ്ക്ക് വിവാഹം; ഞങ്ങള്‍ ഒരുമിച്ച് ജീവിതം നയിക്കാന്‍ തീരുമാനിച്ചുവെന്ന് താരം


1 min read
Read later
Print
Share

സ്വാസിക, പ്രേം ജേക്കബ്‌ (Instagram: swasikavj)

ടെലിവിഷന്‍, സിനിമാതാരം സ്വാസിക വിജയ് വിവാഹിതയായി. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരന്‍. തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം. 'ഞങ്ങള്‍ ഒന്നിച്ചുജീവിക്കാന്‍ തീരുമാനിച്ചിരിക്കുന്നു' എന്ന അടിക്കുറുപ്പോടെ സ്വാസിക തന്നെയാണ് വിവാഹചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 27-ന് കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കായി വിവാഹവിരുന്നും സംഘടിപ്പിക്കും. നേരത്തേ ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സജീവമായിരുന്ന സ്വാസിക പ്രേമുമൊത്ത് 'മനംപോലെ മംഗല്യം' എന്ന സീരിയലില്‍ അഭിനയിച്ചിരുന്നു.

To advertise here, Contact Us

സുരേഷ് ഗോപി, ദിലീപ്, ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി, സരയു, ദേവി ചന്ദന, മഞ്ജു പിള്ള തുടങ്ങി സീരിയല്‍-സിനിമാരംഗത്തെ പ്രമുഖര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു.

പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ഥപേര്. പ്രഭുവിന്റെ മക്കള്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നിവ ശ്രദ്ധേയമായ ചിത്രങ്ങള്‍. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് 2019-ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടുകയും ചെയ്തു.

അച്ഛന്‍, അമ്മ, അനിയന്‍ എന്നിവരടങ്ങുന്നതാണ് സ്വാസികയുടെ കുടുംബം. അച്ഛന്റെ പേര് വിജയകുമാര്‍. അദ്ദേഹം ബഹ്‌റൈനില്‍ അക്കൗണ്ടന്റാണ്. അമ്മ ഗിരിജ. അനിയന്‍ ആകാശ് എയര്‍നോട്ടിക്കല്‍ എന്‍ജിനീയറാണ്.

Content Highlights: actress swasika vijay prem jacob wedding

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sushmita Sen

1 min

ടേബിള്‍ മാനേഴ്‌സ് അറിയില്ലായിരുന്നെന്ന് സുസ്മിത സെന്‍, മിസ് യൂണിവേഴ്‌സ് വിരുന്നില്‍ കുഴങ്ങിയെന്നും

Feb 20, 2024


jagadish

7 min

രമ പോയതോടെ ജീവിതത്തിന് ത്രില്ലില്ലാതെയായി, അങ്ങനെയൊരു സ്‌നേഹമായിരുന്നു രമ

Feb 15, 2024


instagram

1 min

ദംഗലിലെ ആമിര്‍ ഖാന്റെ മകള്‍, പത്തൊമ്പതാം വയസ്സില്‍ വിടപറഞ്ഞു

Feb 17, 2024

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us