വണ്ണം കുറയ്ക്കാനുള്ള മരുന്നുകൾ നല്ലതാണോ?

വണ്ണം കുറയ്ക്കാനുള്ള വഴി തേടുന്ന വലിയൊരു വിഭാഗം ആളുകൾ നമുക്കിടയിലുണ്ട്. അതിനായി കഠിനമായ വർക്ക്ഔട്ടുകളും പ്രത്യേക ഭക്ഷണങ്ങളും ശീലമാക്കുന്നവരും ഏറെ. എന്നാൽ പലർക്കും എന്തൊക്കെ ചെയ്തിട്ടും വണ്ണം കുറയുന്നില്ല എന്ന പരാതിയുണ്ട്.
ഇതിനിടയിലാണ് വണ്ണം കുറയ്ക്കാനുള്ള മരുന്നുകളെക്കുറിച്ച് കേൾക്കാൻ തുടങ്ങിയിരിക്കുന്നത്. വിദേശത്ത് പോപ്പുലറായിക്കൊണ്ടിരിക്കുന്ന ധാരാളം പഠനങ്ങൾ ഇതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയതോടെ ഈ മരുന്നുകളെക്കുറിച്ച് നമ്മുടെ നാട്ടിലെ ഡോക്ടർമാരും പറഞ്ഞുതുടങ്ങി.
വണ്ണം കുറയ്ക്കാൻ ഇത്തരം മരുന്നുകളെ ആശ്രയിച്ചെന്നും അത് ഗുണം ചെയ്തെന്നും സെലിബ്രിറ്റികളും ഇൻഫ്ളുവൻസർമാരും സോഷ്യൽ മീഡിയയിൽ തുറന്നുപറഞ്ഞതോടെ ആളുകളിൽ ഈ മരുന്നുകളെക്കുറിച്ചറിയാൻ ആകാംക്ഷ കൂടി.
Content Highlights: Analysis of the growing popularity of weight loss medications. Influence of social media and celebrity endorsements on weight loss trends