പണ്ടുകാലം മുതലേ ദിവ്യഔഷധം; ഉണക്കമുന്തിരിയുടെ ഗുണങ്ങള്‍ അറിയാം

പോഷകങ്ങള്‍ ഏറെയുള്ള മുന്തിരിയുടെ മൂല്യവര്‍ധിത ഉത്പന്നമാണ് ഉണക്കമുന്തിരി. നാരുകളും ജീവകങ്ങളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ ഉണക്കമുന്തിരി ഊര്‍ജത്തിന്റെ കലവറയാണ്.
- എല്ലിന്റെ ആരോഗ്യത്തിലും രക്തകോശങ്ങളുടെ നിര്‍മാണത്തിലും ദഹനം സുഗമമാക്കാനും മികച്ചത്.
- കായികതാരങ്ങള്‍ക്ക് സ്റ്റാമിനയും പെര്‍ഫോമന്‍സും മികച്ചതാക്കാന്‍ സഹായിക്കുന്ന സൂപ്പര്‍ഫുഡാണിത്.
- നാരുകളുടെ കലവറയാണ് ഉണക്കമുന്തിരി. ഇത് മലബന്ധം ഒഴിവാക്കി സുഖശോധനയ്ക്ക് സഹായിക്കും.
- രക്തക്കുറവ് അഥവാ വിളര്‍ച്ചയ്ക്കുള്ള ദിവ്യഔഷധമായി പണ്ടുകാലം മുതല്‍ ഉണക്കമുന്തിരി ഉപയോഗിക്കുന്നുണ്ട്.
- ഉയര്‍ന്ന ഊര്‍ജവും അയണും ആവശ്യമുള്ള കൗമാരപ്രായക്കാര്‍ക്ക് ഉണക്കമുന്തിരി സ്ഥിരമായി ഉപയോഗിക്കാം.
- എല്ലുകളുടെ ആരോഗ്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ധാതുവാണ് കാല്‍സ്യം. അരക്കപ്പ് ഉണക്കമുന്തിരിയില്‍ 40 മില്ലിഗ്രാമോളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്.
- ആര്‍ത്തവവിരാമം വന്ന സ്ത്രീകളിലെ കാല്‍സ്യം കുറവ് പരിഹരിക്കാന്‍ ഉണക്കമുന്തിരി ഉത്തമമാണ്.
- ഉണക്കമുന്തിരിയിലെ ബോറോണ്‍ എന്ന ഘടകം കാല്‍സ്യത്തിനും വിറ്റാമിന്‍-ഡിക്കുമൊപ്പം ചേര്‍ന്ന് എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കും. അതുവഴി എല്ലുതേയ്മാനം പോലെയുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നു.
- ഉണക്കമുന്തിരിയിലെ കാല്‍സ്യം പല്ലിന്റെ ഇനാമലുകള്‍ക്ക് ശക്തി പകരുന്നു.
- ഉണക്കമുന്തിരിയിലെ നാരുകള്‍, ആന്റി ഓക്സിഡന്റുകള്‍, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയസംരക്ഷണത്തിനും മികച്ചതാണ്.
- കഴുകിയെടുത്ത ഉണക്കമുന്തിരി അങ്ങനെതന്നെ ചവച്ചരച്ച് കഴിക്കാം.
- തലേദിവസം വെള്ളത്തില്‍ കുതിര്‍ത്ത് രാവിലെ ആ വെള്ളത്തോടൊപ്പം ചവച്ചരച്ചും കഴിക്കാം.
- ദിവസേന 30-40 ഗ്രാം ഉണക്കമുന്തിരി കഴിക്കാവുന്നതാണ്. കൂടുതലുള്ള ഉപയോഗം മറ്റ് പോഷകഘടങ്ങളുടെ ആഗിരണത്തെ തടസ്സപ്പെടുത്തിയേക്കാം.
വിവരങ്ങള്‍ക്ക് കടപ്പാട് :
റീന രാജേഷ്, സീനിയര്‍ ഡയറ്റീഷ്യന് മലബാര്‍ കാന്‍സര്‍ സെന്റര്‍ തലശ്ശേരി
Content Highlights: some health benefits of dry currant dry fruit