മഴക്കാല ആരോഗ്യ സംരക്ഷണത്തിന് പത്തിലക്കഞ്ഞിയും യവം കഞ്ഞിയും

പ്രതീകാത്മകചിത്രം / മാതൃഭൂമി ലൈബ്രറി
പ്രതീകാത്മകചിത്രം / മാതൃഭൂമി ലൈബ്രറി

നെയ്യ് കഞ്ഞി

ചേരുവകള്‍:

1. അരി- 80 ഗ്രാം

2. വെള്ളം- ഒന്നര ലിറ്റര്‍

3. നെയ്യ്- 1 സ്പൂണ്‍

4. നാളികേരം -അര കപ്പ് (ചിരവിയത്)

ഒന്നര ലിറ്റര്‍ വെള്ളത്തില്‍ 80 ഗ്രാം അരിയിട്ട് 1 സ്പൂണ്‍ നെയ്യ് ചേര്‍ത്ത് തിളപ്പിച്ച് കഞ്ഞിപ്പാകത്തില്‍ നാളികേരം ചെരുകിയത് കൂടി ചേര്‍ത്ത് ഇളക്കി ഇറക്കുക. ബുദ്ധിക്കും ദഹനശക്തിക്കും ശരീരപുഷ്ടിക്കും നല്ലതാണ്.

ഗോതമ്പ് കഞ്ഞി

ചേരുവകള്‍:

1. ഗോതമ്പ്- 80 ഗ്രാം

2. വെള്ളം- ഒന്നര ലിറ്റര്‍

3. ഉപ്പ് -ആവശ്യത്തിന്

ഒന്നര ലിറ്റര്‍ വെള്ളത്തില്‍ 80 ഗ്രാം ഗോതമ്പ് ഇട്ട് തിളപ്പിച്ച് കഞ്ഞിപ്പാകത്തില്‍ ഇറക്കി ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ഉപയോഗിക്കുക. പ്രമേഹരോഗികള്‍ക്കും വാതരോഗത്തിനും നല്ലതാണ്.

യവം കഞ്ഞി

ചേരുവകള്‍:

1. യവം- 80 ഗ്രാം

2. വെള്ളം- ഒന്നര ലിറ്റര്‍

ഒന്നര ലിറ്റര്‍ വെള്ളം തിളപ്പിക്കുക. വെള്ളം തിളയ്ക്കുമ്പോള്‍ 80 ഗ്രാം യവം ഇട്ട് വേവിക്കുക. കഞ്ഞിപ്പാകത്തില്‍ ഇറക്കി ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് കഴിക്കുക.

പത്തിലക്കഞ്ഞി

ചേരുവകള്‍:

പത്തിലകള്‍: താള്, തകര, കുമ്പളം, വെള്ളരി, മത്തന്‍, ചീര, ചേന, പയറ്, ചേമ്പ്, മുരിങ്ങയില

1. പത്തില ചതച്ച നീര്- 250 എം.എല്‍.

2. വെള്ളം -1 ലിറ്റര്‍

3. അരി- 80 ഗ്രാം

4. പാല്‍ -500 എം.എല്‍.

പത്തില പിഴിഞ്ഞ നീര്- 250 എം.എല്‍. 1 ലിറ്റര്‍ വെള്ളവും അര ലിറ്റര്‍ പാലും ചേര്‍ത്ത് അതില്‍ 80 ഗ്രാം അരി ചേര്‍ത്ത് കഞ്ഞിപ്പാകത്തില്‍ ഇറക്കുക. മഴക്കാല ആരോഗ്യ സംരക്ഷണത്തിനും പ്രതിരോധശക്തി വര്‍ദ്ധിക്കാനും ഉത്തമം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: varieties of healthy kanji recipes for karkidakam