രോഗപ്രതിരോധശക്തിക്ക് ദശപുഷ്പക്കഞ്ഞിയും ഷുഗർ കഞ്ഞിയും

ദശപുഷ്പക്കഞ്ഞി
ചേരുവകൾ:
1. ദശപുഷ്പങ്ങൾ പിഴിഞ്ഞെടുത്ത നീര് -250 മില്ലി (പൂവാംകുറുന്നൽ, കറുക, വിഷ്ണുക്രാന്തി, മുക്കുറ്റി, നിലപ്പന, തിരുതാളി, ചെറുള, മുയൽചെവിയൻ, കഞ്ഞുണ്ണി, ഉഴിഞ്ഞ)
2. വെള്ളം --ഒരുലിറ്റർ
3. തേങ്ങാപ്പാൽ --500 മില്ലി
4. അരി --80 ഗ്രാം
ദശപുഷ്പങ്ങളുടെ നീരെടുത്ത് ഒരുലിറ്റർ വെള്ളവും 500 മില്ലി പാലും 80 ഗ്രാം അരിയും ചേർത്ത് തിളപ്പിച്ച് കഞ്ഞിപ്പാകത്തിൽ ഇറക്കുക. ഇതിൽ ജീരകവും ചുവന്നുള്ളിയും താളിച്ച് കഴിക്കാവുന്നതാണ്. ബുദ്ധിശക്തിക്കും രോഗപ്രതിരോധ ശക്തിക്കും ശരീരത്തിലെ വിഷാംശങ്ങളെ അകറ്റാനും നല്ലതാണ്.
ഉലുവക്കഞ്ഞി
ചേരുവകൾ:
1. ഉലുവ -100 ഗ്രാം
2. വെള്ളം -ഒരുലിറ്റർ
3. തേങ്ങാപ്പാൽ -അര ലിറ്റർ
4. ശർക്കര- 50 ഗ്രാം
ഉലുവ കഴുകി തലേദിവസം വെള്ളത്തിൽ ഇട്ടുവെയ്ക്കുക. അടുത്ത ദിവസം രാവിലെ ഒരുലിറ്റർ വെള്ളത്തിൽ ഉലുവ വേവിക്കുക. വെന്തുടഞ്ഞശേഷം ശർക്കര ഉരുക്കിയൊഴിക്കുക. അതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് ചൂടാക്കി ഉപയോഗിക്കാവുന്നതാണ്. വാതരോഗങ്ങൾക്ക് ഇത് ഫലപ്രദമാണ്.
ഷുഗർ കഞ്ഞി
ചേരുവകൾ:
1. ഗോതമ്പ് -50 ഗ്രാം
2. ഉലുവ -4 സ്പൂൺ
3. കരിംജീരകം -ഒന്നര സ്പൂൺ
4. പെരുംജീരകം- ഒന്നര സ്പൂൺ
5. നല്ല ജീരകം- ഒന്നര സ്പൂൺ
6. എള്ള് ഒന്നര- സ്പൂൺ
7. പച്ചമഞ്ഞൾപ്പൊടി- ഒരു സ്പൂൺ
8. ഇഞ്ചി ചതച്ചത് --ഒരു കഷണം
9. വെള്ളം --ഒന്നര ലിറ്റർ
തലേദിവസം ഉലുവ വെള്ളത്തിൽ ഇട്ടുവയ്ക്കുക. ഒന്നര ലിറ്റർ വെള്ളത്തിൽ 50 ഗ്രാം ഗോതമ്പും ഉലുവയും ചേർത്ത് വേവിക്കുക. അതിൽ കരിംജീരകം, പെരുംജീരകം, നല്ല ജീരകം, എള്ള് എന്നിവ ചൂടാക്കി ചേർത്ത് സ്പൂൺ മഞ്ഞൾപ്പൊടിയും ഇഞ്ചി ചതച്ചതും ചേർത്ത് കഞ്ഞിപ്പാകത്തിൽ ഇറക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കാവുന്നതാണ്. ഇത് പ്രമേഹരോഗികൾക്കും പ്രതിരോധശക്തിക്കും നല്ലതാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: varieties of kanji for monsoon season