ഗുണത്തില്‍ മാമ്പഴത്തേക്കാള്‍ മുമ്പിലാണ് പച്ചമാങ്ങ; കൊളസ്‌ട്രോള്‍ നിയന്ത്രിക്കും; ചര്‍മം നന്നാവും

പച്ചമാങ്ങ എന്ന് കേള്‍ക്കുമ്പോള്‍തന്നെ മലയാളികള്‍ക്ക് സ്വന്തം കുട്ടിക്കാലമാണ് ഓര്‍മയില്‍ തെളിയുക. മാഞ്ചുവട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം ഇരുന്ന് ഉപ്പും മുളകും ചേര്‍ത്ത് പച്ചമാങ്ങ കഴിക്കാത്തവര്‍ കുറയും. പഴങ്ങളുടെ രാജാവായി വാഴ്ത്തപ്പെടുന്ന മാമ്പഴത്തിന്റെ ഗുണത്തേക്കാള്‍ മേന്‍മയുണ്ട് പച്ചമാങ്ങയ്ക്ക്.
- അച്ചാറുകള്‍, ജാമുകള്‍, ജെല്ലികള്‍, സ്മൂത്തികള്‍, ജ്യൂസുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന രീതിയില്‍ പച്ചമാങ്ങ ഉപയോഗിക്കാം.
- വിറ്റാമിനുകള്‍, ധാതുക്കള്‍, ഡയറ്ററി ഫൈബര്‍, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങി അവശ്യപോഷകങ്ങളുടെ പവര്‍ഹൗസ് ആണ് പച്ചമാങ്ങ.
- പച്ചമാങ്ങയില്‍ ഉയര്‍ന്ന ഫൈബറും കുറഞ്ഞ കലോറിയുമാണ് ഉള്ളത്. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
- പോളിഫിനോളുകള്‍, മാംഗിഫെറിന്‍ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണിത്. അതിനാല്‍ കാന്‍സര്‍ സാധ്യത തടയുന്നു.
- പച്ചമാങ്ങയിലുള്ള സോഡിയം ക്ലോറൈഡ് മലബന്ധം, വയറിളക്കം, ദഹനക്കേട് തുടങ്ങിയ ഉദരരോഗങ്ങളെ സുഖപ്പെടുത്തുന്നു.
- ട്രൈഗ്ലിസറൈഡുകള്‍, കൊളസ്‌ട്രോള്‍, ഫാറ്റി ആസിഡുകള്‍ എന്നിവ നിയന്ത്രിച്ച് ഹൃദയത്തെ സംരക്ഷിക്കുന്നു.
- ഇതിലെ പൊട്ടാസ്യം, ബി.പി. നിയന്ത്രിക്കാന്‍ സഹായിക്കും.
- ഹീമോഫീലിയ, അനീമിയ, രക്തം കട്ടപിടിക്കല്‍ എന്നീ പ്രശ്‌നങ്ങളെ കുറയ്ക്കാന്‍ കഴിവുണ്ട്.
- പച്ചമാങ്ങയിലെ ആന്റി ഓക്‌സിഡന്റുകളായ ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവ കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാനമാണ്.
- വിറ്റാമിന്‍ എ,സി, ഇ, ഇരുമ്പ്, സിങ്ക് തുടങ്ങിയ പോഷകങ്ങള്‍ മുടി, ചര്‍മം എന്നിവയെ ആരോഗ്യമുള്ളതാക്കും.
- പച്ചമാങ്ങ പിത്തരസം ഉത്പാദിപ്പിച്ച് ലിപിഡുകളുടെ ആഗിരണത്തിന് സഹായിക്കുന്നു.
- ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കംചെയ്ത് കരള്‍കോശങ്ങളെ സംരക്ഷിക്കാന്‍ പച്ചമാങ്ങയിലെ ഘടകങ്ങള്‍ക്ക് കഴിവുണ്ട്.
- പച്ചമാങ്ങയിലുള്ള ആല്‍ഫാഹൈഡ്രോക്‌സി ആസിഡുകള്‍ ചര്‍മസൗന്ദര്യം വര്‍ധിപ്പിക്കുന്നു.
- പച്ചമാങ്ങയുടെ അമിതോപയോഗം വയറിളക്കം, ദഹനക്കേട്, ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കാം.
- ചിലയിനം പച്ചമാങ്ങയുടെ ഉപയോഗം അലര്‍ജിയോ തൊണ്ടവേദനയോ ഉണ്ടാക്കാം.
- പച്ചമാങ്ങയുടെ തൊലിയില്‍ ചെറിയ അളവില്‍ ജൈവസംയുക്തമായ ഉറുഷിയോള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചിലരില്‍ ഡെര്‍മറ്റൈറ്റിസിന് കാരണമാകാറുണ്ട്.
- പ്രതിദിന ഉപയോഗം 330 ഗ്രാം ആയി പരിമിതപ്പെടുത്തുന്നതാണ് നല്ലത്.
(പ്രീതി ആര്‍. നായര്‍
ചീഫ് ക്ലിനിക്കല്‍ ന്യൂട്രിഷ്യനിസ്റ്റ്
എസ്.യു.റ്റി ഹോസ്പിറ്റല്‍
പട്ടം, തിരുവനന്തപുരം)
Content Highlights: benefits of eating unripe mango raw mangoes eating benefits