അമിതവണ്ണം കുറയ്ക്കാൻ എളുപ്പവഴി; 3×3 ഫിറ്റ്‌നെസ് റൂൾ പരിക്ഷിച്ചുനോക്കൂ...

പ്രതീകാത്മക ചിത്രം/ Freepik
പ്രതീകാത്മക ചിത്രം/ Freepik

ജീവിതശെെലിയിലെ പാകപ്പിഴകൾ പലപ്പോഴും നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിച്ചേക്കാം. വ്യായാമത്തിനായി സമയം ചെലവഴിക്കാത്തതും ജങ്ക് ഫുഡുകളും ഉറക്കക്കുറവുമെല്ലാം ഇക്കൂട്ടത്തിൽപ്പെടും. എന്നാൽ തിരക്കേറിയ  ജീവിതത്തിലും ആരോഗ്യത്തിനായി അല്പസമയം മാറ്റിവയ്ക്കുന്നത് ആരോഗ്യം വീണ്ടെടുക്കാൻ നമ്മെ സഹായിക്കും. അതിനായുള്ള മികച്ച വഴിയാണ് 3×3 ഫിറ്റ്‌നെസ് റൂൾ.

എന്താണ് 3×3 ഫിറ്റ്‌നെസ് റൂൾ
രാവിലെ നടക്കുക, വെള്ളം കുടിക്കുക, പ്രോട്ടീൻ കഴിക്കുക എന്ന മൂന്ന് വസ്തുതകളാണ്‌ ഈ നിയമത്തിൽ പ്രധാനം. 

  • 3000 ചുവടുകൾ
    രാവിലെയുള്ള വ്യായാമശീലം ശാരീരികമായും മാനസികമായും ഉന്മേഷത്തോടെയിരിക്കാൻ സഹായിക്കുന്നു. ദിവസവും രാവിലെ 3000 ചുവടുകൾ നടക്കുന്നത് ശരീരത്തെ ഊർജ്ജസ്വലമാക്കുകയും, ഉപാപചയ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ രക്തയോട്ടം വർധിപ്പിക്കുകയും ദിവസം മുഴുവൻ കലോറി ഉപഭോഗം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.  രാവിലത്തെ നടത്തം എൻഡോർഫിൻ ഹോർമോൺ പുറത്തുവിടാൻ സഹായിക്കുകയും ഊർജ്ജവും പോസിറ്റീവായ മാനസികാവസ്ഥയും നൽകുമെന്നുമാണ്‌ പഠനങ്ങൾ സൂചിപ്പിക്കുന്നത്. നടക്കുന്നത്, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു, ഇത് ഭക്ഷണത്തോടുള്ള അമിതമായ ആസക്തി ഇല്ലാതാക്കുന്നു.
  • മൂന്നിലൊന്ന് വെള്ളം കുടിക്കുക
    ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ക്ഷീണം ഇല്ലാതാക്കാനും, ഭക്ഷണം ശരിയായി ദഹിക്കാനും സഹായിക്കുന്നു. വെള്ളം കുടിക്കുമ്പോൾ ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും നാം കൂടുതൽ ഉന്മേഷമുള്ളവരായിത്തീരുകയും ചെയ്യുന്നു. പ്രധാനമായും, രാവിലെ വെള്ളം കുടിക്കുന്നത് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുകയും വിശപ്പ് ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. 
  • 30 ഗ്രാം പ്രോട്ടീൻ കഴിക്കുക
    പേശികളുടെ നിർമ്മാണപ്രവർത്തനങ്ങൾക്ക്  പ്രോട്ടീൻ ആവശ്യമാണ്. പ്രഭാതഭക്ഷണത്തിൽ, 30 ഗ്രാം പ്രോട്ടീൻ ലഭിക്കുന്ന ഭക്ഷണം ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇത് വിശപ്പ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് തടയാനും ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കുന്നു. രാവിലെ ആവശ്യത്തിന് പ്രോട്ടീൻ  കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള മികച്ച ഒരു മാർഗം കൂടിയാണ്. മെച്ചപ്പെട്ട ആരോഗ്യം നിലനിർത്താൻ എല്ലാ ദിവസവും ഈ രീതി പിന്തുടരുന്നത് നല്ലതാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover the 3x3 Fitness Rule: 3000 steps, 1/3 water, 30g protein daily for weight loss, energy, and overall well-being.