19,650 കോടിയുടെ പദ്ധതി; ഒഴുകിനടക്കുന്ന താമരയിൽത്തീർന്ന ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ വിമാനത്താവളം

ശിൽപസമാനമായ നിർമിതി, താമരയിതളുകൾ പോലുള്ള തൂണുകൾ, സ്റ്റീലും ഗ്ലാസും ചേർന്ന മേൽക്കൂര… ഇന്ത്യയിലെ ഏറ്റവു വലിയ നാഴികക്കല്ലുകളിലൊന്നായ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം തയ്യാറായിക്കഴിഞ്ഞു. മെട്രോപൊളിറ്റൻ മേഖലയിലേക്കുള്ള ഒരു ആധുനിക കവാടമെന്നുതന്നെ ഈ വിമാനത്താവളത്തെ വിശേഷിപ്പിക്കാം. ഇന്ത്യയുടെ ദേശീയ പുഷ്പമായ താമരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, രൂപകൽപ്പന ചെയ്ത നവി മുംബെെ ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ വിമാത്താവളമാണ്.
ഒഴുകിനടക്കുന്ന താമരയിതളുകളെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള നിർമിതി, അദാനി എയർപോർട്ട്‌സ് ഹോൾഡിങ്സിന്റെ നേതൃത്വത്തിൽ, സഹാ ഹദീദ് ആർക്കിടെക്റ്റ്സ് (ZHA) രൂപകൽപ്പന ചെയ്തതതാണ്. 19,650 കോടിയാണ് ഇതിന്റെ നിർമാണച്ചെലവ്.
താമരയിതളുകളുടെ ആകൃതിയിലുള്ള തൂണുകളാൽ താങ്ങിനിർത്തപ്പെട്ടിരിക്കുന്നതിനാൽ, വിമാനത്താവളം വായുവിൽ പൊങ്ങിക്കിടക്കുന്നതു പോലെ തോന്നും. പ്രകൃതിക്ഷോഭങ്ങളെയടക്കം പ്രതിരോധിക്കാനാവും വിധമാണ് നിർമാണം. ആദ്യ ഘട്ടത്തിൽ, വിമാനത്താവളം 3,700 മീറ്റർ നീളമുള്ള ഒരൊറ്റ റൺവേയും 20 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളുന്ന ടെർമിനലുമായിരിക്കും. ഭാവിയിൽ, പ്രതിവർഷം 60 മുതൽ 90 ദശലക്ഷം വരെ യാത്രക്കാരെ ഉൾക്കൊള്ളുന്ന തരത്തിൽ നിർമാണം പൂര്‍ത്തികരിക്കും .
യാത്രാസൗകര്യം
ആൽഫ, ബ്രാവോ, ചാർളി എന്ന് പേരിട്ടിരിക്കുന്ന മൂന്ന് ഓപ്പറേഷൻ സെന്ററുകളിലായി 88 ചെക്ക്-ഇൻ കൗണ്ടറുകൾ, നാല് കവാടങ്ങൾ എന്നിവ ഉണ്ടായിരിക്കും. ഭാവിയിലെ വിപുലീകരണത്തിനുകൂടി സൗകര്യമൊരുക്കിയാണ് രൂപകൽപ്പന. ട്രാവലേറ്ററുകൾ, വിശാലമായ കോൺകോഴ്സുകൾ, ലോഞ്ചുകൾ, ഫുഡ് കോർട്ടുകൾ എന്നിവ യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്നു.
💫Step into the future of world class air travel!
Travellers will now experience an amalgamation of cutting edge technology and inspired modern design making the Navi Mumbai International Airport a global infrastructure masterpiece. Its architecture is inspired by the lotus… pic.twitter.com/9TX0zpnuhO— Devendra Fadnavis (@Dev_Fadnavis) October 7, 2025
ദക്ഷിണ മുംബൈയിൽ നിന്ന് ഏകദേശം 37 കിലോമീറ്റർ അകലെ ഉൽവെയിലുള്ള 1,160 ഹെക്ടർ സ്ഥലത്താണ് വിമാനത്താവളം. റോഡ്-റെയിൽ ഗതാഗത സൗകര്യങ്ങളോടുകൂടിയ ഒരു മൾട്ടി-മോഡൽ ഹബ്ബായാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇത് കാലക്രമേണ നവി മുംബൈയ്ക്കും ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിനുമിടയിലുള്ള യാത്ര വേഗത്തിലാക്കും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover the Navi Mumbai International Airport, a masterpiece of modern design inspired by the lotus.