വിജയ് ദേവരക്കൊണ്ടയുടെ പ്രൊപോസ് പ്ലാൻ പാളി, ഉദയ്പൂരിൽ നടത്തിയത് ഇക്കാരണം കൊണ്ട്

റൊമാൻസും സർപ്രൈസുകളും അത്ര വശമില്ലാത്ത ആളാണ് താനെന്നും എന്നാൽ രശ്മികയ്ക്ക് പിന്നീടോർക്കാൻ മനോഹരമായൊരു പ്രൊപ്പോസൽ കഥ ഉണ്ടാകണമെന്ന് താനാഗ്രഹിച്ചിരുന്നുവെന്നും പറയുകയാണ് വിജയ് ദേവരകൊണ്ട. 'കോഫി വിത്ത് കരണി'ന്റെ ഏറ്റവും പുതിയ എപ്പിസോഡിലാണ് വിജയ് ഇക്കാര്യം തുറന്നുപറയുന്നത്.

പ്രൊപ്പോസൽ പ്ലാൻ പാളി?

ഫെബ്രുവരിയിലെ വിവാഹത്തിനുമുമ്പ് ഡിസംബറിൽ രശ്മികയും വിജയ്‌യും ഇറ്റലിയിലേക്ക് യാത്ര നടത്തിയിരുന്നു. ഇതിനിടെ രശ്മികയെ പ്രൊപ്പോസ് ചെയ്യാൻ വിജയ് ആഗ്രഹിച്ചിരുന്നു. എന്നാൽ തനിക്ക് അനുയോജ്യമായ ഒരു മോതിരം കണ്ടെത്താൻ കഴിയാത്തതിനാൽ ആ പ്ലാൻ ഉദ്ദേശിച്ചതുപോലെ നടന്നില്ലെന്ന് വിജയ് പറഞ്ഞു. 

“രശ്മികയ്ക്ക് ആ അനുഭവം നഷ്ടപ്പെടാൻ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല. ഞങ്ങൾ ഇറ്റലിയിലായിരുന്നപ്പോൾ, ഞാൻ അങ്ങനെയൊരാളല്ലാത്തതുകൊണ്ട് മാത്രം അവൾക്ക് ഒരു പ്രൊപ്പോസൽ സ്റ്റോറി ഇല്ലാതാകരുതെന്ന് എനിക്ക് തോന്നി. ഞാൻ അത് ഇറ്റലിയിൽ വെച്ച് ചെയ്യാൻ ആഗ്രഹിച്ചു. പക്ഷേ, ശരിയായ മോതിരം കണ്ടെത്താൻ കഴിഞ്ഞില്ല."

ഒടുവിൽ, ഉദയ്പൂരിലെ വിവാഹാഘോഷങ്ങൾക്കിടയിലാണ് രശ്മികയെ പ്രൊപോസ് ചെയ്യാൻ അവസരം കിട്ടിയത്. സംഗീത് രാത്രിയിലായിരുന്നു അത്.

“ഞങ്ങളുടെ വിവാഹത്തിന്റെ ആദ്യ ദിവസമായ ഉദയ്പൂരിലെ സംഗീത് രാത്രിയിലാണ് ഞാനവളെ പ്രൊപ്പോസ് ചെയ്തത്. സംഗീതിന് ശേഷം ഞാൻ എന്റെ എല്ലാ സുഹൃത്തുക്കളോടും വരാൻ ആവശ്യപ്പെട്ടു. ഞങ്ങളുടെ സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ കാൽമുട്ടിൽ നിന്ന് ഞാനവളോട് വിവാഹാഭ്യർത്ഥന നടത്തി. ആ നിമിഷം അവളിൽ നിന്ന് തട്ടിയെടിക്കാൻ ഞാൻ ആഗ്രഹിച്ചില്ല."-അദ്ദേഹം പറഞ്ഞു.

വിവാഹത്തിന് മുമ്പ് വിജയ് രശ്മികയ്ക്ക് നൽകിയ മോതിരത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും ദമ്പതികൾ വിരാമമിട്ടു. അതൊരു എൻഗേജ്‌മെന്റ് മോതിരം ആയിരുന്നില്ലെന്ന് പറഞ്ഞ ഇരുവരും ഷോയ്ക്കിടെ തങ്ങളുടെ യഥാർത്ഥ മോതിരങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു.

രാഹുൽ സാംകൃത്യൻ സംവിധാനം ചെയ്ത 'രണബാലി'യിലൂടെ വിജയും രശ്മികയും വീണ്ടും സ്ക്രീനിൽ ഒന്നിക്കുകയാണ്. ചിത്രത്തിൽ വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, രശ്മിക അദ്ദേഹത്തിന്റെ ഭാര്യ ജയമ്മയായി വേഷമിടുന്നു. ഒക്ടോബർ 16-ന് ചിത്രം റിലീസ് ചെയ്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Vijay Deverakonda explained why his initial proposal plan in Italy failed due to ring issues., He proposed to Rashmika Mandanna on their sangeet night in Udaipur before their February wedding.