സല്മാനുമായുള്ള വിവാഹത്തിന്റെ ക്ഷണക്കത്തുകള് വരെ പ്രിന്റ് ചെയ്തു, ഒടുവില് സംഗീത പിന്മാറി

ബോളിവുഡ് നടിയും മോഡലുമാണ് സംഗീത ബിജ്ലാനി. 1980-ല് മിസ് ഇന്ത്യ വിജയിയും ആയിരുന്നു അവര്. സിനിമാ കരിയറിന്റെ അവസാനനാളുകളിലാണ് മുന് ഇന്ത്യന് ക്രിക്കറ്റ് ടീം ക്യാപ്റ്റന് കൂടിയായ മുഹമ്മദ് അസ്ഹറുദ്ദീനെ അവര് വിവാഹം കഴിക്കുന്നത്. 14 വര്ഷത്തെ വിവാഹജീവിതത്തിനുശേഷം അവര് പിരിയുകയും ചെയ്തു.
പക്ഷേ, സംഗീതയുടെ ജീവിതത്തിലെ ഏറ്റവും ചര്ച്ച ചെയ്യപ്പെട്ട ബന്ധം സല്മാന് ഖാനുമായിട്ടുള്ളതാണ്. അതിനെക്കുറിച്ച് സംഗീത പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള് ചര്ച്ചയാവുന്നത്. ഇന്ത്യന് ഐഡല് എന്ന റിയാലിറ്റി ഷോയില് അതിഥിയായെത്തിയതാണ് സംഗീത. അതിനിടയില് സല്മാനുമായുള്ള ബന്ധത്തെക്കുറിച്ച് ഒരു മത്സരാര്ഥി സംഗീതയോട് ചോദിച്ചു. അതിനവര് നല്കിയ മറുപടി എല്ലാവരെയും അദ്ഭുതപ്പെടുത്തി, ''അതേ, വിവാഹത്തിന്റെ ക്ഷണക്കത്തുകള് വരെ അന്ന് ഞങ്ങള് പ്രിന്റ് ചെയ്തിരുന്നു. ഇതൊക്കെ സത്യമാണ്''.
സല്മാനും മുമ്പ് 'കോഫി വിത്ത് കരണി'ല് ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. എന്നെങ്കിലും വിവാഹം കഴിക്കാന് ആഗ്രഹിച്ചിട്ടുണ്ടോ എന്ന് കരണ് ചോദിച്ചു. ''വിവാഹം കഴിക്കാന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഒരിക്കല്. കാര്ഡുകള് വരെ പ്രിന്റ് ചെയ്തിരുന്നു''. അന്ന് സല്മാന് പറഞ്ഞതിങ്ങനെ.
ബോളിവുഡിലെ ഒരു പാര്ട്ടിക്കിടയിലാണ് ഇരുവരും പരിചയപ്പെടുന്നത്. ഒറ്റനോട്ടത്തില് ഇഷ്ടം തോന്നി. അത് അധികം വൈകാതെ വിവാഹത്തിലുമെത്തി. 1994-ല് അവര് വിവാഹിതരാവുമെന്ന് വാര്ത്തകളും പ്രചരിച്ചു. എന്നാല്, പിന്നീട് സംഗീത വിവാഹത്തില്നിന്ന് പിന്മാറുകയായിരുന്നുവത്രേ. സല്മാന് വഞ്ചിച്ചുവെന്നാണ് അന്ന് സംഗീത പറഞ്ഞത്. സല്മാന് ഒരിക്കലും ഒരു നല്ല ഭര്ത്താവോ കാമുകനോ ആവാന് കഴിയുമെന്ന് തോന്നുന്നില്ലെന്നും അവര് കൂട്ടിച്ചേര്ത്തു. പ്രണയം മാഞ്ഞുപോയെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ് ഇരുവരും. ഈ ദിവസങ്ങളില് സല്മാന്റെ പിറന്നാള് ആഘോഷങ്ങളിലും സംഗീത സജീവമായി പങ്കെടുത്തു.
Content Highlights: sangeeta bijlani talking about relationship with salman khan