പ്ലസ് സൈസില്‍ മനോഹരമായി അണിഞ്ഞൊരുങ്ങാം

ഓരോരുത്തരുടെയും ശരീരപ്രകൃതി ഓരോ തരത്തിലായിരിക്കും. വണ്ണം കൂടുതലാണെങ്കിലും ശരി കുറഞ്ഞാലും ശരി, ഫാഷന്‍ ലോകത്ത് വലിയ സാധ്യതകളാണ് തുറന്നുകിടക്കുന്നത്. വണ്ണക്കൂടുതലുള്ളപ്പോള്‍ ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ ആത്മവിശ്വാസത്തോടെ ധരിക്കാന്‍ ബുദ്ധിമുട്ടുന്ന ചിലരുണ്ട്. വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പിലും സ്റ്റൈലിങ്ങിലുമാണ് ഇക്കൂട്ടര്‍ക്ക് പാളിപ്പോവുന്നത്. നല്ല സ്‌റ്റൈലിങ് ആണെങ്കില്‍, ഏത് വസ്ത്രവും മനോഹരമായി ധരിക്കാന്‍പറ്റും.
ഫുള്‍ലെങ്ത് ഡ്രസ്സിനൊപ്പവും സ്‌കർട്ടിനൊപ്പവും വെയ്സ്റ്റ് ബെൽറ്റ് അണിയുന്നത് സ്റ്റൈലിഷ് ലുക്ക് നല്‍കും. അധികം വീതിയും കട്ടിയുമില്ലാത്ത വെയ്സ്റ്റ് ബെല്‍റ്റാണ് നല്ലത്.
വൈഡ് നെക്ക്, വി നെക്ക് എന്നീ ഡിസൈനിലുള്ള വസ്ത്രങ്ങൾ അണിയുമ്പോഴും ശരീരത്തിന് ഒതുക്കം തോന്നും. ബെൽ സ്ലീവും ഫുള്‍ സ്ലീവും ഇവര്‍ക്ക് നന്നായിചേരും.
ബാഗി പാേറ്റണിലുള്ള വസ്ത്രങ്ങൾക്കു പകരം കംഫര്‍ട്ടബിളായ, ശരീരേത്താട് ചേർന്നുകിടക്കുന്ന ഷിഫോൺ, ജോർജെറ്റ് തുടങ്ങിയ മെറ്റീരിയലിലുള്ള വസ്ത്രങ്ങളണിയാം.
ശരീരത്തോട് നന്നായി ചേർന്നുകിടക്കുന്ന ഡ്രസ്സിനൊപ്പം ബ്ലേസർ, ഓവർ സൈസ്ഡ് ജാക്കറ്റ് എന്നിവ ഉപേയാഗിക്കുന്നത് ഭംഗിയാണ്. ഉദാഹരണത്തിന് ബോഡി കോൺ ഡ്രസ്സിനൊപ്പം ബ്ലേസർ അല്ലെങ്കിൽ ബോഡി സ്യൂട്ടിനൊപ്പം ഓവർ സൈസ്ഡ് ജാക്കറ്റ്.
കഴിവതും ഹൈവെയ്സ്റ്റ് പാന്റ്സും ജീന്‍സും ഉപേയാഗിക്കുക. ഇത് വണ്ണം കുറഞ്ഞതുപോലെ തോന്നിപ്പിക്കും.
ശരീരപ്രകൃതിക്ക് ഇണങ്ങുന്ന വസ്ത്രങ്ങൾ അത് ഇന്ത്യന്‍ വെയറായാലും വെസ്റ്റേൺ വെയറായാലും വെള്ള കാന്‍വാസ് ഷൂസ്, വെയ്സ്റ്റ് ബെൽറ്റ് എന്നിവ എന്നും ട്രെൻഡി ലുക്ക് നൽകും.
ട്യൂണിക്കുകൾ, ലോങ് ഷർട്ട് ഡ്രസ്സ് എന്നിവ ഏതു പ്രായക്കാർക്കും യോജിക്കും.
Content Highlights: styling tips for plus size