പരമ്പരാഗത ഇന്ത്യന്‍ കരകൗശലത്തിന്റെ മനോഹാരിത കാട്ടുന്ന നിതാ അംബാനിയുടെ സാരി

നിതാ അംബാനി/ Instagram
നിതാ അംബാനി/ Instagram

നിതാ അംബാനിയുടെ ഏറ്റവും പുതിയ സാരി ലുക്ക് ശ്രദ്ദേയമാകുകയാണ്. ഡിസംബര്‍ 5-ന് മുംബൈയില്‍ നടന്ന 'സ്വദേശ്' ഫ്‌ളാഗ്ഷിപ്പ്‌ സ്റ്റോര്‍ ഉദ്ഘാടനത്തിനായി, അവർ അണിഞ്ഞെത്തിയ മനോഹരമായ പീകോക്ക് ബ്ലൂ ബനാറസി സാരിയാണ് ചര്‍ച്ചയായത്. ക്ലാസിക് ഇന്ത്യന്‍ ഫാഷന്‍റെയും ആഡംബരത്തിന്റെയും സമന്യയമായിരുന്നു അവരുടെ വേഷം.

ഇന്ത്യന്‍ കലകളെയും കരകൗശല വസ്തുക്കളെയും പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് റിലയന്‍സ് റീട്ടെയ്ല്‍ 'സ്വദേശ്' പരിപാടി സംഘടിപ്പിച്ചത്. നിതയുടെ വേഷം, രാജ്യത്തിന്റെ സമ്പന്നമായ തുണിത്തരങ്ങളോടുള്ള ആദരവാണ്.

ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്രയാണ് ഈ സാരി രൂപകല്‍പ്പന ചെയ്തത്. പരമ്പരാഗതമായി നെയ്‌തെടുത്ത ഈ സാരിയില്‍ 'മീന' മോട്ടിഫുകള്‍ ഉണ്ടെന്നും 'കദ്വ' സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും മനീഷ് മല്‍ഹോത്ര ഇന്‍സ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തി.

ബനാറസില്‍ നിന്നുള്ള, പ്രശസ്തമായ  ഒരു നെയ്ത്തുരീതിയാണ് കദ്വ. ഇത് ചെയ്യാൻ വളരെ ശ്രദ്ധയും അധ്വാനവും ആവശ്യമുണ്ട്. കുന്ദൻ, പോൾക്കി എന്നീ കല്ലുകൾ പതിച്ച വലിയ കമ്മലുകളും, ബ്രേസ്ലെറ്റുകളുമാണ് നിതാ അണിഞ്ഞത്. സാരിയോടൊപ്പം പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത പോള്‍ക്കി ബ്ലൗസ്, അവരുടെ ട്രഡിഷണൽ ലുക്കിന് കൂടുതല്‍ മാറ്റുകൂട്ടി. ബ്ലൗസില്‍ ഹിന്ദു ദേവതമാരുടെ ചിത്രങ്ങള്‍, ആന്റിക്ക് ആഭരണങ്ങളുടെ ബട്ടണുകള്‍ എന്നിവ ഉണ്ടായിരുന്നു. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Explore Nita Ambani`s exquisite peacock blue Banarasi saree, a masterpiece of Indian craftsmanship. Discover the `Kadwa` technique and its intricate `Meena` motifs. Shop inspired designs!