ആ ചുവന്ന അനാര്‍ക്കലി സ്യൂട്ടിലുള്ള ഐശ്വര്യ റായ് തന്നെയോ ഇത്?

ഐശ്വര്യ റായിയെ പോലുള്ള ഒരു പാവയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അനന്ത് അംബാനി-രാധിക മെര്‍ച്ചെന്റ് വിവാഹത്തില്‍ പങ്കെടുക്കാനായി ഐശ്വര്യ എത്തിയത് ചുവന്ന അനാര്‍ക്കലി സ്യൂട്ട് ധരിച്ചായിരുന്നു. ഹെവി വര്‍ക്കുള്ള യോക്കായിരുന്നു അതിന്റെ പ്രത്യേകത. ഒപ്പം ഹെവി ജ്വല്ലറിയും ധരിച്ചു ആഷ്.
ഐശ്വര്യയുടെ ആ അനാര്‍ക്കലി സ്യൂട്ട് ലുക്ക് റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് ശ്രീലങ്കന്‍ ഡോള്‍ ആര്‍ട്ടിസ്റ്റായ നിഗേഷന്‍. ഒരു പാവയ്ക്കുവേണ്ടിയാണ് റീക്രിയേറ്റ് ചെയ്തതെന്ന് മാത്രം. ആ സല്‍വാറിനൊപ്പം ഐശ്വര്യയുടെ അതേ ഹെയര്‍ സ്റ്റൈലും ആഭരണങ്ങളും. ഇതുവരെ 4 മില്യണ്‍ ആളുകളാണ് ആ വീഡിയോ കണ്ടുകഴിഞ്ഞത്.
ഇതാദ്യമായല്ല നിഗേഷന്‍ ഇങ്ങനെ വാര്‍ത്തകളിലിടം പിടിക്കുന്നത്. 'പത്മാവത്' സിനിമയിലെ ദീപിക പദുകോണിന്റെയും 'മണികര്‍ണിക'യിലെ കങ്കണ റണൗട്ടിന്റെയും ടെലിവിഷന്‍ താരമായ റുബീന ദിലായ്ക്കിന്റെയും വസ്ത്രങ്ങളും ലുക്കും റീക്രിയേറ്റ് ചെയ്തിരുന്നു. കൂടാതെ 2021-ലെ മിസ് യൂണിവേഴ്‌സ് ഹര്‍നാസ് സന്ദുവിന്റെയും ഇന്ത്യയില്‍നിന്നുള്ള മിസ് യൂണിവേഴ്‌സ് റണ്ണറപ്പ് അഡ്‌ലിന്‍ കാസ്റ്റെലീനോയുടെയും വസ്ത്രവും ഈ ഡോള്‍ ആര്‍ട്ടിസ്റ്റ് മനോഹരമായി അവതരിപ്പിച്ചിരുന്നു. നിത അംബാനിയുടെ ലുക്കും റീക്രിയേറ്റ് ചെയ്തു നിഗേഷന്‍.
'ഹീരമാണ്ടി'യിലെ അദിതി റാവു ഹൈദരിയുടെ 'ഗജനടന'ത്തിന്റെയും പാവപ്പതിപ്പ്, നിഗേഷന്‍ തയ്യാറാക്കിയിട്ടുണ്ട്.
Content Highlights: miniature doll version of aishwarya rai bachchan