83-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാര വേദിയിൽ തിളങ്ങി താരങ്ങൾ

ഹോളിവുഡിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ്, ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ നൽകുന്ന ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം. 83-ാമത് ഗോൾഡൻ ഗ്ലോബ് അവാർഡ് വേദിയിൽ, 2026-ലെ പുത്തൻ ഫാഷൻ ട്രെൻഡുകൾക്ക് തുടക്കമിട്ടുകൊണ്ടാണ് പ്രമുഖ താരങ്ങൾ റെഡ് കാർപെറ്റിലെത്തിയത്. അമേരിക്കയിലെ കാലിഫോർണിയയിലുള്ള ബെവർലി ഹിൽസിൽ നടന്ന ചടങ്ങിൽ, തിളങ്ങിയ താരങ്ങളുടെ ഫാഷൻ ലുക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഏഴ് തവണ ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശം ലഭിച്ച ജെനിഫർ ലോറൻസ്, ഗിവഞ്ചി ബ്രാൻഡിന്റെ പൂക്കളുള്ള ട്രാൻസ്പാരന്റ് വസ്ത്രത്തിലാണ് എത്തിയത്. ഡിയോർ ബ്രാൻഡിന്റെ ക്ലാസിക് ടക്‌സീഡോയും മനോലോ ബ്ലാഹ്നിക് ഷൂസുമായിരുന്നു ലിയോനാർഡോ ഡികാപ്രിയോയുടെ വേഷം.
ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ഡിയോർ ബ്രാൻഡിന്റെ നേവി ബ്ലൂ ഗൗണും, നിക്ക് ജോനാസ് ഡബിൾ ബ്രസ്റ്റഡ് ടക്‌സീഡോയുമാണ് തിരഞ്ഞെടുത്തത്.
സെലീന ഗോമസ് ചാനൽ ബ്രാൻഡിന്റെ കറുത്ത ഓഫ്-ഷോൾഡർ ഗൗണിൽ തിളങ്ങിയപ്പോൾ, ഭർത്താവ് ബെന്നി ബ്ലാങ്കോ, കറുത്ത സ്യൂട്ടിലാണ് എത്തിയത്.
ജോർജ്ജ് ക്ലൂണി കറുത്ത ടക്‌സീഡോയിലും അമൽ ക്ലൂണി ചുവന്ന ബോഡി ഹഗ്ഗിംഗ് ഗൗണിലും എത്തി.
'ദി പിറ്റ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാർഡ് നേടിയ താരം, നോഹ വൈൽ കറുത്ത സ്യൂട്ടിലും, സാറ വെൽസ് നീല ഗൗണിലും തിളങ്ങി. പൂക്കളാൽ അലംകൃതമായ വെള്ള നിറത്തിലുള്ള ബാൾ ഗൗണിൽ മില കുനിസ് റെഡ് കാർപെറ്റിൽ എത്തി.
വി-നെക്ക്ലൈനുള്ള കറുത്ത വസ്ത്രത്തിലാണ് ജൂലിയ റോബർട്ട്‌സ് എത്തിയത്. വെള്ളി നിറത്തിൽ തിളങ്ങുന്ന ഗുച്ചി വസ്ത്രവും കാർട്ടിയർ നെക്ലേസുമായിരുന്നു എല്ലെ ഫാനിങ്ങിന്റെ വേഷം. 'വിക്കഡ്' എന്ന ചിത്രത്തിലെ അഭിനയത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട അരിയാന ഗ്രാൻഡെ, വിവിയൻ വെസ്റ്റ്വുഡ് ഒരുക്കിയ പ്രത്യേക വസ്ത്രത്തിലുമാണ് എത്തിയത്.
നെറ്റ്ഫ്‌ളിക്‌സ് സൈക്കോളജിക്കൽ ഡ്രാമ 'അഡോളസെൻസ്' മികച്ച സീരീസ് (ബെസ്റ്റ് ലിമിറ്റഡ് സിരീസ്/ ആന്തോളജി സീരീസ്/ ടിവി മോഷൻപിക്ചർ) ഉൾപ്പെടെ നാലു അവാർഡുകളാണ് സ്വന്തമാക്കിയത്. മികച്ച നടൻ (സ്റ്റീഫൻ ഗ്രഹാം), മികച്ച സഹനടി (എറിൻ ദോഹേർത്തി), മികച്ച സഹടൻ (ഓവൻ കൂപ്പർ) എന്നീ പുരസ്‌കാരങ്ങളും 'അഡോളസെൻസ്' സ്വന്തമാക്കി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: See the dazzling fashion looks from the 83rd Golden Globe Awards. Hollywood`s biggest stars set new trends on the red carpet.