അപകീർത്തിപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ചാൽ 6000 രൂപ; ഇത് നെഗറ്റീവ് പബ്ലിസിറ്റിയെന്ന് താര

എ.പി.ധില്ലനും താര സുതാരിയയും സംഗീതപരിപാടിക്കിടെ, വീർ പഹാരിയയ്‌ക്കൊപ്പം താര
എ.പി.ധില്ലനും താര സുതാരിയയും സംഗീതപരിപാടിക്കിടെ, വീർ പഹാരിയയ്‌ക്കൊപ്പം താര

റാപ്പർ എ.പി.ധില്ലന്റെ സംഗീതപരിപാടിക്കിടെ വേദിയിലെത്തിയ നടിയും ഗായികയുമായ താരാ സുതാരിയയെ ഗായകൻ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തത് ഇക്കഴിഞ്ഞ ദിവസമാണ്. ഇതുകണ്ട് താരയുടെ പങ്കാളി വീർ പഹാരിയ അസ്വസ്ഥനാകുന്ന വീഡിയോയും വൈറലായിരുന്നു.

ധില്ലനും താരയും ഒരുമിച്ചഭിനയിച്ച 'ഥോടി സി ദാരു' എന്ന പാട്ട് ധില്ലൻ പാടുമ്പോഴാണ് താരയും വേദിയിലേക്കെത്തിയത്. തുടർന്ന് ഇരുവരും നൃത്തം ചെയ്തു. അതിനിടെയാണ് കെട്ടിപ്പിടിച്ചതും കവിളിൽ ചുംബിച്ചതും. ഇത് വീർ പഹാരിയയെ അസ്വസ്ഥനാക്കിയെന്നായിരുന്നു ഒരുവിഭാഗം ആളുകളുടെ കണ്ടെത്തൽ. പരിപാടിയിൽനിന്നുള്ള വീറിന്റെ ചെറുവീഡിയോയും കൂടെ ഉൾപ്പെടുത്തിയായിരുന്നു അദ്ദേഹത്തിനിത് ഇഷ്ടപ്പെട്ടില്ലെന്ന് ആളുകൾ പറഞ്ഞത്. അതോടെ താരയ്‌ക്കെതിരെയും ധില്ലനെതിരെയും ആരാധകർ തിരിഞ്ഞു. അത്തരം കുറേ വീഡിയോകൾ പുറത്തുവരികയും ചെയ്തു.

ഇതിനെതിരെ പിന്നീട് താരയും വീറും രംഗത്തെത്തിയിരുന്നു. പുറത്തുവന്ന പല വീഡിയോകളും എഡിറ്റ് ചെയ്തതായിരുന്നുവെന്ന് അവർ വെളിപ്പെടുത്തി. അതേസമയം പരിപാടിയിൽനിന്നുള്ള വീറിന്റെ മറ്റൊരു വീഡിയോ താരങ്ങൾ പുറത്തുവിടുകയും ചെയ്തിരുന്നു. പിന്നാലെ ഇത് നെഗറ്റീവ് കാമ്പയിൻ ആണെന്നും താരങ്ങൾ വെളിപ്പെടുത്തി.

ഇപ്പോഴിതാ സത്യത്തിൽ നടന്നത് നെഗറ്റീവ് കാമ്പയിൻ തന്നെയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഒരു കണ്ടന്റ് ക്രിയേറ്ററും രംഗത്തെത്തിയിരിക്കുന്നു. താരയെയും ധില്ലനെയും അപകീർത്തിപ്പെടുത്തുന്ന വീഡിയോ പോസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തന്നെ ചിലർ സമീപിച്ചതായും അവർ പറയുന്നു. പിആർ ഏജൻസിയിൽനിന്നുള്ള ഒരു പേപ്പറും അവർ പങ്കുവെച്ചു. അതിൽ ചില അടിക്കുറിപ്പുകൾ നിർദേശിച്ചിട്ടുണ്ട്. അതിനൊപ്പം താരയെയും ധില്ലനെയും അപകീർത്തിപ്പെടുത്തുന്ന വീഡിയോ പോസ്റ്റ് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെ ചെയ്താൽ ഒരു മണിക്കൂറിൽ 6000 രൂപ നൽകുമെന്നും ഏജൻസി പറയുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover the alleged plot to tarnish Tara Sutaria & AP Dhillon`s image! A content creator reveals a Rs 6000 offer to post defamatory videos. Get the full story here