ജോൺ എബ്രഹാമിന് അസുഖമാണോയെന്ന് ആരാധകർ; പുതിയ ലുക്ക് ചർച്ചയാവുന്നു

ജോൺ എബ്രഹാമിന്റെ പുതിയ ലുക്ക്, ജോൺ എബ്രഹാം / Instagram, ANI
ജോൺ എബ്രഹാമിന്റെ പുതിയ ലുക്ക്, ജോൺ എബ്രഹാം / Instagram, ANI

ബോളിവുഡ് നടൻ ജോൺ എബ്രഹാമിന്റെ പുതിയ ലുക്കാണിപ്പോൾ സോഷ്യൽമീഡിയയെ ആകർഷിക്കുന്നത്. താരത്തിന്റെ ക്ലീൻ ഷേവ് ലുക്ക് ആരാധകരെ ഞെട്ടിച്ചു, ഒപ്പം സോഷ്യൽമീഡിയയിൽ ചർച്ചയും തുടങ്ങി. ജോണിന്റെ ആരോഗ്യത്തെക്കുറിച്ച് ചിലർ ഉത്കണ്ഠപ്പെട്ടപ്പോൾ, അദ്ദേഹത്തെ തിരിച്ചറിയുന്നില്ലെന്നായി മറ്റു ചിലർ.

ജോൺ തന്റെ ടീമിനൊപ്പം പോസ് ചെയ്യുന്ന നിരവധി ചിത്രങ്ങൾ, അദ്ദേഹത്തിന്റെ ഫാൻ പേജുകളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. കറുത്തനിറത്തിലുള്ള ടീ-ഷർട്ടും ട്രാക്ക് പാന്റ്‌സും ധരിച്ച് പുഞ്ചിരിയോടെ നിൽക്കുന്ന ജോണിനെയാണ് ചിത്രങ്ങളിൽ കാണാനാവുന്നത്. ക്ലീൻഷേവ് ചെയ്ത മുഖവും അദ്ദേഹത്തിന്റെ സാൾട്ട് ആന്റ് പെപ്പർ ഹെയറും ആരാധകർ ആവേശത്തോടെ ഏറ്റെടുത്തു.

ചിത്രങ്ങൾ വൈറലാവാൻ അധികനേരം വേണ്ടിവന്നില്ല. അതോടെ കമന്റുകളുമായി ആളുകളുമെത്തി. 'സമ്പൂർണമായ പരിവർത്തനം' എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. 'അദ്ദേഹത്തിന് എന്തു സംഭവിച്ചു, ആ താടി വീണ്ടും വളർത്തൂ, അദ്ദേഹത്തിന് അസുഖം ബാധിച്ചതുപോലെ തോന്നുന്നു, അദ്ദേഹം ശരീരഭാരം കുറച്ചോ, ഭാരം കുറഞ്ഞതോടെ മുഖം മെലിഞ്ഞതായി തോന്നുന്നു, അതുകൊണ്ട് മുഖത്തെ ചുളിവുകളെല്ലാം കൂടുതൽ എടുത്തുകാണിക്കുന്നു....'കമന്റുകൾ നീണ്ടു. ഇത് യഥാർഥത്തിലുള്ള ചിത്രമാണോയെന്നും ചിലർ സംശയം പ്രകടിപ്പിച്ചു.

എന്നാൽ, പലരും നടനെ പിന്തുണച്ചും രംഗത്തെത്തി. 'അദ്ദേഹത്തിന് 54 വയസ്സായി, അദ്ദേഹത്തെ വെറുതെ വിടൂ, ആളുകൾ ഈ പ്രായത്തിൽ നന്നായി മാറും, എന്തിനിങ്ങനെ ജഡ്ജ് ചെയ്യുന്നു...' എന്ന് അവർ കുറിച്ചു. 'ടെഹ്‌റാൻ' എന്ന സിനിമയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. താരിഖ്, രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Bollywood star John Abraham`s drastic clean-shaven look has gone viral, sparking concern among fans about his health and weight.