പോർച്ചുഗലിൽ ഹണിമൂൺ ആഘോഷിച്ച് സാമന്തയും രാജ് നിദിമോരുവും

പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ ഹണിമൂൺ ആഘോഷിച്ച് നടി സാമന്ത റൂത്ത് പ്രഭുവും ഭർത്താവും സംവിധായകനുമായ രാജ് നിദിമോരുവും. യാത്രയ്ക്കിടെയുള്ള ഏതാനും ചിത്രങ്ങൾ സാമന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. "ഡിസംബർ ഇങ്ങനെ പോകുന്നു."-എന്നാണ് ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. ഡിസംബർ ഒന്നിനായിരുന്നു സാമന്തയുടെയും രാജിന്റെയും വിവാഹം.
ബസിലിക്ക ഓഫ് ഔർ ലേഡി ഓഫ് ദ റോസറി, പാദ്രാവോ ഡോസ് ഡെസ്കോബ്രിമെന്റോസ്, ആർക്കോ ഡോ റുവ ഔഗുസ്റ്റ തുടങ്ങിയ പ്രശസ്തമായ ലാൻഡ്മാർക്കുകളിൽ ഇരുവരുമൊന്നിച്ച് സന്ദർശനം നടത്തി. പുതിയ ജീവിതത്തിലെ സന്തോഷങ്ങൾക്കിടയിൽ നടി റിലാക്സ്ഡ് ആയാണ് കാണപ്പെടുന്നതെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഒട്ടേറെപ്പേർ ആശംസയുമായെത്തി. അവസാനം അവൾ സന്തോഷവതിയാണ്, അവളുടെ ആത്മാവിന് സുരക്ഷിതമായ സ്ഥലം ലഭിച്ചു, എന്നിങ്ങനെ നീളുന്നു കമന്റുകൾ.
രാജ് നിദിമോരുവുമായുള്ള വിവാഹവും ശുഭം എന്ന ചിത്രത്തിലൂടെ നിർമ്മാണ രംഗത്തേക്ക് കടന്നതുമുൾപ്പെടെ 2025 സാമന്തയ്ക്ക് വളരെ മാറ്റങ്ങൾ നിറഞ്ഞ വർഷമായിരുന്നു. സാമന്തയും രാജും തങ്ങളുടെ പ്രണയബന്ധം പരസ്യമായി സ്ഥിരീകരിച്ചിരുന്നില്ലെങ്കിലും, 2024-ന്റെ തുടക്കത്തിൽ വിവിധ പരിപാടികളിൽ ഇരുവരെയും ഒരുമിച്ച് കണ്ടതോടെ പ്രണയത്തിലാണെന്ന് ഊഹാപോഹങ്ങളുണ്ടായി. ഈ മാസം ആദ്യം വിവാഹിതരാവുകയും ചെയ്തു. ലളിതവും സ്വകാര്യവുമായ ചടങ്ങിലായിരുന്നു വിവാഹം.
പ്രൈം വീഡിയോ പ്രോജക്റ്റുകളായ ദി ഫാമിലി മാൻ സീസൺ 2, സിറ്റാഡൽ: ഹണി ബണ്ണി എന്നിവയിൽ ഇരുവരും ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്. സാമന്ത പ്രധാന വേഷത്തിലും രാജ് സംവിധായകനുമായിരുന്നു.
സാമന്തയുടെയും രാജിന്റെയും രണ്ടാമത്തെ വിവാഹമാണിത്. സാമന്ത മുമ്പ് നടൻ നാഗ ചൈതന്യയെ (2017–2021) വിവാഹം ചെയ്തിരുന്നു. ശ്യാമിലി ഡേ ആയിരുന്നു രാജിന്റെ മുൻഭാര്യ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Samantha Ruth Prabhu and husband Raj Nidimoru are living it up in Portugal! See their romantic honeymoon pics, donuts, and scenic views in Lisbon. Click for more