പൂനം പാണ്ഡെയുടേ പേരിൽ പടക്കങ്ങളിറങ്ങിയതിൽ പ്രതികരിച്ച് താരം, 'ആരാണിത് തീരുമാനിച്ചത്?'

പൂനം പാണ്ഡേ | PTI
പൂനം പാണ്ഡേ | PTI

ദീപാവലി ആഘോഷനാളുകളിൽ ഇന്ത്യയിലുടനീളമുള്ള വിപണികളിൽ പ്രശസ്ത വ്യക്തികളുടെ പേരുകളുള്ള പടക്കങ്ങൾ വിൽപനയ്ക്കെത്താറുണ്ട്. നടിയും സോഷ്യൽ മീഡിയ സെൻസേഷനുമായ പൂനം പാണ്ഡെയുടെ പേരാണ് ഇത്തവണ ശരിക്കും വിപണി കൈയടിക്കയത്. 'പാണ്ഡെ ഫുൽജഡി', 'പൂനം ധമാക്ക', 'പൂനം പടക്ക', 'പൂനം റോക്കറ്റ്‌വാ', 'പൂനം ദേശി സ്പാർക്കിൾ' എന്നിങ്ങനെ വിവിധപേരുകളിലാണ് ക്രാക്കറുകളുടെയും പൂത്തിരിയുടെയുമെല്ലാം ബോക്സുകൾ മാർക്കറ്റിലെത്തിയത്. പേരിനൊപ്പം പൂനത്തിന്റെ ചിത്രങ്ങളും ബോക്സുകളിൽ നൽകിയിരുന്നു.

മുംബൈയിലെ കടകളിൽ പടക്കങ്ങൾ ശ്രദ്ധയിൽപെട്ട ഒരു സുഹൃത്ത് പൂനത്തിനെ വീഡിയോകോൾ ചെയ്ത് ഇതെല്ലാം കാണിച്ചുകൊടുത്തു. ബോൾഡായ വ്യക്തിത്വത്തിനുപേരുകേട്ട പൂനം ഇതുകണ്ട് ആവേശത്തിലായി. ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോയും ഇതുസംബന്ധിച്ച് അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. "ശരി, പക്ഷേ എന്നെ ഫയറിന്റെ ബ്രാൻഡ് അംബാസഡറാക്കാൻ ആരാണ് തീരുമാനിച്ചത്?" എന്നും പൂനം വീഡിയോയിൽ ചോദിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, മുംബൈ, ഡൽഹി, മറ്റ് നഗരങ്ങളിലെ പ്രാദേശിക കച്ചവടക്കാർക്കിടയിൽ പൂനത്തിന്റെ പേരുള്ള ലിമിറ്റഡ് എഡിഷൻ പടക്കങ്ങൾക്ക് വൻ ഡിമാൻഡായിരുന്നു.

ഏതാനും ആഴ്‌ചകൾക്ക് മുൻപ്, രാംലീലയിൽ രാവണന്റെ ഭാര്യയായ മണ്ഡോദരിയുടെ വേഷം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പൂനം വാർത്തകളിലിടം പിടിച്ചിരുന്നു. അത് വലിയ പ്രതിഷേധത്തിനിടയാക്കി. ഇതോടെ പൂനം മണ്ഡോദരിയായി അഭിനയിക്കുന്നത്, ശ്രീരാമന്റെ സന്ദേശം സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിന് തടസ്സമാകുമെന്നുകാട്ടി ആ വേഷം മറ്റൊരാൾക്ക് നൽകുകയായിരുന്നു.

2011-ൽ ഇന്ത്യ ഐസിസി ലോകകപ്പ് നേടിയാൽ താൻ നഗ്നയായി പൊതുവേദിയിലെത്തുമെന്ന് വാഗ്ദാനം ചെയ്തതോടെയാണ് പൂനം ശ്രദ്ധിക്കപ്പെടുന്നത്. അവരങ്ങനെ ചെയ്തില്ലെങ്കിലും, ഈ സംഭവം വലിയ മാധ്യമശ്രദ്ധ നേടി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Actress Poonam Pandey reacts to firecrackers named `Poonam Pandey Crackers` going viral this Diwali. From `Pandey Fuljhadi` to `Poonam Pataka`, she embraces the `brand ambassador of fire` title.