'ഞാൻ ഗേ ആണെന്നവർ പറഞ്ഞു, എന്റെ ഗേൾഫ്രണ്ട്‌സ് ഏറ്റവും മികച്ചവർ'

നാലുവർഷത്തെ വിവാഹജീവിതത്തിനുശേഷം കഴിഞ്ഞ മാസമാണ് തങ്ങൾ വേർപിരിയുകയാണെന്ന് നടി മൗനി റോയ്‌യും വ്യവസായിയായ സൂരജ് നമ്പ്യാരും അറിയിച്ചത്. മെയ് 14-ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അവർ ഇക്കാര്യം പുറത്തുവിട്ടത്. അതിനുപിന്നാലെ ഇരുവരുടെയും വേർപിരിയലിനുപിന്നിലെ കാരണത്തെക്കുറിച്ച് ഒട്ടേറെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
എന്നാൽ അതൊന്നും ശരിയല്ലെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഇരുവരും എല്ലാവരോടും അഭ്യർഥിക്കുകയും ചെയ്തിരുന്നു. അതിനുശേഷവും ഗോസിപ്പുകൾ പുറത്തുവന്നുകൊണ്ടേയിരുന്നു. അതിനിടെ സൂരജിന്റെയും മൗനിയുടെയും സുഹൃത്തുക്കളും ഇതിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. മൂന്നാമതൊരാൾ കാരണമാണ് ഇരുവരും വിവാഹമോചിതരാകുന്നതെന്നായിരുന്നു ചിലരുടെ കണ്ടുപിടുത്തം. ഇത്തരം വാർത്തകളെയും പിന്നീട് സൂരജ് നിരാകരിച്ചു. അതിനിടെ മൗനിയും അടുത്തസുഹൃത്തും നടിയുമായ ദിഷ പഠാണിയും തമ്മിലുള്ള ബന്ധമാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും ചിലർ പറഞ്ഞുപരത്തി. ഇത് പല ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽമീഡിയയും ഏറ്റെടുക്കുകയും ചെയ്തു.
ഇതിനെക്കുറിച്ചെല്ലാം വ്യക്തത വരുത്തുകയാണ് മൗനി ഇപ്പോൾ. ഒരു യൂട്യൂബ് അഭിമുഖത്തിലാണ് മൗനി ഇതിനെക്കുറിച്ച് സംസാരിച്ചത്. അടുത്തിടെ മൗനിയെക്കുറിച്ച് വന്ന ഏറ്റവും വലിയ ഗോസിപ്പ് എന്താണെന്ന ചോദ്യത്തിന് മൗനി മറുപടിനൽകിയതിങ്ങനെ, ''ഓ, ഞാൻ സ്വവർഗ്ഗാനുരാഗിയാണെന്ന്''. തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് ആളുകളെത്തുന്ന അനുമാനങ്ങളിൽ മൗനി നിരാശ പ്രകടിപ്പിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ സമയത്ത് തനിക്ക് ചുറ്റും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ശക്തമായ പിന്തുണയുള്ളതിൽ ഭാഗ്യമുണ്ടെന്ന് നടി പറഞ്ഞു. ''ഒരു പാറപോലെ എന്നോടൊപ്പം നിന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും എപ്പോഴും ഉണ്ടായിരുന്നതിൽ ഞാൻ വളരെ ഭാഗ്യവതിയാണെന്ന് ഞാൻ കരുതുന്നു. എന്നെ പിന്തുണയ്ക്കാൻ എനിക്ക് എപ്പോഴും മികച്ച ഗേൾഫ്രണ്ട്‌സുണ്ടായിരുന്നു. എന്റെ ജീവിതത്തിലെ നല്ല, ചീത്ത, വൃത്തികെട്ട ഘട്ടങ്ങളിലെല്ലാം അവർ കൂടെയുണ്ടായിരുന്നു. നിങ്ങളുടെ ജീവിതത്തിൽ അത്തരം സ്ത്രീകൾ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. എന്റെ ഗേൾഫ്രണ്ട്‌സ് ഏറ്റവും മികച്ചതാണ്''. ഇന്നത്തെ പെൺകുട്ടികൾ സാമ്പത്തികമായും വൈകാരികമായുമുള്ള സ്ഥിരതയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മൗനി പറയുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Mouni Roy clarifies the reason behind her separation from Suraj Nambiar. The actress officially denies rumours regarding her sexuality.