വനിതാ പ്രീമിയർ ലീഗിൽ തിളങ്ങാൻ മൂന്ന് മലയാളികൾ

ആശാ ശോഭന, മിന്നുമണി, സജന സജീവൻ
ആശാ ശോഭന, മിന്നുമണി, സജന സജീവൻ

ക്രിക്കറ്റിന്റെ അടിപൊളി ദിനങ്ങളാണ് കായികപ്രേമികളെ കാത്തിരിക്കുന്നത്. വനിതാ പ്രീമിയർ ലീഗിന്റെ നാലാം സീസണാണ് വെള്ളിയാഴ്ച തുടങ്ങുന്നത്. നവി മുംബൈയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസും റോയൽ ചാലഞ്ചേഴ്‌സും തമ്മിലാണ് പോരാട്ടം. സീസണിൽ മൂന്ന് മലയാളി താരങ്ങളാണ് വിവിധ ടീമുകൾക്കായി കളിക്കുന്നത്.

ആശ ശോഭന

തിരുവനന്തപുരം സ്വദേശിയായ ആശ ശോഭന യു.പി. വാരിയേഴ്‌സിന് വേണ്ടിയാണ് സീസണിൽ കളിക്കുക. ലെഗ് സ്പിന്നറായ ആശയെ 1.10 കോടി രൂപയ്ക്കാണ് യു.പി. സ്വന്തമാക്കിയിരുന്നത്. വനിതാ പ്രീമിയർ ലീഗിൽ കോടി നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളി താരം കൂടിയാണ് ആശ. കഴിഞ്ഞ സീസണിൽ റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ താരമായിരുന്നു ആശ.

സജന സജീവൻ

വയനാട് മാനന്തവാടി സ്വദേശിയായ സജന സജീവൻ മുംബൈ ഇന്ത്യൻസിന് വേണ്ടിയാണ് ഈ സീസണിൽ കളിക്കുക. 75 ലക്ഷം രൂപയ്ക്കാണ് സജനയെ മുംബൈ സ്വന്തമാക്കിയിരുന്നത്. ഓൾറൗണ്ടറായ സജന വലംകൈ ബാറ്ററും ഓഫ് സ്പിന്നറുമാണ്. 31-കാരിയായ സജന ഇന്ത്യയ്ക്കായി 14 ട്വന്റി - ട്വന്റി മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.

മിന്നുമണി

ഡൽഹി ക്യാപിറ്റൾസിന് വേണ്ടിയാണ് മിന്നുമണി ഈ സീസണിൽ കളിക്കുക. 40 ലക്ഷം രൂപയ്ക്കാണ് മിന്നുവിനെ ലേലത്തിൽ ഡൽഹി ടീമിലെടുത്തത്. വയനാടുകാരിയായ മിന്നു ഓൾറൗണ്ടറാണ്. ഇടംകൈ ബാറ്ററായ മിന്നു സ്പിന്നറുമാണ്. 26-കാരിയായ മിന്നു ഇന്ത്യയ്ക്കായും കളിച്ചിട്ടുണ്ട്. മൂന്ന് ഏകദിനങ്ങളിലും നാല് ട്വന്റി - ട്വന്റികളിലും ഇന്ത്യയ്ക്കായി കളിച്ചു. ഏകദിനത്തിൽ മൂന്നും ടി-20 യിൽ അഞ്ചും വിക്കറ്റുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Three talented Malayali cricketers are set to make their mark in the Women`s Premier League 2026