'എന്തെങ്കിലും ചെയ്യേണ്ടതുണ്ട്, ഡൽഹിയിലെ മലിനീകരണം മോശമാവുന്നുവെന്ന് കൃതി സനോൻ

കൃതി സനോൻ | PTI
കൃതി സനോൻ | PTI

ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം മോശമാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ബോളിവുഡ് നടി കൃതി സനോൻ. പ്രശ്നം പരിഹരിക്കാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. മലിനീകരണ പ്രതിസന്ധിയെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ എന്തെങ്കിലും പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും, വായുവിന്റെ ഗുണനിലവാരം കൂടുതൽ വഷളാവുകയാണെന്നും കൃതി പറഞ്ഞു.

"ഞാൻ ഡൽഹിയിൽ നിന്നുള്ളയാളാണ്, മുമ്പ് എങ്ങനെയായിരുന്നുവെന്ന് എനിക്കറിയാം, ഇപ്പോൾ അത് കൂടുതൽ മോശമാവുകയാണ്. ഇതൊന്ന് നിർത്താൻ എന്തെങ്കിലും ചെയ്യണം, അല്ലെങ്കിൽ, തൊട്ടടുത്ത് നിൽക്കുന്നവരെ പോലും കാണാൻ കഴിയാത്ത ഒരവസ്ഥയിലേക്ക് കാര്യങ്ങൾ എത്തും"- 'തേരേ ഇഷ്ക് മേം' എന്ന തൻ്റെ പുതിയ ചിത്രത്തിന്റെ പത്രസമ്മേളനത്തിൽ കൃതി പറഞ്ഞു. വളരെ ഗുരുതരമായ സാഹചര്യമാണിതെന്നും ഭരണകൂടവും ജനങ്ങളും ഒരേപോലെ ഉത്തരവാദിത്തമേറ്റെടുക്കണമെന്നും കൃതി അഭിപ്രായപ്പെട്ടു.

തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം കുറച്ച് ദിവസങ്ങളായി 'വളരെ മോശം' വിഭാഗത്തിലാണ്, ശനിയാഴ്ച ശരാശരി എക്യുഐ 370 ആയിരുന്നു. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (സിപിസിബി) കണക്കനുസരിച്ച്, ഞായറാഴ്ച വായുവിന്റെ ഗുണനിലവാരം വീണ്ടും വഷളാവുകയും ഉച്ചയ്ക്ക് 12 മണിക്ക് എക്യുഐ 383 രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം, എൻസിആറിലെ നോയിഡയിലും അക്ഷർധാം മേഖലയിലും വായുവിന്റെ ഗുണനിലവാരം 'ഗുരുതരം' എന്ന വിഭാഗത്തിൽ തുടരുകയാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Kriti Sanon expresses grave concern over Delhi`s worsening air pollution, stressing the urgent need for action. Learn about the GRAP revisions and AQI status.