ആ മുഖഭാവങ്ങൾക്കപ്പുറം.., കാവ്യ മാരനെന്ന ബിസിനസുകാരിയുടെ ജീവിതം

കാവ്യ മാരന്‍
കാവ്യ മാരന്‍

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി ഗ്യാലറിയിലിരുന്ന് ചിയർ ചെയ്യുന്ന കാവ്യ മാരൻ വർഷങ്ങളായി ടൂർണമെന്റിനൊരു കൗതുകമാണ്. അതിതീവ്രമായ മത്സരങ്ങളിലെ അവരുടെ മുഖഭാവങ്ങളും വിജയങ്ങളിലെ ആവേശവും തോൽവികളിലെ നിരാശയും കാവ്യയെ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ചർച്ചാവിഷയമാക്കി. സോഷ്യൽ മീഡിയ ഈ നിമിഷങ്ങളിൽ പലതിനെയും മീമുകളാക്കി മാറ്റിയെങ്കിലും, വൈറലായ ഐപിഎൽ ദൃശ്യങ്ങൾക്കപ്പുറം കാവ്യയെക്കുറിച്ചറിയാൻ ഏറെയുണ്ട്.

രാജ്യത്തേറെ സ്വാധീനമുള്ള മാരൻ കുടുംബത്തിൽ ജനിച്ച കാവ്യ, സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെ മകളാണ്. കുടുംബ പശ്ചാത്തലം സ്വാഭാവികമായും ബിസിനസ്സ്, മാധ്യമലോകവുമായി അവരെ ബന്ധിപ്പിക്കുന്നുണ്ടെങ്കിലും ഗ്രൂപ്പിന്റെ സ്പോർട്സ് സംരംഭങ്ങളിലൂടെ സ്വന്തമായി ഒരു പ്രൊഫഷണൽ വ്യക്തിത്വം കാവ്യ കെട്ടിപ്പടുത്തിട്ടുണ്ട്. സൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഐപിഎൽ ഫ്രാഞ്ചൈസിയായ സൺറൈസേഴ്സ് ഹൈദരാബാദിലനൊപ്പമാണ് കാവ്യയുടെ ക്രിക്കറ്റ് യാത്ര. 

എന്നാൽ ഗെയിമിനോട് പുലർത്തുന്ന ബന്ധമാണ് കാവ്യയെ കൂടുതൽ പ്രസക്തയാക്കുന്നത്. വെളിച്ചത്തിൽ നിന്ന് മാറിനിൽക്കുന്ന പല ബിസിനസ്സുകാരിൽ നിന്നും വ്യത്യസ്തമായി, ആരാധകരോടൊപ്പം മത്സരത്തിലെ ഓരോ നിമിഷവും അനുഭവിച്ചറിയുമെന്നതാണ് കാവ്യയുടെ പ്രത്യേകത. മൈതാനത്തെ ചില ആഘോഷങ്ങൾ പോലെ തന്നെ അവരുടെ പ്രതികരണങ്ങളും ഐപിഎൽ പ്രേക്ഷകർക്ക് സുപരിചിതമാണ്.

2025-ൽ ഫോർച്യൂൺ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ കാവ്യ ടീമുമായുള്ള തന്റെ വൈകാരിക അടുപ്പത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ഗെയിമിനോടുള്ള ആത്മാർത്ഥമായ പ്രതികരണങ്ങൾ മാത്രമാണ് തന്റെ ഭാവങ്ങളെന്ന് അവർ വ്യക്തമാക്കി. ഫ്രാഞ്ചൈസിയുമായി പ്രൊഫഷണലായി ബന്ധപ്പെട്ടിരിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം, ഓരോ വിജയത്തിനും തോൽവിക്കും വ്യത്യസ്തമായ പ്രാധാന്യമുണ്ട്. ക്രിക്കറ്റിനു പുറമേ, സൺ ടിവി നെറ്റ്‌വർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായും അവർ സേവനം അനുഷ്കരിക്കുന്നു.

പരമ്പരാഗതമായി പുരുഷന്മാർ ആധിപത്യം പുലർത്തുന്ന കായിക വ്യവസായത്തിൽ സ്വന്തം സാന്നിധ്യമറിയിക്കുന്ന യുവ വനിതാ ബിസിനസുകാരിയെന്ന നിലയിൽ കാവ്യക്ക് വലിയ സ്ഥാനമുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Kavya Maran is the prominent face and co-manager of the IPL franchise Sunrisers Hyderabad., She serves as an Executive Director at Sun TV Network, expanding her business footprint