ദിയ കൃഷ്ണ വിവാഹിതയായി

ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും /  instagram/ diya_krishna
ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും / instagram/ diya_krishna

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും മോഡലുമായ ദിയ കൃഷ്ണ വിവാഹിതയായി. തമിഴ്‌നാട് സ്വദേശി അശ്വിന്‍ ഗണേഷാണ് വരന്‍. അഭിനേതാക്കളായ കൃഷ്ണകുമാറിന്റെയും സിന്ധുകൃഷ്ണയുടെയും മകളാണ് ദിയ. 

തിരുവനന്തപുരത്തുവെച്ചായിരുന്നു വിവാഹം. അടുത്തസുഹൃത്തുക്കളായ ഇരുവരും ഏറെക്കാലമായി പ്രണയത്തിലാണ്. വിവാഹത്തിന് അവതരിപ്പിക്കാനുള്ള നൃത്തത്തിന്റെ റിഹേഴ്‌സലും ബ്രൈഡല്‍ ഷവറുമെല്ലാം നേരത്തെ ദിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഓസി ടോക്കീസ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ദിയ അത് പുറത്തുവിട്ടപ്പോള്‍, പെട്ടെന്ന് തന്നെ ആരാധകര്‍ അതേറ്റെടുത്തു.

മാസങ്ങള്‍ക്കുമുമ്പ് അശ്വിനെ ചേര്‍ത്തുപിടിച്ച് ചുംബിക്കുന്ന ചിത്രത്തോടൊപ്പം 'സെപ്റ്റംബര്‍ 2024' എന്ന് കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടാണ് ദിയ, വിവാഹം സെപ്റ്റംബറില്‍ നടക്കുമെന്ന് അറിയിച്ചത്. പിന്നീട് ഓരോ കാര്യങ്ങളും ദിയ യൂട്യൂബിലൂടെ അറിയിച്ചുകൊണ്ടേയിരുന്നു. അഭിനേത്രി അഹാന കൃഷ്ണ, ഇഷാനി കൃഷ്ണ, ഹന്‍സിക എന്നിവരാണ് ദിയയുടെ സഹോദരിമാര്‍.
 

Content Highlights: diya krishna weds aswin ganesh