ധർമേന്ദ്രയുടെ പരമ്പരാഗതസ്വത്ത് സണ്ണിക്കോ ബോബിക്കോ അല്ല, ഡിയോൾ കുടുംബത്തിൽ സമ്പന്നനാര്?

ധർമേന്ദ്ര | PTI
ധർമേന്ദ്ര | PTI

ബോളിവുഡിലെ ഏറ്റവും സ്വാധീനമുള്ള ചലച്ചിത്ര കുടുംബങ്ങളിൽ ഒന്നാണ് ഡിയോൾ കുടുംബം. 1,040 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്നു അന്തരിച്ച നടൻ ധർമേന്ദ്രയുടെ പേരിൽ. ഡിയോൾ കുടുംബത്തിലെ ഏറ്റവും സമ്പന്നരിലൊരാളുമായിരുന്നു അദ്ദേഹം. എന്നാൽ ധർമേന്ദ്രയ്ക്ക് ശേഷം കുടുംബത്തിൽ ഏറ്റവും സമ്പന്നൻ ആരാണെന്നറിയാമോ? മക്കളായ സണ്ണി ഡിയോളോ ബോബി ഡിയോളോ അജീതയോ വിജയേതയോ അല്ല. ഹേമാമാലിനിയുടെ മക്കളായ ഇഷാ ഡിയോളും അഹാന ഡിയോളുമല്ല. അത് അഭയ് ഡിയോളാണ്. ധർമേന്ദ്രയുടെ സഹോദരനായ അജിത് ഡിയോളിന്റെയും ഉഷ ഡിയോളിന്റെയും മകനാണ് അഭയ്.

തന്റെ 20 വർഷത്തെ കരിയറിൽ വെറും നാല് ഹിറ്റുകൾ മാത്രമേ അഭയ് നൽകിയിട്ടുള്ളൂ. അദ്ദേഹത്തിന്റെ ചിത്രങ്ങൾ മിക്കതും പ്രശംസ നേടിയെങ്കിലും ബോക്സ് ഓഫിസിൽ വിജയിച്ചിട്ടില്ല.

400 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. സിനിമയിൽ നിന്നല്ല അഭയുടെ സ്വത്തുക്കൾ പ്രധാനമായും വരുന്നത്. സ്മാർട്ട് ഇൻവെസ്റ്റ്‌മെന്റുകളാണ് അദ്ദേഹത്തെ ധനികനാക്കിയതെന്നു പറയാം. ആഡംബര ഭവനങ്ങൾ, റെസ്റ്റോറന്റ് ശൃംഖല, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ എന്നിയാണ് അദ്ദേഹത്തിന്റെ സാമ്പത്തിക സ്രോതസ്സ്. മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിലായി വിലയേറിയ സ്ഥലങ്ങളും വീടുകളുമുണ്ട്. മുംബൈയിലെ അദ്ദേഹത്തിന്റെ വീടിന് ഏകദേശം 27 കോടി രൂപയാണ് വില. 2005-ൽ ധർമേന്ദ്ര നിർമിച്ച സോച്ചാ നാ ഥാ എന്ന ചിത്രത്തിലൂടെയാണ് അഭയ് സിനിമയിലെത്തിയത്.

പരമ്പരാഗതസ്വത്ത്

ജീവിതാവസാനം വരെ സ്വത്തുക്കൾ സമ്പാദിച്ച വ്യക്തിയാണ് ധർമേന്ദ്ര. അദ്ദേഹത്തിന്റെ സ്വത്തുക്കളെച്ചൊല്ലി കുടുംബത്തിൽ യാതൊരു തർക്കങ്ങളും നിലവിലില്ല. ധർമേന്ദ്രയുടെ സ്വദേശമായ പഞ്ചാബി ഗ്രാമത്തിലെ കോടികൾ വിലയുള്ള പാരമ്പര്യ ഭൂമിയുടെ അവകാശം അദ്ദേഹത്തിന്റെ മക്കൾക്കാർക്കുമല്ല ലഭിക്കുക. ജീവനോടെയിരിക്കുമ്പോൾ തന്നെ ആ ഭൂമി അദ്ദേഹം മറ്റു ചിലർക്ക് നൽകിയിരുന്നു.

ചെറുപ്പകാലം ധർമേന്ദ്ര ചെലവിട്ടത് ആ ഗ്രാമത്തിലായിരുന്നു. അദ്ദേഹത്തിന്റെ അച്ഛന് അവിടെ ഭൂമിയുണ്ടായിരുന്നു, 1950-കളിൽ അദ്ദേഹം മുംബൈയിലേക്ക് പോയതിന് ശേഷം, അതിലെ കൃഷിയും പരിപാലനവും കസിന്മാരും അവരുടെ മക്കളും ഏറ്റെടുത്തു. 2015-ൽ, ധർമേന്ദ്ര തന്റെ ഗ്രാമത്തിലെത്തിയപ്പോൾ, ആ ഭൂമി ദശാബ്ദങ്ങളോളം അവിടം പരിപാലിച്ച തന്റെ സഹോദരപുത്രന്മാർക്ക് സമ്മാനമായി നൽകുകയായിരുന്നു. അഞ്ചു കോടി വിലവരുന്ന ആസ്തിയാണിത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover the surprising heir to the Deol family`s immense wealth. It`s not Sunny, Bobby, or Hema Malini`s daughters, but a lesser-known member. Find out who!