സ്‌കാന്‍ ചെയ്യാതിരിക്കുന്നത് കുറച്ച് ചെലവാക്കുന്നതിന് തുല്യം, യുപിഐ ഡിലീറ്റാക്കിയ കഥ പറഞ്ഞ് അനാം മിര്‍സ

അനാം മിര്‍സയും സാനിയ മിര്‍സയും
അനാം മിര്‍സയും സാനിയ മിര്‍സയും

ടെന്നീസ് താരം സാനിയ മിര്‍സയുടെ സഹോദരിയാണ് അനാം മിര്‍സ. അത് മാത്രമല്ല അനാമിന്റെ വിലാസം. ഇന്‍സ്റ്റാഗ്രാമില്‍ നാല് ലക്ഷത്തിന് മുകളില്‍ ഫോളോവേഴ്‌സുളള ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയാണ് അനാം. 'ചെറിയ മാറ്റങ്ങള്‍, വലിയ ഇമ്പാക്ടുകള്‍' എന്ന തലക്കെട്ടോടെ ഇന്‍സ്റ്റയില്‍ പുതിയ സീരീസ് തുടങ്ങിയിരിക്കുകയാണ് അനാം. നാലാമത്തെ എപ്പിസോഡില്‍ താന്‍ ഈ വര്‍ഷം ഗൂഗിള്‍ പേ ഉപയോഗം നിര്‍ത്തിയത് അറിയിച്ചിരിക്കുകയാണ് അവര്‍. ഗൂഗിള്‍ പേ മാത്രമല്ല, ഒരു യുപിഐ ആപ്പും ഉപയോഗിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. ഇത് ഒരുപാട് മാറ്റമുണ്ടാക്കിയെന്നും അവര്‍ പറയുന്നു.

' ചെറിയ മാറ്റങ്ങള്‍ വലിയ ഇമ്പാക്ടാണ് ഉണ്ടാക്കുന്നത്. യുപിഐ ഉപയോഗിക്കുന്നത് പൂര്‍ണമായും നിര്‍ത്തി'- അനാം കുറിച്ചു. സ്‌കാന്‍ ചെയ്യാതിരിക്കുന്നത് കുറച്ച് ചെലവാക്കുന്നതിന് തുല്യമാണെന്നും പണം എവിടേക്ക് പോകുന്നുവെന്ന് മനസ്സിലായെന്നും അവര്‍ ഇന്‍സ്റ്റാ പോസ്റ്റിന്റെ താഴെ കുറിച്ചു.

തുടക്കത്തില്‍ ബുദ്ധിമുട്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അത് ശീലമായെന്നും അനാം വീഡിയോയില്‍ പറയുന്നു.

Content Highlights: Anaam Mirza, influencer and Sania Mirza`s sister, shares her experience ditching UPI apps, saving money, and impacting her spending habits.