ഈ മത്സ്യങ്ങളെ വലിയ അക്വേറിയങ്ങളില്‍ മാത്രമേ വളര്‍ത്താവൂ

അക്വേറിയങ്ങളില്‍ വളരുന്ന മത്സ്യങ്ങളെല്ലാം ഒരേ സ്വഭാവമുള്ളവരല്ല. ഓരോ മത്സ്യത്തിന്റെയും പ്രത്യേകത അറിഞ്ഞുവണം അവയെ ഏത് വലിപ്പത്തിലുള്ള അക്വേറിയത്തില്‍ വളര്‍ത്തണമെന്ന് തീരുമാനിക്കാന്‍. ചെറിയ മത്സ്യങ്ങള്‍ക്കായി ഗ്ലോബുകള്‍ പോലെയുള്ളവ തിരഞ്ഞെടുക്കാം. വലിയ മത്സ്യങ്ങളെ വാങ്ങുമ്പോള്‍ അക്വേറിയത്തിന്റെ നീളത്തിനും വീതിക്കുമാണ് ഉയരത്തേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത്. ക്യൂബ് ആകൃതിയിലോ ഉയരത്തിലോ ഉള്ളവയേക്കാള്‍ റെക്റ്റാംഗുലര്‍ ആകൃതിയിലുള്ളവയാണ് മത്സ്യങ്ങള്‍ക്ക് നല്ലത്. വലിയ മത്സ്യങ്ങളെ ഇടുമ്പോള്‍ ശക്തമായ ഫില്‍റ്ററും ബലവും ഉറപ്പാക്കണം.
അരോവാന
മെറ്റാലിക് തിളക്കവും ഡ്രാഗണിന്റെപോലത്തെ ശരീരവുമുള്ളവരാണ് അരോവാനകള്‍. മൂന്നടിവരെ വലിപ്പംവെക്കുന്നവ. അതുകൊണ്ടുതന്നെ നീന്തിത്തുടിക്കാന്‍ ഒരുപാട് സ്ഥലം ഇക്കൂട്ടര്‍ക്കുവേണം. വലിയ ടാങ്കിലോ അക്വേറിയത്തിലോ ആണ് ഇവയെ വളര്‍ത്തേണ്ടത്.
ഓസ്‌കര്‍ ഫിഷ്
ബുദ്ധിശക്തിയുള്ള മത്സ്യങ്ങളാണ് ഓക്‌സര്‍ ഫിഷുകള്‍. ഉടമസ്ഥരുമായി ആശയവിനിമയം നടത്താനുള്ള കഴിവുണ്ടേ്രത ഇക്കൂട്ടര്‍ക്ക്. ചെറുപ്രായത്തിലാണ് ഇവയെ സാധാരണയായി ഏറ്റവുമധികം വില്‍ക്കപ്പെടുന്നത്. എന്നാല്‍ വളരെവേഗം വലിപ്പം വെക്കുന്നവര്‍കൂടിയാണ് ഇവരെന്ന് അറിയണം. ഇവരുടെ മാനസികനില നല്ലതാവാനും ശാരീരികമായ സൗകര്യത്തിനും വലിയ അക്വേറിയങ്ങള്‍ അനിവാര്യമാണ്.
ഡിസ്‌കസ് ഫിഷ്
സമാധാനപ്രിയരും കാഴ്ചയില്‍ അതീവസൗന്ദര്യമുള്ളവരുമാണ് ഡിസ്‌കസ് ഫിഷ്. അക്വേറിയത്തിലെ രാജാക്കന്‍മാരെന്ന് പലപ്പോഴും ഇവയെ വിളിക്കാറുണ്ട്. ഇവയ്ക്ക് ആരോഗ്യത്തോടെ വളരാന്‍ അക്വേറിയത്തില്‍ അധികം സ്ഥലം വേണം. കൂട്ടത്തോടെ വളര്‍ത്തുന്നതാണ് ഉചിതം എന്നതുകൊണ്ടുതന്നെ വലിയ ടാങ്ക് ആവശ്യമായി വന്നേക്കും.
സില്‍വര്‍ ഡോളര്‍ ഫിഷ്
വേഗത്തില്‍ നീന്തുന്നവരാണ് ഇക്കൂട്ടര്‍, കൂട്ടത്തോടെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരും. ആറിഞ്ച് വരെ ഒരു മത്സ്യം വളരാം. പരിക്കുകള്‍ പറ്റാതിരിക്കാന്‍ വലിയ ടാങ്കില്‍ തന്നെ ഇവയെ വളര്‍ത്താം.
പാകു
പിരാനയുമായി സാമ്യമുള്ള മത്സ്യമാണ് പാകു. രണ്ടടി വരെ വലിപ്പം വെക്കും. വിശാലമായി ജീവിക്കാന്‍ വലിയ അക്വേറിയങ്ങള്‍ ഇവയ്ക്ക് ആവശ്യമുണ്ട്.