മുപ്പത് വര്‍ഷത്തെ പാരമ്പര്യവുമായി ഗ്ലോബല്‍ എജുക്കേഷന്‍ കണ്‍സള്‍ട്ടന്റ്‌സ്‌

ഗ്ലോബല്‍ എജുക്കേഷന്‍ കണ്‍സള്‍ട്ടന്റ്‌സ്‌
ഗ്ലോബല്‍ എജുക്കേഷന്‍ കണ്‍സള്‍ട്ടന്റ്‌സ്‌

വര്‍ഷം 1993. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് വിദേശപഠനം എളുപ്പമല്ലാത്ത കാലഘട്ടം. എന്നാല്‍, അസാധ്യമെന്ന് തോന്നുന്നതിനിടയിലും വിദ്യാര്‍ഥികള്‍ക്ക് അമേരിക്കയിലും മറ്റു രാജ്യങ്ങളിലും അഡ്മിഷന്‍ നേടിക്കൊടുത്ത് സ്വീകാര്യത നേടി. അങ്ങനെ, കേരളത്തില്‍ ആദ്യമായി ആരംഭിച്ച ഏജന്‍സികളില്‍ ഒന്നായ ഗ്ലോബല്‍ എജുക്കേഷന്‍ കണ്‍സള്‍ട്ടന്റ്‌സ് വിശ്വാസ്യതയുടെ പര്യായമായി. ഇന്ന്, പ്ലസ് ടു കഴിഞ്ഞും ബിരുദം പൂര്‍ത്തിയാക്കിയും തുടര്‍പഠനങ്ങള്‍ക്കായി വിദേശത്തേക്ക് ചേക്കേറുന്നവരുടെ എണ്ണം കൂടുതലാണ്. അതിനനുസരിച്ചു ഒട്ടേറെ കണ്‍സള്‍ട്ടന്റ് സ്ഥാപനങ്ങളും മുളപൊട്ടി. എന്നാല്‍ ഈ രംഗത്ത് ചുവടുറപ്പിച്ചവര്‍ ചുരുക്കമാണ്. 

ഇവിടെയാണ് മുപ്പത് വര്‍ഷത്തെ പാരമ്പര്യവുമായി ഗ്ലോബല്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. അര്‍പ്പണബോധവും നൂറ് ശതമാനം സുതാര്യമായ പ്രവര്‍ത്തനമികവും തന്നെ കാരണം. വിദേശ പഠനം കേരളത്തിലെ സാധാരണക്കാരിലേക്ക് ഇന്നത്തെ നിലയില്‍ എത്തിക്കുന്നതില്‍ ഗ്ലോബല്‍ എഡ്യൂക്കേഷന്‍ വഹിച്ച പങ്ക് ചെറുതല്ല. സ്റ്റാന്‍ഫോര്‍ഡും ഓക്‌സ്‌ഫോര്‍ഡും ഉള്‍പ്പെടെ ലോകത്തിലെ മികച്ച യൂണിവേഴ്‌സിറ്റികളിലേക്കുപോലും ഗ്ലോബല്‍ വിദ്യാര്‍ഥികളെ അയച്ചിട്ടുണ്ട്. 

നിലവാരമുള്ള വിദ്യാഭ്യാസം
യു.എസ്, യു.കെ, ഓസ്‌ട്രേലിയ, അയര്‍ലന്‍ഡ്, കാനഡ, ന്യൂസ്ലാന്‍ഡ് എന്നീ രാജ്യങ്ങളിലേക്കാണ് വിദ്യാര്‍ഥികളെ അയക്കുക. വിദ്യാര്‍ഥിയുടെ അക്കാദമിക് പ്രൊഫൈലും പെര്‍ഫോമന്‍സും ബഡ്ജറ്റും വിലയിരുത്തി, അവര്‍ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റിയാണ് ഗ്ലോബല്‍ എഡ്യൂക്കേഷന്‍ തിരഞ്ഞെടുത്തു നല്‍കുക. വളരെ ഗൗരവമായി പഠനത്തെ സമീപിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മികച്ച ഓപ്ഷനാണിത്. നിലവില്‍ ഇംഗ്ലീഷ് ഭാഷാ രാജ്യങ്ങളിലേക്കാണ് വിദ്യാര്‍ഥികളെ അയക്കുക. മറ്റു രാജ്യങ്ങളിലേക്ക് പോയാല്‍ പഠനവും പാര്‍ട്ട് ടൈം ജോലി ഉണ്ടെങ്കില്‍ അതും പ്രയാസമാകും എന്നതാണ് കാരണം. കൂടാതെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ഥികളെ അയക്കാനും ഗ്ലോബല്‍ എഡ്യൂക്കേഷന്‍ മുതിരുന്നില്ല. 

ഗ്ലോബല്‍ എഡ്യൂക്കേഷനിലേക്ക് ഒരു വിദ്യാര്‍ഥി എത്തിയാല്‍ ആദ്യം ഒരു കൗണ്‍സിലിംഗ് സെഷന്‍ ഉണ്ടാവും. എന്താണ് വിദ്യാര്‍ഥിയുടെ താല്പര്യം, ഏതു തരത്തിലുള്ള കോഴ്‌സ് ആണ് ഉചിതം, ഭാവി പദ്ധതികള്‍ എന്തൊക്കെ എന്നിങ്ങനെ ഇതിലൂടെ അറിയാനാകും. ഇതിനുശേഷമാണ് രാജ്യം തിരഞ്ഞെടുക്കുക. തുടര്‍ന്ന് ആപ്ലിക്കേഷന്‍ നടപടിക്രമങ്ങള്‍, അഡ്മിഷന്‍, അഡ്മിഷന്‍ ലഭിച്ചാല്‍ വിസ തുടങ്ങിയ സേവനങ്ങള്‍ എല്ലാം ഗ്ലോബല്‍ എഡ്യൂക്കേഷന്റെ കൈയില്‍ ഭദ്രമാണ്. 

പ്ലസ് ടു കഴിഞ്ഞ ഉടന്‍ വിദേശപഠനത്തിനായി പോകുന്നവരുടെ എണ്ണം ഇപ്പോള്‍ ഉയരുന്നുണ്ട്. അതേസമയം, അതിലൂടെ വലിയ കടക്കെണിയില്‍ ആകുന്നവരും അനേകമാണ്. എന്നാല്‍, തങ്ങളെ സമീപിക്കുന്ന കുടുംബത്തിന്റെ സാമ്പത്തികഭദ്രത കൂടി കണക്കിലെടുത്തുകൊണ്ടാണ് ഗ്ലോബല്‍ എഡ്യൂക്കേഷണല്‍ പ്രവര്‍ത്തിക്കുന്നത്. കുടുംബത്തിന്റെ തീരുമാനത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെന്നു തോന്നിയാല്‍ ഉചിതമായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും നല്‍കും. അത് അപ്രിയസത്യങ്ങള്‍ ആയാലും തുറന്നുപറയുക തന്നെ ചെയ്യും. 

മറ്റ് ഏജന്‍സികള്‍ പ്രൈവറ്റ് കോളേജുകളെയും ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളെയും പ്രൊമോട്ട് ചെയ്യുമ്പോള്‍ ഗ്ലോബല്‍ എഡ്യൂക്കേഷണല്‍ പ്രൊമോട്ട് ചെയ്യുന്നത് ലോക റാങ്കിങ്ങിലുള്ള ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളും ബാച്ചിലേഴ്‌സ്/ മാസ്റ്റേഴ്‌സ് ഡിഗ്രിയും ആണ്. ഇന്റര്‍നാഷണല്‍ അക്രഡിറ്റേഷനുള്ള ഇന്ത്യയിലെ ഏജന്‍സികളില്‍ ഒന്നാണ് ഇവര്‍.

ഉത്തരവാദിത്തമുള്ള കണ്‍സള്‍ട്ടന്റ്‌സ്
ഉത്തരവാദിത്തമുള്ള കണ്‍സള്‍ട്ടന്റസ് ആണ് ഗ്ലോബല്‍ എഡ്യൂക്കേഷണല്‍. യൂണിവേഴ്‌സിറ്റികളിലേക്ക് വിദ്യാര്‍ഥികളെ അയക്കല്‍ മാത്രമല്ല, തുടര്‍ന്നുള്ള അവരുടെ പഠനവും പ്രവര്‍ത്തനവും നിരീക്ഷിക്കുന്നുണ്ട്. അവര്‍ക്ക് യൂണിവേഴ്‌സിറ്റികളില്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍, കോഴ്‌സ് മാറണമെന്ന് തോന്നിയാല്‍ സഹായത്തിനു ഗ്ലോബല്‍ എഡ്യൂക്കേഷണല്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്.

പി. മനോജ് ആണ് ഗ്ലോബല്‍ എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്റ്‌സിന്റെ സ്ഥാപകനും സി.ഇ.ഒ.യും. തന്റെ സ്ഥാപനത്തിന്റെ പിറവിയെപ്പറ്റി മനോജ് പറയുന്നതിങ്ങനെ; എം.ബി.എ ചെയ്യാന്‍ യു.കെയിലേക്ക് പോകാന്‍ ഒട്ടേറെ ശ്രമം നടത്തി. എന്നാല്‍ ആ കാലത്ത് വിദേശ യൂണിവേഴ്‌സിറ്റികളിലെ അഡ്മിഷനെ പറ്റി വിവരങ്ങള്‍ കിട്ടാന്‍ ബുദ്ധിമുട്ടായതുകൊണ്ടു ആ ശ്രമം വിജയിച്ചില്ല. ശേഷം ഹൈദരാബാദില്‍ പോയി പഠനം പൂര്‍ത്തിയാക്കി. ആ കാലത്ത് അവിടുന്ന് ആളുകള്‍ വിദേശത്തേക്ക് പോകുന്നത് ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് നാട്ടിലെത്തി ഒരു ബിസിനസിനെ പറ്റി ചിന്തിച്ചപ്പോള്‍ ആദ്യം മനസിലെത്തിയത് എഡ്യൂക്കേഷണല്‍ കണ്‍സള്‍ടന്റ് എന്നതാണ്. അവിടുന്ന് വളര്‍ന്നുതുടങ്ങി. ഈ സ്ഥാപനത്തിലൂടെ ഇതുവരെ പതിനായിരത്തിലധികം പേര്‍ വിവിധ രാജ്യത്തെ ഒട്ടേറെ യൂണിവേഴ്‌സിറ്റികളില്‍ പഠനം പൂര്‍ത്തിയാക്കി.

ഗ്ലോബലിലൂടെ വിദേശപഠനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികളുടെ വിജയശതമാനം 99% ആണ്. വിദ്യാര്‍ത്ഥികളെ പറഞ്ഞയക്കുക എന്നതല്ല, വിദേശരാജ്യങ്ങളില്‍ അവര്‍ ബുദ്ധിമുട്ടരുത് എന്നതാണ് സ്ഥാപനത്തിന്റെ പ്രഥമ പരിഗണന. ഫഹദ് ഫാസില്‍, ജേക്‌സ് ബിജോയ് തുടങ്ങിയ പ്രമുഖര്‍, സംവിധായകരുടെയും സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും മക്കള്‍ എന്നിങ്ങനെ ഗ്ലോബലിലൂടെ സ്വപ്നചിറകിലേറി വിദേശത്തേക്ക് പറന്നവര്‍ അനേകരാണ്.  

കൊച്ചി കലൂര്‍ മെട്രോയ്ക്ക് സമീപമാണ് ഹെഡ് ഓഫീസ്. കോട്ടയം, അങ്കമാലി, തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളില്‍ ഫെസിലിറ്റേഷന്‍ സെന്ററുകളുമുണ്ട്. ഗ്ലോബല്‍ എഡ്യൂക്കേഷണലിന്റെ സ്വീകാര്യത ഏറിയതോടെ മറ്റു പല ഏജന്‍സികളും ഈ പേര് ഉപയോഗിക്കുന്നുണ്ട്. അതിനാല്‍, ഏജന്‍സിയെ സമീപിക്കുമ്പോള്‍ അത് യഥാര്‍ത്ഥ 'ഗ്ലോബല്‍ എഡ്യൂക്കേഷണല്‍ കണ്‍സള്‍ടന്റ്‌സ്' ആണെന്ന് ഉറപ്പാക്കുക. വെബ്‌സൈറ്റ് : https://www.globaledu.in/. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9020500700

Content Highlights: global educational consultants