പുതുവര്‍ഷം പൊന്നണിയും; വാര്‍ഷിക ജ്യോതിഷഫലം

ജ്യോതിഷം
#എടക്കാട്ട് സുധീഷ് നാരായണൻ
ഫോട്ടോ: അരുൺ ഇടപ്പള്ളി
ഫോട്ടോ: അരുൺ ഇടപ്പള്ളി

മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4
ചിങ്ങം: സ്വന്തം കഴിവുകള്‍ അഭിവൃദ്ധിപ്പെടുത്താന്‍ സാധിക്കും. പ്രശംസാപത്രങ്ങളും അവാര്‍ഡുകളും ലഭ്യമാകും. കുടുംബത്തിലുള്ളവര്‍ക്ക് അസുഖങ്ങള്‍ ബാധിക്കാനിടയുണ്ട്.
കന്നി: ദാനധര്‍മങ്ങള്‍ ചെയ്യാനിടയുണ്ടാവും. ആത്മാഭിമാനം വര്‍ധിക്കും. സ്ത്രീജനങ്ങളില്‍നിന്ന് സഹായം ലഭ്യമാകും.
തുലാം: വരവിനെക്കാള്‍ ചെലവ് വര്‍ധിക്കും. നേതൃസ്ഥാനങ്ങളില്‍ ശോഭിക്കും. സഹോദരങ്ങളുമായി അകല്‍ച്ചയുണ്ടാവും.
വൃശ്ചികം: ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവേണം. ഉദ്യോഗത്തില്‍ പ്രൊമോഷന്‍ ലഭ്യമാകും. ആശുപത്രിവാസത്തിന് സാധ്യത.
ധനു: മാനഹാനിയുണ്ടാവാം. പുതിയ സൗഹൃദങ്ങള്‍ ഉടലെടുക്കും. ആരോഗ്യനില മെച്ചപ്പെടും.
മകരം: ബിസിനസ് അഭിവൃദ്ധിപ്പെടും. ഇന്റര്‍വ്യൂകളില്‍ വിജയിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനവസരം വന്നുചേരും.
കുംഭം: പ്രേമകാര്യങ്ങളില്‍ വിജയിക്കും. പൂജകളില്‍ പങ്കുകൊള്ളാം. കടംവാങ്ങി കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടിവരും.
മീനം: പുതിയ വാഹനം അധീനതയില്‍ വന്നുചേരും. മനസ്സിന് ശാന്തി ലഭിക്കും. പൈതൃകസ്വത്ത് അധീനതയിലാവും.
മേടം: എല്ലാ രംഗത്തും വിജയിക്കും. മേലധികാരികളുമായി അഭിപ്രായവ്യത്യാസമുണ്ടാകും. തര്‍ക്കങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കാനിടയാവും.
എടവം: വരുമാനം വര്‍ധിക്കും. കുടുംബത്തില്‍ ഉത്തരവാദിത്വം വര്‍ധിക്കും. സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട ആനുകൂല്യം ലഭ്യമാകും.
മിഥുനം: ശരിയായ തീരുമാനങ്ങളെടുക്കാന്‍ സാധിക്കും. ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും. ഭൂമിയില്‍നിന്ന് ആദായം ലഭിക്കും.
കര്‍ക്കടകം: സാമ്പത്തികനില ഭദ്രമാകും. ഉല്ലാസയാത്രകളില്‍ പങ്കുകൊള്ളും. അപ്രതീക്ഷിതമായി ധനനഷ്ടമുണ്ടാകും.

എടവക്കൂര്‍ (കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2)

ചിങ്ങം: സഹോദരഗുണം ലഭിക്കും. സര്‍ക്കാര്‍ ജോലിക്ക് സാധ്യതയുണ്ടാവും. സ്ത്രീജനസഹായം ലഭ്യമാകും.
കന്നി: അസുഖങ്ങള്‍ ഭേദമാകും. സ്ഥാനക്കയറ്റം ലഭ്യമാകും. ആഭരണങ്ങള്‍ അധീനതയിലാവും.
തുലാം: ദൂരയാത്രകള്‍ ചെയ്യേണ്ടിവരും. മംഗളകര്‍മങ്ങള്‍ക്ക് നേതൃത്വം വഹിക്കും. കരള്‍രോഗങ്ങളെ കരുതിയിരിക്കണം.
വൃശ്ചികം: വാഹനങ്ങളില്‍നിന്ന് വരുമാനം ലഭ്യമാകും. ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കും. ആശുപത്രിവാസം വേണ്ടിവന്നേക്കും.
ധനു: ഉന്നതവിദ്യാഭ്യാസരംഗത്ത് ഉയര്‍ച്ചയുണ്ടാവും. ശത്രുവിജയം സാധ്യമാകും. സംഘടനകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരും.
മകരം: പുതിയ ജോലിയില്‍ പ്രവേശിക്കും. ഗൃഹനിര്‍മാണം ത്വരിതഗതിയിലാവും. സമൂഹത്തില്‍ അംഗീകരിക്കപ്പെടും.
കുംഭം: ശുഭാപ്തിവിശ്വാസത്തോടെ പ്രവര്‍ത്തിക്കും. മേലധികാരികളുടെ പ്രശംസയ്ക്ക് പാത്രമാവും. ഗുരുജനങ്ങളുടെ വിയോഗം മനസ്സിനെ അസ്വസ്ഥമാക്കും.
മീനം: ഭൂമിയില്‍നിന്ന് ആദായം ലഭിക്കും. സംഘടനാനേതൃത്വം വഹിക്കും. അപ്രതീക്ഷിതമായി ധനലാഭമുണ്ടാകും.
മേടം: പൗരുഷത്തോടെ പെരുമാറും. ദൂരയാത്രകള്‍ നടത്തും. ഭാര്യയുമായി അഭിപ്രായവ്യത്യാസമുണ്ടാകും.
എടവം: കടബാധ്യത വര്‍ധിക്കാനിടയുണ്ട്. ജോലിസ്ഥലത്ത് പ്രശ്‌നങ്ങള്‍ ഉദയംചെയ്യാനിടയുണ്ട്. തര്‍ക്കങ്ങള്‍ മധ്യസ്ഥതവഴി പരിഹരിക്കാന്‍ സാധിക്കും.
മിഥുനം: അവാര്‍ഡുകളോ പ്രശംസാപത്രങ്ങളോ ലഭിക്കും. ബിസിനസില്‍ കൂടുതല്‍ വരുമാനം ലഭിക്കും. വിദ്യാഭ്യാസകാര്യത്തില്‍ അലസത പ്രദര്‍ശിപ്പിക്കും.
കര്‍ക്കടകം: വ്യവഹാരങ്ങളില്‍ അനുകൂലതീരുമാനമുണ്ടാകും. ഗൃഹത്തില്‍ പൂജാദിമംഗളകര്‍മങ്ങള്‍ നടക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടയുണ്ടാവും.


മിഥുനക്കൂര്‍ (മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4)
ചിങ്ങം: പുതിയ ജോലിയില്‍ പ്രവേശിക്കും. ശാരീരികാരോഗ്യം വര്‍ധിക്കും. സന്താനങ്ങളുടെ ശ്രേയസ്സ് വര്‍ധിക്കും.
കന്നി: വിദ്യാഭ്യാസരംഗത്ത് പുരോഗതി ദൃശ്യമാകും. കൃഷിയില്‍ ആദായമുണ്ടാകും. ബിസിനസില്‍ നേട്ടമുണ്ടാകും.
തുലാം: സാമ്പത്തികനില അനുകൂലമാവും. വിനോദയാത്രകളില്‍ പങ്കാളിയാവും. വാഹനാപകടം സൂക്ഷിക്കണം.
വൃശ്ചികം: കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനവസരം വന്നുചേരും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം ലഭിക്കും.
ധനു: ഭാര്യയുടെ സ്വത്ത് അധീനതയിലാവും. വിദേശജോലി കരഗതമാവും. വ്യാപാരത്തില്‍  പുരോഗതിയുണ്ടാവും.
മകരം: വ്യാപാരത്തില്‍ നല്ല ആദായമുണ്ടാവും. ഏര്‍പ്പെടുന്ന തൊഴിലില്‍നിന്ന് ലാഭമുണ്ടാവും. ബന്ധുസമാഗമം മനസ്സന്തോഷം നല്‍കും.
കുംഭം: പിതൃസ്വത്ത് അധീനതയിലാവും. സുഹൃത്തുക്കളുമായി പുതിയ ബിനിനസ് സംരഭങ്ങളില്‍ പങ്കാളിയാവും. പുതിയ വാഹനം അധീനതയില്‍ വന്നുചേരും.
മീനം: ശത്രുശല്യം വര്‍ധിക്കും. ആശുപത്രിവാസത്തിന് സാധ്യത. വീട്ടില്‍നിന്ന് മാറിനില്‍ക്കേണ്ടിവരും.
മേടം: ഭാര്യാഭര്‍തൃബന്ധം സുദൃഢമാകും. പൂര്‍വികസ്വത്ത് അധീനതയിലാവും. ബിസിനസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.
എടവം: ആഗ്രഹങ്ങള്‍ പലതും സാധിക്കും. വിനോദയാത്രയില്‍ പങ്കാളിയാവും. വ്യവഹാരങ്ങള്‍ പ്രതികൂലമാവും.
മിഥുനം: ബിസിനസില്‍ വിജയം കൈവരിക്കും. ഓഹരി ഇടപാടില്‍ നഷ്ടംവരാം. ജോലിസ്ഥലത്ത് അംഗീകാരം ലഭിക്കും.
കര്‍ക്കടകം: വ്യവഹാരങ്ങളില്‍ വിജയം കൈവരിക്കും. സമൂഹത്തില്‍ മാന്യത വര്‍ധിക്കും. പരീക്ഷകളില്‍ ഉന്നതവിജയമുണ്ടാവും.

കര്‍ക്കടകക്കൂര്‍ (പുണര്‍തം 1/4, തിരുവാതിര, പൂയം, ആയില്യം) 
ചിങ്ങം: സന്താനങ്ങള്‍ക്ക് ശ്രേയസ്സുണ്ടാവും. പ്രേമകാര്യങ്ങളില്‍ വിജയിക്കും. കടംകൊടുത്ത പണം തിരിച്ചുകിട്ടും.
കന്നി: സുഹൃദ്സഹായം ലഭ്യമാകും. വിദേശവാസത്തിനുള്ള അവസരം ലഭിക്കും. കൃഷിയില്‍നിന്ന് ആദായം ലഭിക്കും.
തുലാം: വാഹനം മാറ്റിവാങ്ങാന്‍ സാധിക്കും. വിനോദയാത്രയില്‍ പങ്കുകൊള്ളും. സ്ഥാനക്കയറ്റം ലഭിക്കും.
വൃശ്ചികം: വരവിനെക്കാള്‍ ചെലവനുഭവപ്പെടും. കുടുംബത്തില്‍ സമാധാനമുണ്ടാവും. ഭവനനിര്‍മാണത്തിലേര്‍പ്പെടും.
ധനു: ബന്ധുസമാഗമം സന്തോഷം നല്‍കും. കടം വീട്ടാന്‍ സാധിക്കും. ആഭരണം വാങ്ങാന്‍ സാധിക്കും.
മകരം: ജോലിസ്ഥലത്ത് ചില പ്രശ്‌നങ്ങള്‍ ഉദയംചെയ്യും. ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും.
കുംഭം: പൂര്‍വികസ്വത്ത് അധീനതയിലാവും. ബന്ധുക്കളുമായി രമ്യതയിലാവും. കേസുകള്‍ ഒത്തുതീര്‍പ്പാക്കും.
മീനം: വീട് വിട്ടുനില്‍ക്കേണ്ട സന്ദര്‍ഭമുണ്ടാവും. ആരോഗ്യനില മെച്ചപ്പെടും. ശത്രുശല്യം കൂടാനിടയുണ്ട്.
മേടം: സമൂഹമധ്യത്തില്‍ അംഗീകാരം ലഭിക്കും. വാടകയിനത്തിലുള്ള വരുമാനം വര്‍ധിക്കും. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയില്‍ മികച്ച വിജയം ലഭിക്കും.
എടവം: ധാരാളം പണം കൈകാര്യംചെയ്യാന്‍ സാധിക്കും. വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും. ഊഹക്കച്ചവടത്തില്‍ നഷ്ടം സംഭവിക്കും.
മിഥുനം: തൊഴില്‍പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. കലാകാരന്മാര്‍ക്ക് അംഗീകാരം ലഭിക്കും. ദൂരയാത്ര ആവശ്യമായിവരും.
കര്‍ക്കടകം: പതിവിലധികം പണം വന്നുചേരും. ആശുപത്രിവാസത്തിന് സാധ്യത. ക്രയവിക്രയങ്ങളില്‍ നേട്ടമുണ്ടാവും.

ചിങ്ങക്കൂര്‍ (മകം, പൂരം, ഉത്രം 1/4) 
ചിങ്ങം:കുടുംബജീവിതം സന്തോഷപ്രദമാകും. അധികച്ചെലവുകള്‍ വന്നുപെടും. നല്ല അനുഭവങ്ങള്‍ ഉണ്ടാവും.
കന്നി:വിദേശ ജോലി തരപ്പെടും. വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാവും. ഗൃഹത്തില്‍ പൂജാദിമംഗളകര്‍മങ്ങള്‍ നടക്കും.
തുലാം:കലാകാരന്മാര്‍ അംഗീകരിക്കപ്പെടും. സന്താനങ്ങള്‍ക്ക് ശ്രേയസ്സുണ്ടാവും. വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും.
വൃശ്ചികം:വലിയ ചെലവുകള്‍ വന്നുപെടും. കുടുംബത്തില്‍നിന്ന് അകന്നുനില്‍ക്കേണ്ടിവരും. ജോലിയില്‍ സ്ഥലംമാറ്റം ലഭിക്കും.
ധനു:വാഹനാപകടങ്ങളെ കരുതിയിരിക്കണം. ഭാര്യാസ്വത്ത് അധീനതയിലാവും. പിതാവിന്റെ ശ്രേയസ്സ് വര്‍ധിക്കും.
മകരം:ജോലിസ്ഥലത്ത് പ്രയാസങ്ങള്‍ അനുഭവപ്പെടും. ആദരവിന് പാത്രമാവും. ക്രയവിക്രയങ്ങളില്‍നിന്ന് വരുമാനം ഉണ്ടാവും.
കുംഭം:പൂര്‍വികസ്വത്ത് അനുഭവയോഗ്യമാകും. കൃഷിയില്‍ നഷ്ടം അനുഭവപ്പെടും. ഭാര്യയുമായി പിണങ്ങേണ്ടിവരും.
മീനം:സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടാവും. ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. പിതാവ് മുഖേന പണം വന്നുചേരും.
മേടം:ഓഹരിയില്‍നിന്ന് വരുമാനം ലഭിക്കും. സ്വത്ത് ഭാഗംവെച്ച് ലഭിക്കും. വിദ്യാഭ്യാസരംഗത്ത് പുരോഗതിയുണ്ടാവും.
ഇടവം:എല്ലാ കാര്യത്തിലും ധൈര്യം പ്രകടിപ്പിക്കും. ഏറ്റെടുത്ത കാര്യങ്ങളെല്ലാം വിജയിപ്പിക്കാന്‍ കഴിയും. കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാവും.
മിഥുനം:പ്രേമകാര്യങ്ങളില്‍ വിജയിക്കും. പുതിയ സംരംഭങ്ങള്‍ ഏറ്റെടുക്കും. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് ശുഭകാലം.
കര്‍ക്കടകം:ആരോഗ്യ നിലമെച്ചപ്പെടും. അനാവശ്യകാര്യങ്ങളില്‍ ഇടപെടരുത്. കുടുംബത്തില്‍ ബാധ്യതയുണ്ടാവും.

കന്നിക്കൂര്‍ (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ചിങ്ങം: കുടുംബസുഖം വര്‍ധിക്കും. അകാരണമായി ഉത്കണ്ഠയുണ്ടാവും. ചില നല്ല അനുഭവങ്ങളുണ്ടാവും.
കന്നി: ആത്മവിശ്വാസം വര്‍ധിക്കും. സമൂഹത്തില്‍ അംഗീകാരം ലഭിക്കും. ആഗ്രഹിച്ച ജോലിയില്‍ പ്രവേശനം ലഭിക്കും.
തുലാം: തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. വിദേശത്തുനിന്ന് ധനാഗമം ഉണ്ടാവും. ആയുധങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം.
വൃശ്ചികം: കുടുംബത്തിലെ ആഘോഷത്തില്‍ പങ്കുകൊള്ളും. മാതൃസ്വത്ത് അധീനതയിലാവും. ബാങ്ക്ബാലന്‍സ് വര്‍ധിപ്പിക്കാന്‍ സാധിക്കും.
ധനു: ജോലിയില്‍ പ്രമോഷന്‍ ലഭിക്കും. സ്ത്രീജനങ്ങള്‍ മുഖേന സഹായം ലഭിക്കും. വിലപ്പെട്ടരേഖകള്‍ കൈവശം വന്നുചേരും.
മകരം: വാഹനം വാങ്ങാന്‍ സാധിക്കും. ബിസിനസ്സില്‍നിന്ന് നല്ലവരുമാനം ലഭിക്കും. പിതൃസ്വത്ത് അധീനതയിലാവും.
കുംഭം: തിരഞ്ഞെടുപ്പുകളില്‍ വിജയിക്കും. സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ സാധിക്കും. പൂര്‍വികസ്വത്തിന്റെ പ്രമാണങ്ങള്‍ കൈവശം വന്നുചേരും.
മീനം: പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം ലഭിക്കും. വിദ്യാകാര്യത്തില്‍ ഊര്‍ജസ്വലരാവും. സാമ്പത്തികനില തൃപ്തമായിരിക്കും.
മേടം: വരവില്‍ക്കവിഞ്ഞ ചെലവ് അനുഭവപ്പെടും. ശത്രുശല്യം വര്‍ധിക്കാനിടയുണ്ട്. വാഹനത്തില്‍നിന്നുള്ള വരുമാനം ലഭ്യമാകും.
ഇടവം: പുതിയ വീടിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടത്തും. പുതിയവിഷയങ്ങള്‍ പഠിക്കാന്‍ താത്പര്യം കൂടും. പ്രേമകാര്യങ്ങളില്‍ വിജയിക്കും.
മിഥുനം: പുതിയ ജോലിയില്‍ പ്രവേശിക്കും. വ്യാപാരത്തില്‍ നഷ്ടസാധ്യത ഉണ്ടാവും. പിതാവിന്റെ അസുഖത്തെ കരുതിയിരിക്കണം.
കര്‍ക്കടകം: ഗൃഹത്തില്‍നിന്ന് മാറിനില്‍ക്കേണ്ടിവരും. ഭാര്യയുമായി പിണങ്ങിനില്‍ക്കും. പ്രകൃതിക്ഷോഭംമൂലം നാശനഷ്ടങ്ങള്‍ അനുഭവപ്പെടും.

തുലാക്കൂര്‍ (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ചിങ്ങം: ഉന്നത വിദ്യാഭ്യാസ രംഗത്ത് നേട്ടം ഉണ്ടാവും. പുതിയജോലിയില്‍ പ്രവേശിക്കും. വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും.
കന്നി: പഴയ കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. ഭാര്യയുടെ സമ്പത്ത് അനുഭവയോഗ്യമാവും. സന്താനഗുണമുണ്ടാവും.
തുലാം: വരുമാനത്തില്‍ കുറവ് വരും. വിദേശജോലി കരഗതമാവും. ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും.
വൃശ്ചികം: രാഷ്ട്രീയക്കാര്‍ ആരോപണവിധേയരാവും. ദൂരയാത്രകള്‍ നിര്‍ത്തിവെക്കേണ്ടിവരും. വാഹനാപകടങ്ങളെ കരുതിയിരിക്കണം.
ധനു: ബിസിനസ്സില്‍ ഉയര്‍ച്ചയുണ്ടാവും. പിതാവിന് ശ്രേയസ്സ് വര്‍ധിക്കും. പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കും
മകരം: ആരോഗ്യകാര്യത്തിനായി പണം ചെലവഴിക്കും. വീട്വിട്ട് നില്‍ക്കേണ്ടിവരും. മാനഹാനിയുണ്ടാവാം.
കുംഭം: എല്ലാരംഗത്തും ഉത്സാഹം പ്രദര്‍ശിപ്പിക്കും. ചില പ്രധാനപ്പെട്ട കരാറുകള്‍ ഏറ്റെടുക്കും. അകാരണമായി ഭയം അനുഭവപ്പെടും.
മീനം: പൂര്‍വിക സ്വത്ത് അനുഭവയോഗ്യമാകും. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് കാലം അനുകൂലം. പിതാവിന് ഐശ്വര്യം ഉണ്ടാവും.
മേടം: വിദേശത്തുള്ളവര്‍ക്ക് കാലം അനുകൂലം. ഗൃഹത്തില്‍ പൂജാദി മംഗളകര്‍മങ്ങള്‍ നടക്കും. ആവശ്യത്തിന് പണം കൈവശം വന്നുചേരും.
ഇടവം: കുടുംബസുഖം വര്‍ധിക്കും. പുതിയ ജോലിയില്‍ പ്രവേശിക്കും. പ്രേമകാര്യങ്ങളില്‍ വിജയിക്കും.
മിഥുനം: ശത്രുക്കളെ അനായാസം പരാജയപ്പെടുത്താന്‍ സാധിക്കും. പുതിയ ഭൂമി കൈവശം വന്നുചേരും. സാമ്പത്തികമായി ഉയര്‍ച്ചയുണ്ടാവും.
കര്‍ക്കടകം: കടബാധ്യതകള്‍ കുറയും. ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറിനില്‍ക്കും. മാനഹാനിയുണ്ടാവാം.

വൃശ്ചികക്കൂര്‍ (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ചിങ്ങം:വിവിധ കേന്ദ്രങ്ങളില്‍നിന്ന് സഹായം ലഭ്യമാകും. വാഹനം വാങ്ങാന്‍ സാധിക്കും. ശാരീരികാരോഗ്യം വര്‍ധിക്കും.
കന്നി:മറ്റുള്ളവരുടെ ആദരവിന് പാത്രമാകും. ജോലിയില്‍ സ്ഥലം മാറ്റംലഭിക്കും. മനസ്സിന് ഉന്മേഷം ഉണ്ടാവുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ സാധിക്കും.
തുലാം:കലാകാരന്‍മാര്‍ക്ക് കാലം അനുകൂലം. കാലഹരണപ്പെട്ട കേസുകള്‍ തീര്‍പ്പാക്കപ്പെടും. കടങ്ങള്‍ വീട്ടാന്‍ സാധിക്കും.
വൃശ്ചികം:വരവില്‍ വര്‍ധനയുണ്ടാകും. വിദ്യാര്‍ഥികള്‍ പഠനത്തില്‍ അലസരാകും. വീട് മാറിത്താമസിക്കേണ്ടിവരും.
ധനു:ഓഹരി വിപണിയില്‍ നഷ്ടംസംഭവിച്ചേക്കാം. ലോട്ടറിയില്‍ സമ്മാനം ലഭിക്കാനിടയുണ്ട്. ഗ്രന്ഥകാരന്മാര്‍ക്ക് പ്രശംസലഭിക്കും.
മകരം:പ്രതീക്ഷിക്കാത്ത സന്ദര്‍ഭങ്ങളില്‍ ധനാഗമം ഉണ്ടാവും. യുവജനങ്ങളുടെ വിവാഹ കാര്യത്തില്‍ തീരുമാനമെടുക്കും. വാക് തര്‍ക്കത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണം.
കുംഭം:ആത്മവിശ്വാസം വര്‍ധിക്കും. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും. ആരോഗ്യനില മെച്ചപ്പെടും.
മീനം:പുതിയ സൗഹൃദങ്ങള്‍ ഉടലെടുക്കും. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും. കര്‍മരംഗത്ത് നേട്ടമുണ്ടാകും.
മേടം:പലവിധ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. സര്‍ക്കാര്‍ ജോലി ലഭിക്കാനിടയുണ്ടാവും. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും.
ഇടവം:ഓഹരി ഇടപാടില്‍ നഷ്ടം ഉണ്ടായേക്കും. ഭാര്യക്ക് അസുഖങ്ങള്‍ വന്നുപെടാം. കുടുംബത്തില്‍ മേധാവിത്വം പുലര്‍ത്തും.
മിഥുനം:പുതിയ കരാറുകള്‍ ഏറ്റെടുക്കും. വിദ്യാഭ്യാസ കാര്യത്തില്‍ അലസത പ്രകടിപ്പിക്കും. സര്‍ക്കാരില്‍നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കും.
കര്‍ക്കടകം:തൊഴില്‍ രംഗത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ഉണ്ടാവും. പ്രമാണങ്ങള്‍ കൈവശം വന്നുചേരും. സാമ്പത്തിക ബാധ്യത വര്‍ധിക്കും.


ധനുക്കൂര്‍ (മൂലം, പൂരാടം, ഉത്രാടം 1/4)
ചിങ്ങം:ദീര്‍ഘകാലമായി ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കും. മനസ്സന്തോഷമുണ്ടാകും. പുതിയ കോഴ്സുകളില്‍ ചേര്‍ന്ന് പഠിക്കാനവസരം ലഭിക്കും.
കന്നി: ധനലാഭമുണ്ടാകും. തൊഴില്‍മേഖലയില്‍ ഉത്തരവാദിത്വം കൂടും. കുടുംബത്തിലെ ഭിന്നതകള്‍ പറഞ്ഞുതീര്‍ക്കും.
തുലാം: സ്വയംതൊഴിലില്‍ ഗുണമുണ്ടാകും. വ്യവഹാരങ്ങളില്‍ വിജയിക്കും. ചെറുയാത്രകള്‍ ഗുണകരമാവും.
വൃശ്ചികം: വിദേശത്ത് പഠിക്കാനവസരം വന്നുചേരും. സുഹൃദ് സഹായം ലഭിക്കും. സാമ്പത്തിക പ്രയാസങ്ങള്‍ നേരിടും. 
ധനു:ചീത്ത കൂട്ടുകെട്ടുകളില്‍ നിന്ന് മാറിനില്‍ക്കണം. ശത്രുശല്യം വര്‍ധിക്കാനിടയുണ്ട്. രാഷ്ട്രീയക്കാര്‍ക്ക് നല്ലസമയം.
മകരം:സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും. അലസതകൊണ്ട് നഷ്ടങ്ങളുണ്ടാവും. വാഹന വില്‍പ്പന സാധ്യമാവും.
കുംഭം:അധികച്ചെലവ് നിയന്ത്രിക്കാന്‍ സാധിക്കും. ബന്ധുക്കള്‍ വിരോധികളാകാനിടയുണ്ട്. വാക് തര്‍ക്കങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം.
മീനം:കലാകാരന്മാര്‍ക്ക് ശുഭകാലം. ഗൃഹത്തില്‍ സ്വസ്ഥത കുറയാനിടയുണ്ട്. വിപരീത സാഹചര്യങ്ങളെ അതിജീവിക്കാന്‍ സാധിക്കും.
മേടം:ഭൂമി വില്‍പ്പനയില്‍ ലാഭം ഉണ്ടാവും. ആരോഗ്യനില മെച്ചപ്പെടും. ജോലിയില്‍ പ്രയാസങ്ങളുണ്ടായേക്കാം.
ഇടവം:ആത്മീയകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും. ഉന്നതരുമായി സുഹൃദ്ബന്ധം സ്ഥാപിക്കും. കര്‍മരംഗം പുഷ്ടിപ്പെടും.
മിഥുനം:സഹപ്രവര്‍ത്തകരില്‍ നിന്ന് സഹായം ലഭ്യമാകും. പിതൃസ്വത്ത് അധീനതയിലാവും. ദൂരയാത്ര മാറ്റിവെക്കേണ്ടിവരും.
കര്‍ക്കടകം:ബിസിനസ്സില്‍ ലാഭമുണ്ടാകും. സഹോദരസഹായം ലഭ്യമാകും. കടബാധ്യത തീര്‍ക്കാന്‍ സാധിക്കും.

മകരക്കൂര്‍ (ഉത്രാടം3/4, തിരുവോണം, അവിട്ടം 1/2)
ചിങ്ങം:ബിസിനസ്സില്‍ മന്ദത അനുഭവപ്പെടാനിടയുണ്ട്. പ്രധാനരേഖകള്‍ കൈവശം വന്നുചേരും. ഓഹരിയില്‍നിന്ന് നേട്ടമുണ്ടാകും.
കന്നി:മനസ്സിന് ഉന്മേഷം പകരുന്ന സന്ദേശം ലഭിക്കും. മേലധികാരികളുടെ പ്രശംസയ്ക്ക് പാത്രമാവും. കടബാധ്യത തീര്‍ക്കാന്‍ സാധിക്കും.
തുലാം:ശാരീരികമായി ക്ഷീണം അനുഭവപ്പെടും. പാരമ്പര്യസ്വത്ത് അധീനതയിലാവും. സാമ്പത്തികനില അഭിവൃദ്ധിപ്പെട്ടു വരും.
വൃശ്ചികം:രക്തസംബന്ധിയായ അസുഖങ്ങളെ കരുതിയിരിക്കണം. ദൂരയാത്രകള്‍ സുഖകരമായിരിക്കും. സമൂഹത്തില്‍ മാന്യത ലഭിക്കും.
ധനു:പാരമ്പര്യസ്വത്ത് അധീനതയില്‍ വന്നുചേരും. ഉന്നതവ്യക്തികള്‍ മുഖേന നേട്ടങ്ങള്‍ ഉണ്ടാവും. ജോലിസ്ഥലത്ത് സ്വസ്ഥത ഉണ്ടാവും.
മകരം: കര്‍മരംഗത്ത് ഊര്‍ജസ്വലത പ്രദര്‍ശിപ്പിക്കും. മാനഹാനിയുണ്ടാവാന്‍ സാധ്യതയുണ്ട്. ധനനഷ്ടത്തിന് സാധ്യതയുണ്ടാവും
കുംഭം: പ്രതീക്ഷിക്കുന്ന കേന്ദ്രങ്ങളില്‍നിന്ന് വരുമാനം ഉണ്ടാകും. ശാരീരിക ക്ഷീണം അനുഭവപ്പെടും. സ്ത്രീജനങ്ങള്‍ മുഖേന ധനാഗമമുണ്ടാകും.
മീനം: കടം വാങ്ങാനുള്ള പ്രവണത ഉണ്ടാവും. ബാങ്ക് ജോലിയില്‍ ഉയര്‍ച്ചയുണ്ടാവും. പരമ്പരാഗത സ്വത്ത് അധീനതയിലാവും.
മേടം: ആത്മവിശ്വാസം കുറയാനിടയുണ്ട്. പണം ദുര്‍വ്യയംചെയ്യും. പലകാര്യത്തിലും ഉദാസീനത കാണിക്കും.
ഇടവം: ബിസിനസ്സ് മെച്ചപ്പെടും. ജോലിയില്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കേണ്ടിവരും. കുടുംബകാര്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.
മിഥുനം:കലാകാരന്മാര്‍ക്ക് അനുകൂലസമയം. വിദ്യാഭ്യാസത്തില്‍ പുരോഗതിയുണ്ടാവും. വിദേശ ജോലി കരഗതമാവും.
കര്‍ക്കടകം: മാനസികമായി പിരിമുറുക്കം അനുഭവപ്പെടും. ഭാര്യയുമായി കലഹമുണ്ടാകാനിടയുണ്ട്. അവിചാരിതമായി ധനാഗമം ഉണ്ടാവും.

കുംഭക്കൂര്‍ (അവിട്ടം 1/2, ചതയം, പൂരുട്ടാതി 3/4)
ചിങ്ങം: ബിസിനസ്സില്‍ നേട്ടമുണ്ടാകും. വീട് മോടിപിടിപ്പിക്കും. ഉന്നത വിദ്യാഭ്യാസരംഗത്ത് ഉയര്‍ച്ചയുണ്ടാവും.
കന്നി: ദൂരയാത്രകള്‍ സുഖകരമാവും. കച്ചവടത്തില്‍ നല്ല ആദായമുണ്ടാവും. ജോലിയില്‍ ഉയര്‍ച്ചയുണ്ടാവും.
തുലാം: ഭൂമിവാങ്ങാന്‍ സാധിക്കും. യുവജനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും.
വൃശ്ചികം: ഊര്‍ജസ്വലതയോടെ പ്രവൃത്തിക്കും. കളവിനും വഞ്ചനയ്ക്കും വിധേയമാകാനിടയുണ്ട്. പ്രമേഹരോഗികള്‍ ശ്രദ്ധിക്കണം.
ധനു: പുതിയ ജോലിയില്‍ പ്രവേശിക്കും. സാമ്പത്തിക നേട്ടത്തിനു സാധ്യതയുണ്ടാവും. സഹോദര സഹായം ലഭിക്കും.
മകരം: വിവാഹ കാര്യത്തില്‍ തീരുമാനമുണ്ടാക്കും. സമൂഹത്തില്‍ അംഗീകാരം ലഭിക്കും. ജോലിയില്‍ പ്രമോഷന്‍ ലഭിക്കും.
കുംഭം: പൂര്‍വികസ്വത്ത് അധീനതയിലാവും. സുഹൃദ് സഹായം ലഭ്യമാവും. വിദേശയാത്ര സാധ്യമാവും.
മീനം: പഠനകാര്യത്തില്‍ ഉത്സാഹം വര്‍ധിക്കും. ജോലിയില്‍ കൂടുതല്‍ ശ്രദ്ധചെലുത്തും. അയല്‍ക്കാര്‍ രമ്യതയോടെ പെറുമാറും.
മേടം: ദൈവാനുഗ്രഹമുള്ള സമയം. സഹപ്രവര്‍ത്തകരുടെ സഹകരണം ലഭിക്കും. വിജയത്തിനായി കൂടുതല്‍ പ്രയത്നിക്കേണ്ടിവരും.
ഇടവം: വാടകയില്‍നിന്ന് വരുമാനം ലഭിക്കും. വിദേശ ജോലിയില്‍ പ്രയാസമുണ്ടാകും. വ്യവഹാരങ്ങളില്‍ വിജയിക്കും.
മിഥുനം: കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും. പ്രേമകാര്യങ്ങളില്‍ വിജയിക്കും. പത്രപ്രവര്‍ത്തകര്‍ക്ക് അനുകൂലസമയം.
കര്‍ക്കടകം: ശത്രുശല്യം വര്‍ധിക്കാനിടയുണ്ട്. ബിസിനസ്സില്‍ അഭിവൃദ്ധിയുണ്ടാവും. കരാര്‍ മുഖേന പണം വന്നുചേരും.


മീനക്കൂര്‍ (പൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

ചിങ്ങം: ജോലിയില്‍ പ്രമോഷന്‍ ലഭിക്കും. വാഹനാപകടങ്ങളെ കരുതിയിരിക്കണം. തൊഴില്‍തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും.
കന്നി: സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കപ്പെടും. ആശുപത്രിവാസം ആവശ്യമായിവരും. സര്‍ക്കാര്‍ ജോലി ലഭിക്കും.
തുലാം: പിതാവിന് ശ്രേയസ്സ് വര്‍ധിക്കും. ഊഹക്കച്ചവടത്തില്‍ നേട്ടമുണ്ടാകും. മതപരമായ ചടങ്ങുകളില്‍ പങ്കുകൊള്ളും.
വൃശ്ചികം: സമ്പത്തും പ്രശസ്തിയും വര്‍ധിക്കും. വീട്ടില്‍ ചില മംഗളകര്‍മങ്ങള്‍ നടക്കും. വിലയേറിയ വസ്തുക്കള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
ധനു:ജോലിയില്‍ സ്ഥിരനിയമനം ലഭിക്കും. മാനഹാനിക്ക് സാധ്യതയുണ്ട്. പ്രേമകാര്യങ്ങളില്‍ വിജയിക്കും.
മകരം: പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ആശുപത്രിവാസത്തിന് യോഗമുണ്ട്. ഉത്സവാഘോഷങ്ങളില്‍ പങ്കുകൊള്ളും.
കുംഭം: സാമ്പത്തിക നില മെച്ചപ്പെടും. അനാവശ്യച്ചെലവുകള്‍ വര്‍ധിക്കും. സര്‍ക്കാര്‍ ജോലികിട്ടാന്‍ കാലതാമസമെടുക്കും.
മീനം: കുടുംബത്തില്‍ സമാധാനം നിലനില്‍ക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഭൂമി ക്രയവിക്രയത്തില്‍ ലാഭം ഉണ്ടാവും.
മേടം: വരുമാനത്തില്‍ വര്‍ധന യുണ്ടാവും. കുടുംബത്തില്‍ മേധാവിത്വം നിലനിര്‍ത്തും. അയല്‍ക്കാരുമായുള്ള പ്രശ്നം പരിഹരിക്കാന്‍ സാധിക്കും.
ഇടവം: മേലധികാരികളുമായി അഭിപ്രായവ്യത്യാസമുണ്ടാകും. വീട്ടില്‍നിന്ന് മാറിത്താമസിക്കും. പരീക്ഷകളില്‍ വിജയിക്കും.
മിഥുനം: പുതിയ ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കും. ശത്രുക്കളുടെ പ്രവര്‍ത്തനം തടയാന്‍ സാധിക്കും. സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിര നിയമനം ലഭിക്കും.
കര്‍ക്കടകം: ഭൂമി വാങ്ങാന്‍ സാധിക്കും. അപ്രതീക്ഷിതമായി പണം വന്നുചേരും. ഉത്സവാഘോഷങ്ങളില്‍ പങ്കുകൊള്ളും.
 

Content Highlights: annual astrology jyothisham