Cinema

ശ്രീവിദ്യയുടെ സിനിമായാത്ര; താരത്തെ ഓർക്കുമ്പോൾ

19th October 2025

1953-ൽ മദ്രാസിലാണ് ശ്രീവിദ്യ ജനിച്ചത്. അഭിനയം മാത്രമല്ല സം​ഗീതം, നൃത്തം എന്നീ കലകളും ശ്രീവിദ്യയ്ക്ക് ഹൃദിസ്ഥമായിരുന്നു.

1969-ൽ സത്യന്റെ നായികയായി ചട്ടമ്പിക്കവല എന്ന സിനിമയിലൂടെയായിരുന്നു അവരുടെ അരങ്ങേറ്റം. അപൂർവരാ​ഗങ്ങൾ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, എന്റെ സൂര്യപുത്രിക്ക്, ചെണ്ട, അംബ അംബിക അംബാലിക, ആദാമിന്റെ വാരിയെല്ല് തുടങ്ങി തമിഴിലും മലയാളത്തിലുമായി ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു. പിന്നീട് തെലു​ഗു, കന്നഡ, ഹിന്ദി സിനിമകളിലും വേഷമിട്ടു.

1979-ൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ജീവിതം ഒരു ​ഗാനം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാനപുരസ്കാരം ലഭിച്ചു. 1983-ൽ രചന, 1992-ൽ ദൈവത്തിന്റെ വികൃതികൾ എന്നീ സിനിമകളിലെ അഭിനയത്തിനും പുരസ്കാരം തേടിയെത്തി. തമിഴ് സിനിമയ്ക്ക് നൽകിയ സംഭാവനയ്ക്ക് കലൈമാമണി പുരസ്കാരവും അവർക്ക് ലഭിച്ചു.

അയലത്തെ സുന്ദരിയിലൂടെ സിനിമാ പിന്നണി​ഗായികയായി. അതിൽ അഭിനയിക്കുകയും ചെയ്തു. ഒരു പൈങ്കിളിക്കഥയിൽ ശ്രീവിദ്യയും ബാലചന്ദ്രമേനോനും ചേർത്ത് പാടിയ ആന കൊടുത്താലും കിളിയേ എന്ന പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.

കാൻസറിനുള്ള ചികിത്സകൾ തുടരുന്നതിനിടെ 2006 ഒക്ടോബർ 19-നായിരുന്നു അവരുടെ മരണം.

WEB STORIES

FOR MORE WEB STORIES,
SWIPE UP

View More