തിമിംഗിലത്തെ കാണാന്‍ ക്വീന്‍സ്‌ലാന്‍ഡിലെത്തി പ്രിയങ്കയും മാള്‍ട്ടിയും

പ്രിയങ്ക ചോപ്ര മകള്‍ക്കും അമ്മയ്ക്കുമൊപ്പം | (instagram/priyankachopra)
പ്രിയങ്ക ചോപ്ര മകള്‍ക്കും അമ്മയ്ക്കുമൊപ്പം | (instagram/priyankachopra)

തിരക്കുപിടിച്ച സിനിമാജീവിതത്തിനിടയിലും സ്വകാര്യജീവിതത്തിന് കൃത്യമായ സമയം കണ്ടെത്തുന്ന വ്യക്തിയാണ് ബോളിവുഡ് താരം പ്രിയങ്കാ ചോപ്ര. ദി ബ്ലഫ് എന്ന അമേരിക്കന്‍ സിനിമയുടെ ഷൂട്ടിങ്ങിനായി പ്രിയങ്കയിപ്പോള്‍ ഓസ്‌ട്രേലിയയിലാണ്. ഇതിനിടെ വീണുകിട്ടിയ ഇടവേളയില്‍ മകള്‍ മാള്‍ട്ടി മേരിക്കും അമ്മ മധു ചോപ്രയ്ക്കുമൊപ്പം ക്വീന്‍സ് ലാന്‍ഡില്‍ തിമിംഗിലത്തെ കാണാന്‍ താരമെത്തി. യാത്രയുടെ ചിത്രങ്ങളും വീഡിയോകളും പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 

അതിമനോഹരമായ വയലറ്റ് നിറത്തിലുള്ള വസ്ത്രമാണ് പ്രിയങ്ക ധരിച്ചത്. ദി ബ്ലഫില്‍ കടല്‍ക്കൊള്ളക്കാരിയുടെ വേഷത്തിലാണ് പ്രിയങ്കയെത്തുന്നത്. ഷൂട്ടിങ്ങിനിടെ കടല്‍ക്കൊള്ളക്കാരിയുടെ വേഷത്തിലുള്ള ചിത്രങ്ങള്‍ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ചിത്രം അതിവേഗം വൈറലാവുകയും ചെയ്തു. സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു തന്റെ 42-ാം പിറന്നാള്‍ പ്രിയങ്ക ആഘോഷിച്ചത്.

Content Highlights: priyanka chopra's whale watching with mother and daughter