കൽക്കിയിൽ ദീപികയ്ക്ക് പകരമാര്? ആലിയ, പ്രിയങ്ക, അനുഷ്ക... നിർദേശിച്ച് ആരാധകർ

പ്രഭാസ്, ദീപിക പദുകോൺ, അമിതാഭ് ബച്ചൻ, കമൽഹാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 2024-ലെ എപ്പിക് സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രമായിരുന്നു കൽക്കി 2898 എഡി. ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രങ്ങളിലൊന്ന്. ആദ്യഭാഗം ഇറങ്ങിയതിനു പിന്നാലെത്തന്നെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് രണ്ടാംഭാഗത്തെപ്പറ്റി ചോദിച്ചുകൊണ്ടിരുന്നത്. നിർണായകമായ ദീപിക പദുകോണിന്റെ സുമതി എന്ന കഥാപാത്രത്തിന് വളരെയേറെ ശ്രദ്ധയും ലഭിച്ചു. പക്ഷേ, രണ്ടാം ഭാഗത്തിനായി കാത്തിരുന്നവരെ ഞെട്ടിച്ചുകൊണ്ടാണ് നിർമ്മാതാക്കൾ ദീപികയെ പ്രോജക്റ്റിൽ നിന്ന് ഒഴിവാക്കിയെന്ന വാർത്തയെത്തിയത്.
ദീപികയില്ലെന്ന് ഏറെക്കുറെ ഉറപ്പായതിനാൽ ആ സ്ഥാനത്തേക്ക് ആരെ കാസ്റ്റ് ചെയ്യുമെന്നതും ആകാംഷ വർധിപ്പിക്കുന്നുണ്ട്. ഊഹാപോഹവും തകൃതിയാണ്. ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, സായ് പല്ലവി, പൂജ ഹെഗ്‌ഡെ, അനുഷ്ക ഷെട്ടി, അനുഷ്ക ശർമ്മ തുടങ്ങിയവരുടെ പേരുകളാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. നാഗ് അശ്വിനൊപ്പം പ്രവർത്തിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ആലിയ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഏറ്റവുമധികം ആളുകൾ അഭിപ്രായപ്പെടുന്നത് ദീപിക പദുകോണിന് ഏറ്റവും മികച്ച പകരക്കാരി ആലിയ ഭട്ടാണെന്നാണ്.
അതേസമയം, എസ്എസ് രാജമൗലി ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവിനൊരുങ്ങുന്ന പ്രിയങ്കയെയും ഒരുപാട് പേർ നിർദേശിക്കുന്നുണ്ട്.
ബാഹുബലിയിലൂടെ ഫാൻ്റസി കഥാപാത്രങ്ങൾക്ക് ചേർന്ന നടിയെന്ന് തെളിയിച്ച അനുഷ്ക ഷെട്ടി നന്നായിരിക്കുമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. രൺബീർ കപൂറിനൊപ്പം രാമായണത്തിൽ സീതയായി എത്തുന്ന സായ് പല്ലവിയും അത്തരമൊരു കഥാപാത്രത്തിന് മികച്ചതായിരുന്നുമെന്ന് മറ്റുചിലരും. രാധേ ശ്യാമിന് ശേഷം പ്രഭാസും പൂജ ഹെഗ്‌ഡെയും വീണ്ടും ഒന്നിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നവരുമുണ്ട്.
കൽക്കി ലോകത്ത് ഏറ്റവും മികച്ച പകരക്കാരി ആരായിരിക്കുമെന്ന് കാണാനായി, ദീപികയുടെ മുഖത്തിന് പകരം മറ്റ് നടിമാരുടെ മുഖം ചേർത്ത കൊളാഷ് ചിത്രങ്ങൾ ഒരു ആരാധകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
ഷൂട്ടിങ് സമയം കുറയ്ക്കൽ, ആദ്യ ഭാഗത്തിൽ ലഭിച്ചതിനേക്കാൾ 25 ശതമാനം പ്രതിഫല വർധനവ് എന്നിവയാണ് ദീപികയുടെ പുറത്താകലിന് പിന്നിലെ കാരണങ്ങളായി പറയപ്പെടുന്നത്. ഇതുകൂടാതെ 25 പേരടങ്ങുന്ന തന്റെ സഹായികൾക്ക് പഞ്ചനക്ഷത്ര താമസ സൗകര്യവും ഭക്ഷണത്തിനുള്ള പണവും അവർ ആവശ്യപ്പെട്ടുവത്രേ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Deepika Padukone is out of Kalki 2898 AD sequel. Fans suggest Alia Bhatt, Priyanka Chopra, Anushka Shetty, and Sai Pallavi as potential replacements.